ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളി തിളക്കം; അടിച്ചത് രണ്ട് പേര്‍ക്ക്, 22 ലക്ഷം വീതം സമ്മാനം
അബുദാബി: ബിഗ് ടിക്കറ്റില്‍ മലയാളികളെ തേടി വീണ്ടും ഭാഗ്യം. ഏറ്റവും അവസാനമായി നടന്ന ഇ-ഡ്രോ നറുക്കെടുപ്പില്‍ രണ്ട് മലയാളികള്‍ക്കാണ് ഭാഗ്യ സമ്മാനം ലഭിച്ചത്. അനീഷ് അന്തിക്കാട്, റനീഷ് ചെറുമണല്‍ എന്നിവര്‍ക്കാണ് ബിഗ് ടിക്കറ്റ് ഭാഗ്യം കനിഞ്ഞത്. 22 ലക്ഷം വീതമാണ് ഇവര്‍ക്ക് സമ്മാനമായി ലഭിച്ചത്.
അബുദാബിയില്‍ താമസിക്കുന്ന അനീഷ് അന്തിക്കാട് സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി പത്തംഗ സുഹൃത്ത് സംഘങ്ങളോടൊപ്പം ചേര്‍ന്നാണ് ടിക്കറ്റ് എടുക്കുന്നത്. ഈ സമ്മാനവും സുഹൃത്തുക്കളുമായി പങ്കിടുമെന്ന് അനീഷ് പറഞ്ഞു. തന്റെ വിഹിതം മക്കളുടെ ഭാവിക്ക് വേണ്ടി ചെലവഴിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റനീഷ് ദുബായിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് ജോലി ചെയ്യുന്നത്. പത്ത് സുഹൃത്തുക്കളോടൊപ്പം കഴിഞ്ഞ ആറ് വര്‍ഷത്തോളമായി ബിഗ് ടിക്കറ്റ് വാങ്ങുന്നു. തനിക്കൊരിക്കിലും സമ്മാനം നേടുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. നറുക്കെടുപ്പിനെ കുറിച്ച് പൂര്‍ണമായും മറന്നുപോയിരുന്നെന്നും പ്രതിമാസ വിജയികളില്‍ ഒരാളാകുമെന്ന പ്രതീക്ഷയില്‍ കാത്തരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിജയത്തില്‍ വലിയ സന്തോഷമുണ്ട്. പ്രത്യേക പദ്ധതികളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാകിസ്ഥാന്‍ സ്വദേശിയായ മന്‍സൂര്‍ മുഹമ്മദാണ് ഈ ആഴ്ചയിലെ മൂന്നാമത്തെ വിജയി. ഇദ്ദേഹത്തിന് ഒരു ലക്ഷം ദിര്‍ഹമാണ് സമ്മാനമായി ലഭിച്ചത്. അതേസമയം, ഈ മാസം റാഫിള്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് പ്രതിവാര ഇലട്രോണിക് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും.
അതില്‍ മൂന്ന് വിജയിള്‍ക്ക് എല്ലാ ആഴ്ചയും രണ്ട് കോടിയിലേറെ സമ്മാനം ലഭിക്കും. 20 വിജയികള്‍ക്ക് 10000 ദിര്‍ഹം വീതവും സമ്മാനമായി ലഭിത്തും. പ്രമോഷന്‍ തീയതികളില്‍ ടിക്കറ്റ് വാങ്ങുന്ന ആര്‍ക്കും ജൂലായ് മൂന്നിന് 15 ദശലക്ഷം ദിര്‍ഹത്തിന്റെ വന്‍ സമ്മാനം നേടാനുള്ള അവസരം ലഭിക്കും. അബുദാബി രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ സമ്മാനം അടിച്ചത് ഇന്ത്യക്കാര്‍ക്കാണ്.
സമ്മാനം ഇന്ത്യക്കാരെ തേടിയെത്തുന്നതോടെ ബിഗ് ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. കൂടുതല്‍ പേരും ഷെയറിട്ടാണ് ബിഗ് ടിക്കറ്റ് സ്വന്തമാക്കുന്നത്. ബിഗ് ടിക്കറ്റ് ലോട്ടറി ആവശ്യമുള്ളവര്‍ക്ക് വെബ്സൈറ്റിലൂടെ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.












Click it and Unblock the Notifications