2 മലയാളികൾക്ക് അബുദാബിയിൽ സ്വർണ ഭാഗ്യം, ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം, കൈനിറയെ സ്വർണം
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇക്കുറി ഭാഗ്യം തേടിയെത്തിയത് മലയാളി പ്രവാസികളെ. അജിത് സാമുവല്‍, വിബിന് വാസുദേവന്‍ എന്നിവര്‍ക്കാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. സ്വര്‍ണത്തിന് വില ലക്ഷത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന ഈ സമയത്ത് 250 ഗ്രാം 24 കാരറ്റ് സ്വര്‍ണമാണ് സമ്മാനമായി ഇവര്‍ക്ക് കിട്ടിയിരിക്കുന്നത്.
ഇവര്‍ രണ്ട് പേര് അടക്കം 5 പേര്‍ക്കാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സ്വര്‍ണം സമ്മാനമായി ലഭിച്ചിരിക്കുന്നത്. ശ്രീലങ്ക, ബംഗ്ലാദേശ്, യുഎഇ സ്വദേശികളാണ് മറ്റുളളവര്‍. മലയാളിയായ അജിസ് സാമുവല്‍ മെക്കാനിക്കല്‍ എഞ്ചിനീയറാണ്. 19 വര്‍ഷമായി അജിത്ത് യുഎഇയിലെ താമസക്കാരനാണ്. ഇതിന് മുന്‍പും പല തവണ അജിത് ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിച്ചിട്ടുളളതാണ്. 44കാരനായ അജിത്തിനെ ഇതാദ്യമായാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യം തേടി എത്തുന്നത്.
വിബിന് വാസുദേവന്‍ ഐടി പ്രൊഫഷണല്‍ ആണ്. വിബിന് കഴിഞ്ഞ പത്ത് വര്‍ഷമായി ദുബായില്‍ താമസിക്കുന്നു. കഴിഞ്ഞ ദിവസം മറ്റൊരു മലയാളിയേയും ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം തേടിയെത്തിയിരുന്നു. ബിഗ് വിന് മത്സരത്തിലെ സീരീസ് 279 നറുക്കെടുപ്പിലാണ് മലയാളിയായ റിയാസ് പനയക്കണ്ടിയില്‍ വിജയിയായത്. ഒന്നാം സമ്മാനമായ 150,000 ദിര്‍ഹമാണ് റിയാസിന് ലഭിച്ചത്.

ഖത്തറില്‍ താമസിക്കുന്ന റിയാസ് നാട്ടില്‍ വന്ന സമയത്ത് ഓണ്‍ലൈന്‍ വഴിയാണ് ബിഗ് വിന് മത്സരത്തിലേക്കുളള ടിക്കറ്റ് എടുത്തത്. 20 പേര് ചേര്‍ന്നായിരുന്നു ടിക്കറ്റ് എടുത്തത്. 178286 എന്ന നമ്പറിലുളള ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. അബുദാബിയിലേക്ക് പോകാന്‍ സാധിക്കാത്തതിനാല്‍ സുഹൃത്തായ ആഷിക് മൊട്ടത്തിനെയാണ് സമ്മാനത്തുക വാങ്ങാന്‍ റിയാസ് നിയോഗിച്ചത്. വൈകാതെ തന്നെ ആഷിക് സമ്മാനത്തുക തന്നെ ഏല്‍പ്പിക്കുമെന്ന് റിയാസ് പറഞ്ഞു.
അബുദാബി ബിഗ് ടിക്കറ്റില്‍ ഇതിന് മുന്‍പും നിരവധി മലയാളികളെ സമ്മാനം തേടിയെത്തിയിട്ടുണ്ട്. ഈ വര്‍ഷം മാത്രം പത്തില്‍ കൂടുതല്‍ മലയാളികളാണ് സമ്മാനാര്‍ഹരായത്. ഈ വര്‍ഷം ആകെയുളള കണക്ക് നോക്കിയാല്‍ അബുദാബി ബിഗ് ടിക്കറ്റ് കോടിപതികളും ലക്ഷാധിപതികളുമാക്കിയത് 151 പേരെയാണ്. 7 മാസത്തിനിടെ 17 കോടി ദിര്‍ഹം അതായത് 405.8 കോടി രൂപയാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഇന്ത്യക്കാര്‍ അടക്കമുളളവര്‍ക്ക് സമ്മാനമായി വിതരണം ചെയ്തിട്ടുളളത്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ നടന്ന നറുക്കെടുപ്പുകളില്‍ ഗ്രാന്‍ഡ് പ്രൈസായി 15 കോടി ദിര്‍ഹം അടക്കമാണ് 400 കോടിയില്‍ അധികം സമ്മാനത്തുക കൈമാറിയത്.
-
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
ഗാര്‍ഹിക സ്വര്‍ണശേഖരം സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരണം; നിര്‍ദേശത്തിന് പിന്നില്‍ -
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത് -
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ? -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച











Click it and Unblock the Notifications