Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ ഭൂചലനം... മഴക്കെടുതി അവസാനിക്കും മുന്‍പെ അടുത്ത ആശങ്ക

ദുബായ്: യു എ ഇയില്‍ ഭൂചലനം. ശനിയാഴ്ച പുലര്‍ച്ചെ 3.03 നാണ് റിക്ടര്‍ സ്‌കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. നേരിയ പ്രകമ്പനമാണ് ഉണ്ടായത് എന്നും നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഖോര്‍ഫക്കന്‍ തീരത്ത് അഞ്ച് കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. എമിറേറ്റ് നിവാസികള്‍ നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കുന്നുണ്ട്.

ഭൂചലനങ്ങള്‍ അപൂര്‍വമായി മാത്രമെ യു എ ഇയില്‍ അനുഭവപ്പെടാറുള്ളൂ. റിക്ടര്‍ സ്‌കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഈ വര്‍ഷം ജനുവരിയിലും അനുഭവപ്പെട്ടിരുന്നു. അതേസമയം കഴിഞ്ഞ രണ്ടാഴ്ചയായി യു എ ഇയില്‍ റെക്കോഡ് മഴയാണ് പെയ്തത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെടുകയും ഗതാഗത മാര്‍ഗങ്ങളെല്ലാം തടസപ്പെടുകയും ചെയ്തിരുന്നു.

uae earthquake

ഒരു വര്‍ഷം രാജ്യത്ത് പെയ്യേണ്ട മഴയ്ക്ക് സമാനമായാണ് പത്ത് ദിവസത്തിനുള്ളില്‍ യു എ ഇയില്‍ പെയ്തത്. പ്രതികൂല കാലാവസ്ഥയില്‍ ജനജീവിതം ദുസഹമായിരിക്കെയാണ് ഭൂചലന വാര്‍ത്തയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിനിടെ ശനിയാഴ്ച പുലര്‍ച്ചെ തായ്വാനില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ദ്വീപിന്റെ സെന്‍ട്രല്‍ വെതര്‍ അഡ്മിനിസ്‌ട്രേഷന്‍ അനുസരിച്ച്, ശനിയാഴ്ച പുലര്‍ച്ചെ തായ്വാനില്‍ കുറഞ്ഞത് 10 ഭൂചലനങ്ങളുണ്ടായി.

ഇതില്‍ ഏറ്റവും ശക്തമായത് റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. നിലവില്‍ സുനാമി മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. നിലവില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് നാഷണല്‍ ഫയര്‍ ഏജന്‍സി അറിയിച്ചു. രണ്ടാഴ്ചയിലേറെ മുമ്പ് ദ്വീപില്‍ ഉണ്ടായ മാരകമായ 7.4 ഭൂകമ്പത്തിന്റെ തുടര്‍ചലനങ്ങളാണ് അവയെന്ന് സര്‍ക്കാര്‍ പറഞ്ഞു. 25 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂകമ്പം എന്നാണ് ഇതിനെ സര്‍ക്കാര്‍ വിശേഷിപ്പിച്ചത്.

ഭൂകമ്പത്തെത്തുടര്‍ന്ന് 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് പ്രധാന ഹുവാലിയന്‍ നഗരത്തിന് ചുറ്റുമുള്ള റോഡുകള്‍ തകരുകയും കെട്ടിടങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+