Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് യാത്ര ചെലവേറും.. ടിക്കറ്റ് നിരക്ക് 50% വരെ കൂടും, ഹോട്ടലുകളിലും മുടിഞ്ഞ നിരക്ക്; കാരണമിത്

അബുദാബി: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ - പാകിസ്ഥാന്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്നത് ദുബായിയാണ്. ഫെബ്രുവരി 23-നാണ് മത്സരം നടക്കുന്നത്. ക്രിക്കറ്റ് ലോകത്തെ ഏറ്റവും ആവേശകരമായ പോരാട്ടമായാണ് ഇന്ത്യ - പാകിസ്ഥാന്‍ മത്സരം വിലയിരുത്തപ്പെടുന്നത്. അതിനാല്‍ തന്നെ മത്സരം നേരിട്ട് വീക്ഷിക്കാന്‍ ഇരുരാജ്യങ്ങളിലേയും ആരാധകര്‍ യുഎഇയിലേക്ക് പോകാനുള്ള പുറപ്പാടിലാണ്.

ഇത് മുന്നില്‍ക്കണ്ട് രാജ്യത്തെ വിമാന, ഹോട്ടല്‍ ബുക്കിംഗുകളില്‍ എല്ലാം വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യ, പാകിസ്ഥാന്‍, എന്നീ രാജ്യങ്ങളുടെ ആരാധകര്‍ കൂടാതെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ക്രിക്കറ്റ് പ്രേമികളും യുഎഇയിലേക്ക് എത്തും. ഇതോടെ ബുക്കിംഗുകളില്‍ കുത്തനെയുള്ള വര്‍ധനവ് ഉണ്ടാകും എന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായം.

UAE News

വിമാന നിരക്ക് 20 മുതല്‍ 50 ശതമാനം വരെ ഉയരുമെന്നും അവസാന നിമിഷം നിരക്കുകള്‍ ഇരട്ടിയാക്കാനും സാധ്യതയുണ്ടെന്നും വ്യവസായ വിദഗ്ധര്‍ പ്രവചിക്കുന്നു. 'ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ വിമാനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കുമുള്ള ഡിമാന്‍ഡ് കുതിച്ചുയരുന്നു. ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് വേളയില്‍, ആതിഥേയ നഗരമായ അഹമ്മദാബാദില്‍ താമസസൗകര്യം തിരയുന്നതില്‍ 1550 ശതമാനം വര്‍ധനയുണ്ടായി.

ദുബായിലും ഇതേ അവസ്ഥയാകും ഉണ്ടാകുക എന്നാണ് പ്രതീക്ഷിക്കുന്നത്,' ഈസി മൈ ട്രിപ്പിന്റെ സഹസ്ഥാപകനായ റികാന്ത് പിറ്റീ ഖലീജ് ടൈംസിനോട് പറഞ്ഞു. ബുക്കിംഗുകള്‍ ഇപ്പോള്‍ തന്നെ ആരംഭിച്ചിട്ടുണ്ട് എന്നും എന്നാല്‍ അവസാന രണ്ടാഴ്ചയിലാണ് യഥാര്‍ത്ഥ കുതിപ്പ് സംഭവിക്കുന്നത് എന്ന് മുസാഫിര്‍ ഡോട്ട് കോമിന്റെ സിഒഒ രഹീഷ് ബാബുവും കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ മുംബൈ, ഡല്‍ഹി, ബംഗളൂരു, പൂനെ, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ നിന്നും പാകിസ്ഥാനിലെ കറാച്ചി, ലാഹോര്‍, ഇസ്ലാമാബാദ് എന്നിവിടങ്ങളില്‍ നിന്നും ആരാധകര്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനൊപ്പം യുകെ, ഓസ്ട്രേലിയ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ബുക്കിംഗിന് ഡിമാന്‍ഡ് ഉണ്ട്. ദുബായിലെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഇപ്പോള്‍ തന്നെ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

ഡെയ്റ, ഡൗണ്‍ടൗണ്‍, ദുബായ് മറീന എന്നിവയ്ക്ക് സമീപമുള്ള ഹോട്ടലുകള്‍ ഉയര്‍ന്ന ഒക്യുപന്‍സി നിരക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ബജറ്റ് ഫ്രണ്ട്‌ലി ഹോട്ടലുകള്‍ വേഗത്തില്‍ ബുക്ക് ചെയ്ത് തീരുന്നുകയാണ്. അതേസമയം പാം ജുമൈറയിലെയും ഷെയ്ഖ് സായിദ് റോഡിലെയും ആഡംബര ഹോട്ടലുകളിലും പ്രീമിയം ബുക്കിംഗില്‍ വര്‍ധനവ് കാണുന്നു. കഴിഞ്ഞ ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങളില്‍ ഹോട്ടല്‍ നിരക്ക് 25 മുതല്‍ 50 ശതമാനം വരെ ഉയര്‍ന്നിരുന്നു.

യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നതിനാല്‍, എയര്‍ലൈനുകള്‍ അധിക ഫ്‌ലൈറ്റുകള്‍ അവതരിപ്പിക്കുകയോ വലിയ വിമാനങ്ങള്‍ വിന്യസിക്കുകയോ ചെയ്‌തേക്കാം. ട്രാവല്‍ ഏജന്‍സികള്‍ വിവിധ തരത്തിലുള്ള പാക്കേജുകളും അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. മുന്‍ ടൂര്‍ണമെന്റുകളില്‍ ഇന്ത്യ-ദുബായ് ട്രാവല്‍ പാക്കേജുകള്‍ക്ക് ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ താമസം ഉള്‍പ്പെടെ ഏകദേശം 2,500 ഡോളര്‍ (ദിര്‍ഹം 9,175) ആയിരുന്നു വില. ഇത്തവണയും ഇതിന് സമാനമായ ട്രെന്‍ഡുകള്‍ പ്രതീക്ഷിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+