Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറില്‍ താമസിക്കുന്നവരെ കൂട്ടത്തോടെ കോംഗോയിലേക്ക് മാറ്റും; യുഎസ് നീക്കം പുറത്ത്, അമീര്‍ ഇടപെടുമോ?

ഖത്തറിലാണ് സംഭവം എങ്കിലും കഥ ശരിക്കും അഫ്ഗാനിസ്താനിലാണ്. 20 വര്‍ഷം നീണ്ട അമേരിക്കന്‍ അധിനിവേശ കാലത്ത് ഒട്ടേറെ അഫ്ഗാനികള്‍ അമേരിക്കയെയും നാറ്റോ സേനയെയും സഹായിച്ചിരുന്നു. പരിഭാഷയ്ക്ക് വേണ്ടിയും രഹസ്യവിവരങ്ങള്‍ കൈമാറുന്നതിനുമെല്ലാമായിരുന്നു ഈ സഹായം. അഷ്‌റഫ് ഗനി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴും അഫ്ഗാനില്‍ ഇവര്‍ക്ക് പരമസുഖമായിരുന്നു.

 വന്ദേഭാരത് ജമ്മുവില്‍ നിന്ന് കിട്ടും; കത്ര വരെ പോകേണ്ട, കശ്മീര്‍ താഴ്‌വരയിലേക്ക് നേരിട്ട് യാത്ര
വന്ദേഭാരത് ജമ്മുവില്‍ നിന്ന് കിട്ടും; കത്ര വരെ പോകേണ്ട, കശ്മീര്‍ താഴ്‌വരയിലേക്ക് നേരിട്ട് യാത്ര

എന്നാല്‍ അധിനിവേശം 20 വര്‍ഷം പിന്നിടുന്ന വേളയില്‍ ചിത്രം മാറി. പഴയ താലിബാന്‍ വീണ്ടും ശക്തരായി. അമേരിക്കന്‍ സൈനികരെ തുരത്തി. ഒപ്പം മറ്റു സായുധ സംഘങ്ങളെ കീഴടക്കി. വൈകാതെ അവര്‍ 2021 ഓഗസ്റ്റില്‍ അഫ്ഗാനിസ്താന്റെ ഭരണം തിരികെ പിടിച്ചു. ഇതോടെ അമേരിക്കക്കാര്‍ രാജ്യം വിട്ടു. അവരെ പിന്തുണച്ചവര്‍ കിട്ടിയ വാഹനത്തില്‍ രക്ഷപ്പെട്ടു.

afghan living in qatar to move congo-

രണ്ട് ലക്ഷത്തോളം പേര്‍ അമേരിക്കയിലെത്തി. ആയിരത്തില്‍ അധികം പേര്‍ വന്നത് ഖത്തറിലേക്കാണ്. ഇവര്‍ താമസിച്ചത് ഖത്തറിലെ അമേരിക്കന്‍ സൈനിക താവളമായ അസ്സയ്‌ലിയ ക്യാമ്പിലായിരുന്നു. ഈ താവളം അടച്ചുപൂട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ് അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിടുകയും ചെയ്തു. സൈനികര്‍ അമേരിക്കയിലേക്ക് മടങ്ങും. എന്നാല്‍ ഇവിടെയുള്ള അഫ്ഗാന്‍ പൗരന്മാര്‍ എന്തു ചെയ്യും.

ഇറാന്‍ വിമാനത്താവളം തുറന്നു; ഒമാന്‍, തുര്‍ക്കി യാത്ര, വിമാന സര്‍വീസ് തുടങ്ങാന്‍ കഴിയാതെ കുവൈത്ത്
ഇറാന്‍ വിമാനത്താവളം തുറന്നു; ഒമാന്‍, തുര്‍ക്കി യാത്ര, വിമാന സര്‍വീസ് തുടങ്ങാന്‍ കഴിയാതെ കുവൈത്ത്

നേരത്തെ രണ്ട് ലക്ഷത്തോളം അഫ്ഗാനികള്‍ അമേരിക്കയില്‍ അഭയം തേടിയിരുന്നു. സമാനമായ രീതിയില്‍ തങ്ങള്‍ക്കും അഭയം ലഭിക്കുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. എല്ലാം താളംതെറ്റിച്ചത് അഫ്ഗാനില്‍ നിന്നു വന്ന വ്യക്തി അമേരിക്കയില്‍ വെടിവയ്പ്പ് നടത്തിയതോടെയാണ്. ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ അഫ്ഗാനില്‍ നിന്നുള്ളവര്‍ക്ക് അഭയം നല്‍കുന്നതില്‍ അമേരിക്ക പിന്നാക്കം പോയി.

ഇതോടെ പെട്ടത് ഖത്തറില്‍ കഴിയുന്ന അഫ്ഗാന്‍ പൗരന്മാരാണ്. ഇവര്‍ക്ക് അമേരിക്കന്‍ പൗരത്വം കിട്ടാനുള്ള സാധ്യത അടഞ്ഞു. 1100 അഫ്ഗാന്‍കാരാണ് ഖത്തറിലുള്ളത്. ഇതില്‍ 400 പേര്‍ കുട്ടികളാണ്. അമേരിക്കന്‍ സൈനികര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സഹായം ചെയ്തവരും വിവരങ്ങള്‍ കൈമാറിയവരും അമേരിക്കന്‍ സൈനികരുടെ കുടുംബവുമെല്ലാം ഇതില്‍പ്പെടുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ആഫ്രിക്കയിലെ കോംഗോയിലേക്ക് മാറ്റും

ഇവരെ മറ്റൊരു രാജ്യത്തേക്ക് മാറ്റാന്‍ അമേരിക്ക പദ്ധതിയിടുന്നു എന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലേക്കാണ് മാറ്റുന്നത് എന്നാണ് പുതിയ വിവരം. അഫ്ഗാന്‍ ഇവാക് എന്ന സംഘടനയാണ് വിവരം പുറത്തുവിട്ടത്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഖത്തര്‍ അമീര്‍ ശൈഖ് തമീം വിഷയത്തില്‍ ഇടപെടുമോ എന്ന ചോദ്യവും പല ഭാഗങ്ങളിലും ഉയര്‍ന്നിട്ടുണ്ട്.

 വിജയ് വൈകീട്ട് 6 മണിക്ക് ശേഷം പ്രചാരണം നടത്തിയില്ല; പരക്കെ സംസാരം, പിതാവിന്റെ പ്രതികരണം
വിജയ് വൈകീട്ട് 6 മണിക്ക് ശേഷം പ്രചാരണം നടത്തിയില്ല; പരക്കെ സംസാരം, പിതാവിന്റെ പ്രതികരണം

ക്യാമ്പ് ഒഴിയുന്നതിനാല്‍ അഫ്ഗാന്‍കാരെ മൂന്നാമതൊരു രാജ്യത്തേക്ക് മാറ്റുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് സ്ഥിരീകരിച്ചു. കോംഗോയിലേക്കാണോ എന്ന് പറഞ്ഞില്ല. ആഭ്യന്തര യുദ്ധത്തില്‍ കഷ്ടത അനുഭവിക്കുന്ന രാജ്യമാണ് കോംഗോ. റുവാണ്ടയുടെ പിന്തുണയുള്ള എം23 വിമതരുമായി കോംഗോ സൈന്യം യുദ്ധത്തിലാണ്. ഒരു കോടിയോളം പേര്‍ ഇതിന്റെ ദുരിതം അനുഭവിക്കവെയാണ് അഫ്ഗാനില്‍ നിന്നുള്ളവരെ കൂടി കോംഗോയിലേക്ക് എത്തിക്കുമെന്ന വാര്‍ത്ത വന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+