ഇതാണ് ഭാഗ്യം: 33 കോടി ഉള്‍പ്പെടെ അബുദാബി ബിഗ് ടിക്കറ്റില്‍ 10 ല്‍ 9 സമ്മാനവും ഇന്ത്യക്കാർക്ക്
ദുബായ്: യു എ ഇ ലോട്ടറികളിലെ ഇന്ത്യക്കാരുടെ വിജയ ജൈത്രയാത്ര തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലും ഇന്ത്യന്‍ പ്രവാസി ഒന്നാം സമ്മാനം കരസ്ഥമാക്കി. 15 മില്യണ്‍ ദിർഹമാണ് വിജയിക്ക് സമ്മാനമായി ലഭിച്ചത്. നിലവിലെ വിനിമയ നിരക്ക് അനുസരിച്ച് 33 കോടിയിലേറെ ഇന്ത്യന്‍ രൂപയാണ് സമ്മാനം. രാജസ്ഥാന്‍ സ്വദേശിയായ സക്കീല്‍ ഖാന്‍ സര്‍വീര്‍ ഖാന്‍ ആണ് 191115 എന്ന ടിക്കറ്റ് നമ്പരിലൂടെ ബിഗ് ടിക്കറ്റിന്റെ 254-ാമത് സീരീസ് നറുക്കെടുപ്പില്‍ വന്‍ സമ്മാനം നേടിയത്.
ഒന്നാം സമ്മാനം ലഭിച്ച വിവരം പതിവ് പോലെ വേദിയില്‍ വെച്ച് ബിഗ് ടിക്കറ്റ് അവതാരകർ സക്കീലിനെ വിളിച്ചിരുന്നു. താന്‍ നറുക്കെടുപ്പ് തത്സമയം കണ്ടുകൊണ്ടിരിക്കുകയാണെന്നും വിജയിയായതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "അതെ, ഞാൻ നറുക്കെടുപ്പ് തത്സമയം കാണുകയായിരുന്നു. ഞാന്‍ ഓഫീസില്‍ നിന്നും വീട്ടിലേക്ക് മടങ്ങി വന്നതേയുണ്ടായിരുന്നു. വിജയിയാത്തില്‍ വലിയ സന്തോഷമുണ്ട് " രാജസ്ഥാൻ സ്വദേശിയായ പ്രവാസി പറഞ്ഞു.

പത്ത് പേരടങ്ങുന്ന ഒരു സംഘത്തിന്റെ ഭാഗമായാണ് ടിക്കറ്റ് എടുത്തതെന്നും സക്കീല്‍ വ്യക്തമാക്കി. "ഞങ്ങൾ 10 പേരുണ്ട്. ഞാൻ വളരെ സന്തോഷവാനും ആവേശഭരിതനുമാണ്. ഏകദേശം 10 വർഷമായി ടിക്കറ്റ് എടുക്കുന് സംഘമാണ് ഞങ്ങളുടേത്. വളരെ നന്ദി. നിങ്ങളിൽ നിന്ന് ഈ വലിയ സന്തോഷ വാർത്ത കേട്ടത്തില്‍ അതിയായ സന്തോഷം" ബിഗ് ടിക്കറ്റ് അവതാരകരുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ സക്കീല്‍ വ്യക്തമാക്കുന്നു.
രണ്ടാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനും മലയാളിയുമായി ഫിറോസ് ഈറ്റപുരം പുന്നന്തിവിടയാണ്. 139635 എന്ന ടിക്കറ്റ് നമ്പരിലൂടെയാണ് ഇദ്ദേഹം വിജയിച്ചത്. ഒന്നും രണ്ടും മാത്രമല്ല, മൂന്നാം സമ്മാനവും ഇന്ത്യക്കാരന് തന്നെയാണെന്നതാണ് ശ്രദ്ധേയം. 205717 എന്ന ടിക്കറ്റ് നമ്പരിലൂടെയാണ് ഇന്ത്യയില്‍ നിന്നുള്ള ജോഗ റാം എന്നയാള്‍ 90,000 ദിര്‍ഹം സമ്മാനം നേടിയിരിക്കുന്നത്.
065573 എന്ന ടിക്കറ്റ് നമ്പരിലൂടെ പാകിസ്ഥാന്‍ സ്വദേശിയായ മുഹമ്മദ് ഫറൂഖ് നാലാം സമ്മാനമായ 80,000 ദിര്‍ഹം സ്വന്തമാക്കിയപ്പോള്‍ 70,000 ദിര്‍ഹത്തിന്റെ അഞ്ചാം സമ്മാനം തേടിയെത്തിയത് മറ്റൊരു ഇന്ത്യക്കാരനെ. 102146 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ ശ്രീനിവാസു പെചെറ്റി സത്യനാരായണ പെചെറ്റിയാണ് വിജയിയായത്. തുടർന്ന് വന്ന ഏഴ്, എട്ട്, ഒമ്പത് സമ്മാനങ്ങളും ഇന്ത്യക്കാർ തന്നെ സ്വന്തമാക്കി.
അനൂപ് സാന്റോയെന്ന മലയാളി ആറാം സമ്മാനമായ 60000 ദിർഹം സ്വന്തമാക്കിയപ്പോള്‍ ഏഴാം സമ്മാനമായ 50,000 ദിര്‍ഹം ഇന്ത്യക്കാരനായ ജോസ് ആംബ്രോസ് ആംബ്രോസ് കരസ്ഥമാക്കി. 40,000 ദിര്‍ഹത്തിന്റെ എട്ടാം സമ്മാനം ബിനു സാമുവേല്‍, ഒമ്പതാം സമ്മാനമായ 30,000 ദിര്‍ഹം ബിനു സാമുവേല്‍ എന്നീ ഇന്ത്യക്കാരും സ്വന്തമാക്കി. ബംഗ്ലാദേശുകാരനായ ജുവല്‍ മിയാ സക്കീലുദ്ദീനാണ് പത്താം സമ്മാനമായ 20000 ദിർഹം വിജയിച്ചത്.
അതേസമയം കഴിഞ്ഞ ദിവസം ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റ് നറുക്കെടുപ്പിലും മലയാളിയായിരുന്നു വിജയി. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിലാണ് എമിറേറ്റ്‌സ് എയർലൈനിലെ എയർക്രാഫ്റ്റ് എഞ്ചിനീയറും മലയാളിയുമായ വിനോദ് കോടീശ്വരനായി മാറിയത്. ഒരു മില്യൺ ഡോളറാണ് വിജയിക്ക് സമ്മാനമായി ലഭിക്കുന്നത്. അതായത് 8.26 കോടി രൂപ വിനോദിന് ലഭിച്ചു.












Click it and Unblock the Notifications