അബുദാബി ബിഗ് ടിക്കറ്റ്; അടിച്ച് മോനെ 34 കോടി,നറുക്കെടുപ്പിൽ മലയാളി ഡ്രൈവർക്ക് ഒന്നൊന്നര ഭാഗ്യം
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒരു സമ്മാനം എങ്കിലും മലയാളിക്ക് ലഭിച്ചിരിക്കും. അതുകൊണ്ട് തന്നെ സമ്മാനം നേടാൻ മലയാളികളെ കൊണ്ട് ടിക്കറ്റ് എടുപ്പിക്കുന്ന മറ്റ് രാജ്യക്കാർ പോലും യുഎഇയിൽ ഉണ്ട്. എന്തായാലും ഇപ്പോഴിതാ ബിഗ് ടിക്കറ്റിന്റെ പുതിയ നറുക്കെടുപ്പിലും മലയാളിയെ തേടി ഭാഗ്യം എത്തിയിരിക്കുകയാണ്. വെറും ഭാഗ്യമല്ല, ഒന്നൊന്നര ഭാഗ്യം. 35 കോടിയാണ് സമ്മാനമായി ലഭിച്ചത്, ഖത്തറിൽ ജോലി ചെയ്യുന്ന മുജീബ് തെക്കേമാട്ടേരിയാണ് ആ ഭാഗ്യവാൻ.
ബിഗ് ടിക്കറ്റ് 256-ാം സീരീസ് നറുക്കെടുപ്പിൽ 098801 എന്ന (ടിക്കറ്റ് നമ്പറിലൂടെയാണ് ഭാഗ്യം ലഭിച്ചത്. കഴിഞ്ഞ 8 വർഷമായി ബാങ്ക് ഓഡിയിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് മുജീബ്. രണ്ട് വർഷത്തിലേറെയായി 12 സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ഇദ്ദേഹം ലോട്ടറിയെടുക്കുന്നു. ലോട്ടറിയടിച്ചെന്ന് വിവരം കേട്ടപ്പോൾ സന്തോഷം കൊണ്ട് മുജീബ് കൂവി വിളിക്കുകയായിരുന്നു.

ഈ വലിയ തുക തങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന് മുജീബ് പറഞ്ഞു. തുക എന്ത് ചെയ്യണം, എങ്ങനെ വീതിക്കണമെന്ന കാര്യത്തിൽ കൂട്ടുകാർ കൂട്ടായി തീരുമാനം എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ ധാരാളം പ്രാരാബ്ദങ്ങൾ ഉണ്ടെന്നും അതെല്ലാം തീർക്കുകയാണ് ആദ്യ ലക്ഷ്യമെന്നും ഇവർ പറഞ്ഞു.
നറുക്കെടുപ്പിൽ, ബ്രിട്ടീഷ്, ഇന്ത്യൻ, ശ്രീലങ്കൻ സ്വദേശികളായ 9 പേർക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്. ഇതിൽ 7 പേർ ഇന്ത്യക്കാരാണ്.അജീബ് ഒമർ(ഒരു ലക്ഷം), കെ.എ. മുഹമ്മദ് റിഷാദ്(70,000), ആന്‍റണി വിൻസെന്‍റ്( 60,000), അജ്മൽ കൊല്ലംകുടി ഖാലിദ്( 50,000), ലിപ്സൺ കൂത്തുർ വെള്ളാട്ടുകര പോൾ(40,000), പൊയ്യിൽ താഴെ കുഞ്ഞബ്ദുല്ല( 30,000), മുഹമ്മദ് അസീബ് ചെങ്ങനക്കാട്ടിൽ(20,000) എന്നിവർക്കാണ് സമ്മാനം ലഭിച്ചത്.












Click it and Unblock the Notifications