69 കോടി സമ്മാനമായി വേണോ? ചെയ്യേണ്ടത് ഇത്ര മാത്രം..വമ്പൻ അവസരവുമായി ബിഗ് ടിക്കറ്റ്
ബിഗ് ടിക്കറ്റിലൂടെ ജീവിതം മാറി മറിഞ്ഞ ഒട്ടേറെ ഇന്ത്യക്കാരുണ്ട്, അതിൽ തന്നെ മലയാളികളുടെ എണ്ണം ഏറെ കൂടുതലാണ്. കഴിഞ്ഞാഴ്ചയും ഒരു മലയാളിക്ക് ബിഗ് ടിക്കറ്റിലൂടെ 46 കോടിയോളം രൂപ സമ്മാനം ലഭിച്ചിരുന്നു.
എന്താ അങ്ങനെയൊരു ഭാഗ്യം നിങ്ങൾക്കും കൈവരണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? എന്നാൽ വേഗം പോയി ബിഗ് ടിക്കറ്റുകൾ എടുത്തോളൂ. ഡിസംബറിൽ ബിഗ് ടിക്കറ്റ് ഗ്രാന്റ് പ്രൈസ് ആയി ലഭിക്കുക 30 മില്ല്യൺ ദിർഹമാണ്,അതായത് ഏകദേശം 69 കോടിയോളം ഇന്ത്യൻ രൂപ . അതുമാത്രമല്ല കേട്ടോ വേറേയും നിരവധി സമ്മാനങ്ങൾ നിങ്ങൾക്ക് നേടാനാകും. വിശദമായി അറിയാം

ഗ്രാന്റ് പ്രൈസായ 30 മില്ല്യൺ ദിർഹത്തിന് പുറമെ 4 പേർക്ക് ഓരോ മില്ല്യൺ ദിർഹം വീതം (2,30,23,28) സമ്മാനമായി നേടാൻ സാധിക്കും. നാല് ഇ ഡ്രോകളാണ് ആഴ്ചതോറും നടത്തുക. ഡിസംബർ 1 മുതൽ 25 വരെ നടക്കുന്ന ബിഗ് വിൻ ലൈവ് ഡ്രോ സീരീസ് 270 മത്സരാർത്ഥികൾക്ക് 2000 ദിർഹം (4,60,46 രൂപ) മുതൽ 15000 ദിർഹം (34,53,492 രൂപ) വരെ സമ്മാനങ്ങൾ നേടാൻ സാധിക്കും. 1000 ദിർഹത്തിന് രണ്ട് ബിഗ് ടിക്കറ്റുകൾ ഒറ്റത്തവണ വാങ്ങുന്നവർക്കായിരിക്കും ഈ നറുക്കെടുപ്പിൽ പങ്കെടുക്കാൻ കഴിയുക.
ബിഗ് ടിക്കറ്റ് വെബ്‌സൈറ്റിൽ നിന്നോ സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിലെയും അൽ ഐൻ എയർപോർട്ടിലെയും ഇൻ-സ്റ്റോർ വഴിയോ ടിക്കറ്റുകൾ സ്വന്തമാക്കാം.












Click it and Unblock the Notifications