അബുദാബി ബിഗ് ടിക്കറ്റിന്റെ 22 കോടി ഇന്ത്യക്കാരന്; സമ്മാനത്തുക എന്ത് ചെയ്യും? ഇതാണ് മറുപടി
അബുദാബി ബിഗ് ടിക്കറ്റിൽ ജീവിതം മാറി മറിഞ്ഞവർ നിരവധിയാണ്. പ്രത്യേകിച്ച് ഇന്ത്യക്കാർ. ഇപ്പോഴിതാ ഏറ്റവും പുതിയ നറുക്കെടുപ്പിൽ മറ്റൊരു ഇന്ത്യക്കാരന് കൂടി ഭാഗ്യം ലഭിച്ചിരിക്കുകയാണ്. ദുബായിൽ താമസിക്കുന്ന റഈസുർ റഹ്മാനാണ് ഒന്നാം സമ്മാനം നേടിയത്. ജൂൺ 15-ന് വാങ്ങിയ 078319 എന്ന നമ്പർ ടിക്കറ്റിൽ ഭാഗ്യം ലഭിച്ചത്. സമ്മാനത്തുക എത്രയാണെന്ന് അറിയണ്ടേ? 10 മില്ല്യൺ ദിർഹം. അതായത് ഇന്ത്യൻ തുക 22 കോടിയോളം (22,73,13,631) രൂപ.
കഴിഞ്ഞ ഒന്നരവർഷമായി റഈസർ ടിക്കറ്റ് എടുക്കുന്നുണ്ട്. അതും തനിച്ച്. സമ്മാനം തനിക്ക് ലഭിച്ചതിൽ ഏറെ സന്തോഷവാനാണെന്ന് അദ്ദേഹം പറഞ്ഞു. 'മീറ്റിങ്ങിൽ പങ്കെടുത്തുകൊണ്ടിരുന്നതിനാൽ തത്സമയ നറുക്കെടുപ്പ് കാണാൻ സാധിച്ചില്ല. ബിഗ് ടിക്കറ്റ് അധികൃതരുടെ ഫോൺ കോൾ എടുക്കാൻ ഞാൻ കാർ നിർത്തി. നറുക്കെടുപ്പ് അവതരാകനായ റിചാർഡിന്‍റെ ആ ഗോൾഡൻ വോയിസ്' എനിക്ക് അറിയാമായിരുന്നു', റഈസുർ റഹ്മാൻ പറഞ്ഞു.

സുഹൃത്താണ് തന്നോട് ബിഗ് ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടിരുന്നത്. പല വിഷമഘട്ടങ്ങളിലും എന്റെ കാര്യങ്ങൾ വളരെ എളുപ്പത്തിൽ നടന്ന് പോകാറുണ്ട്. വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ പോലും ഞാൻ എളുപ്പത്തിൽ ജോലി ചെയ്തു. അങ്ങനെയാണ് സുഹൃത്ത് പറയുന്നത് ലോട്ടറിയിൽ ഒന്ന് ഭാഗ്യം പരീക്ഷിക്കെന്ന്. പക്ഷെ അപ്പോൾ പോലും ഞാൻ പതിവായി ലോട്ടറി എടുത്തിരുന്നില്ല. കാരണം ആ തുക ആവശ്യമുള്ള ആർക്കെങ്കിലും കൊടുക്കുന്നതാണ് നല്ലതെന്ന് തോന്നി.
അടുത്തിടെ ഒരു സുഹൃത്തുമൊത്ത് എയർപോർട്ട് ടെർമിനലിലൂടെ പോകുമ്പോഴാണ് ബിഗ് ടിക്കറ്റ് കൗണ്ടർ കാണുന്നത്. ഒരു ഫിലിപ്പിനോ സ്റ്റാഫ് ആണ് ടിക്കറ്റ് എടുക്കാൻ എന്നോട് ആവശ്യപ്പെടുന്ന്. നിങ്ങൾക്ക് ഭാഗ്യം ഉണ്ടെന്നും വിജയം ഉറപ്പായിരിക്കും എന്നും അവർ പറഞ്ഞു. തന്റെ നല്ല പ്രവൃത്തിക്ക് ദൈവം തന്ന സമ്മാനം ആയിട്ടാണ് ഈ നേട്ടത്തെ കാണുന്നത്',എസ് ഐ ഗ്ലോബൽ സിഇഒ കൂടിയായ റഈസുർ പറഞ്ഞു.
ബിഗ് ടിക്കറ്റ് അധികൃതർ വിളിച്ചപ്പോൾ റഈസുർ അധികം ആഹ്ളാദിക്കുകയോ സന്തോഷം പ്രകടിപ്പിക്കുകയോ ചെയ്തിരുന്നില്ല. ഇത് സംബന്ധിച്ച് ചോദിച്ചപ്പോൾ 59 കാരനായ അദ്ദേഹത്തിൻറെ മറുപടി ഇങ്ങനെയായിരുന്നു-'ടിപ്പു സുൽത്താൻ കുടുംബത്തിലെ പിൻഗാമിയാണ് ഞാൻ. ജനിച്ചത് കൽക്കട്ടയിലാണെങ്കിലും ഡൽഹിയിലായിരുന്നു താമസം. എൻ്റെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് നല്ല ജീവിതമുണ്ട്. പണത്തിനു പിന്നാലെ ഓടാൻ പാടില്ലെന്നാണ് ഞാൻ പഠിച്ചത്. അത് എന്നെ മാറ്റിയിട്ടില്ല', അദ്ദേഹം പറഞ്ഞു.
സമ്മാനത്തുക എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അധികാരം ഭാര്യയ്ക്കും രണ്ട് മക്കൾക്കും വിട്ടുകൊടുത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ടിക്കറ്റ് എടുക്കുന്നത് ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications