Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറില്‍ 'കുടുങ്ങിയ'വരോട് തിരിച്ചുവരാന്‍ അഫ്ഗാന്‍; ഇത് നിങ്ങളുടെ മാതൃരാജ്യം, ഇവിടെ സമാധാനം

ഖത്തറില്‍ കഴിയുന്ന അഫ്ഗാന്‍ പൗരന്മാരെ തിരിച്ചുവിളിച്ച് താലിബാന്‍ ഭരണകൂടം. ഇവരെ അമേരിക്ക ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലേക്ക് നാടുകടത്തുമെന്ന വാര്‍ത്തകള്‍ വന്നതോടെയാണ് അഫ്ഗാന്‍ ഭരണകൂടത്തിന്റെ ഇടപെടല്‍. രാജ്യം വിട്ടവരെല്ലാം ആത്മവിശ്വാസത്തോടെ തിരിച്ചുവരണമെന്നും ഇത് നിങ്ങളുടെ മാതൃരാജ്യമാണെന്നും അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ദുല്‍ ഖഹാര്‍ ബാല്‍ഖി പറഞ്ഞു.

യുഎഇ അതിശക്തമായി തിരിച്ചുവരുന്നു; വര്‍ക്ക് ഫ്രം ഹോം മതിയാക്കി കമ്പനികള്‍, മടിച്ച് ജീവനക്കാര്‍
യുഎഇ അതിശക്തമായി തിരിച്ചുവരുന്നു; വര്‍ക്ക് ഫ്രം ഹോം മതിയാക്കി കമ്പനികള്‍, മടിച്ച് ജീവനക്കാര്‍

ആഭ്യന്തര യുദ്ധകാലത്ത് അമേരിക്കന്‍ സൈനികരെ സഹായിച്ച അഫ്ഗാന്‍കാര്‍ താലിബാന്‍ വീണ്ടും അധികാരം പിടിച്ചതോടെ രാജ്യം വിട്ടിരുന്നു. ഇവര്‍ ഖത്തറിലെ അമേരിക്കന്‍ സൈനിക ക്യാമ്പിലാണ് താമസിക്കുന്നത്. ഈ ക്യാമ്പ് ഒഴിയാന്‍ അമേരിക്കന്‍ സൈന്യം തീരുമാനിച്ചു. ഈ വേളയിലാണ് ഇവിടെ താമസിക്കുന്ന ആയിരത്തില്‍ അധികം വരുന്ന അഫ്ഗാന്‍കാരെ എന്തു ചെയ്യുമെന്ന ചര്‍ച്ച വന്നത്.

afghan in qatar future

ക്യാമ്പിലുള്ള അഫ്ഗാന്‍കാരെ മൂന്നാമതൊരു രാജ്യത്തേക്ക് മാറ്റുമെന്ന് നേരത്തെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആഫ്രിക്കയിലെ കോംഗോയിലേക്ക് മാറ്റാനാണ് നീക്കം എന്ന് അഫ്ഗാന്‍ ഇവാക് എന്ന സംഘടന കഴിഞ്ഞ ദിവസം പരസ്യമാക്കി. അമേരിക്കയും കോംഗോയും വിഷയം ചര്‍ച്ച ചെയ്തുവെന്നും അവര്‍ പറഞ്ഞു.

വിജയ് വീട് പൊളിച്ചുമാറ്റും; തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ്, സാലിഗ്രാമത്തിലെ വീട് നിന്നിടം ഇനി ഫ്‌ളാറ്റ്
വിജയ് വീട് പൊളിച്ചുമാറ്റും; തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ്, സാലിഗ്രാമത്തിലെ വീട് നിന്നിടം ഇനി ഫ്‌ളാറ്റ്

ഇക്കാര്യം മാധ്യമങ്ങളില്‍ നിറഞ്ഞതോടെ അമേരിക്കന്‍ വിദേശ കാര്യ വകുപ്പ് പ്രതികരിച്ചു. ഖത്തറിലെ അഫ്ഗാന്‍കാരെ മൂന്നാമതൊരു രാജ്യത്തേക്ക് മാറ്റുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് അമേരിക്ക സ്ഥിരീകരിച്ചു. എന്നാല്‍ ഏത് രാജ്യവുമായിട്ടാണ് ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുന്നത് എന്ന് വിദേശകാര്യ വകുപ്പ് അറിയിച്ചില്ല. ഇക്കര്യങ്ങള്‍ ചര്‍ച്ചയായതോടെയാണ് അഫ്ഗാന്‍ സര്‍ക്കാര്‍ ഇടപെട്ടത്.

ഖത്തറിലെ അഫ്ഗാന്‍കാര്‍ പറയുന്നത്

അഫ്ഗാന്‍ എല്ലാ അഫ്ഗാനികളുടെയും മാതൃരാജ്യമാണ്. എല്ലാ അഫ്ഗാന്‍കാരെയും മാതൃരാജ്യത്തേക്ക് ക്ഷണിക്കുന്നു. എല്ലാവരും മടങ്ങി വരണം. അഫ്ഗാന്റെ വാതില്‍ തുറന്നുകിടക്കുകയാണ്. ആത്മവിശ്വാസത്തോടെയും സമാധാനമുള്ള മനസോടെയും തിരിച്ചെത്തണം എന്നും ബാല്‍ഖി പ്രസ്താവനയില്‍ പറയുന്നു. അതേസമയം, തങ്ങളെ മാറ്റുന്ന കാര്യം അറിയില്ലെന്ന് ഖത്തറിലെ സയ്‌ലിയ ക്യാമ്പില്‍ കഴിയുന്നവര്‍ പ്രതികരിച്ചു.

കോംഗോയിലേക്ക് പോകാന്‍ താല്‍പ്പര്യമില്ലെന്ന് അഫ്ഗാന്‍കാര്‍ പറഞ്ഞു. ആഭ്യന്തര യുദ്ധം നടക്കുന്ന രാജ്യമാണ് കോംഗോ. ആവശ്യത്തില്‍ അധികം യുദ്ധം അനുഭവിച്ചവരാണ് ഞങ്ങള്‍. മറ്റൊരു യുദ്ധത്തിലേക്ക് തങ്ങളുടെ മക്കളെ തള്ളിവിടാന്‍ സാധിക്കില്ലെന്നും ഖത്തറിലെ അഫ്ഗാന്‍കാര്‍ പറഞ്ഞു. കോംഗോയില്‍ ഏറെ കാലമായി റുവാണ്ടന്‍ പിന്തുണയുള്ള വിമതരുമായി ആഭ്യന്തര യുദ്ധം നടക്കുകയാണ്.

അഫ്ഗാനിസ്താനിലേക്ക് ഇനിയൊരു മടക്കം ആലോചനയില്‍ ഇല്ല. അമേരിക്കയെ സഹായിച്ചതിന് ഞങ്ങളിലെ പലരെയും താലിബാന്‍ കൊലപ്പെടുത്തി. ഇക്കാര്യം അമേരിക്കക്ക് അറിയാം. അഫ്ഗാനിലേക്ക് ഞങ്ങള്‍ക്ക് പോകാന്‍ സാധാക്കാത്തതിന് കാരണം അമേരിക്കയാണെന്നും അവര്‍ പറയുന്നു. ഖത്തര്‍ ഭരണകൂടം ഇക്കാര്യത്തില്‍ എന്തു നിലപാട് സ്വീകരിക്കുന്നു എന്നതും എല്ലാവരും കാത്തിരിക്കുന്ന ഒന്നാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+