യുഎഇയില്‍ നിന്നുള്ള സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ, കണ്ണൂരിലും കൊച്ചിയിലും സര്‍വീസ് മുടങ്ങി
ദുബായ്: ജീവനക്കാരുടെ സമരം അവസാനിപ്പിച്ചിട്ടും സര്‍വീസ് മുടങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇതോടെ യാത്ര നിശ്ചയിച്ച നിരവധി പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരാന്‍ സാധിച്ചില്ല. നാല് ദിവസം കേരളത്തിലേക്കുള്ള സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയിരിക്കുന്നത്. അബുദാബി, ദുബായ്, ഷാര്‍ജ, റാസല്‍ ഖൈമ എന്നിവിടങ്ങളിലേക്കും ഇവിടെ നിന്നുമുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട് എന്നാണ് എയര്‍ലൈനിന്റെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്നത്.
അതേസമയം യുഎഇയില്‍ നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കിയെങ്കിലും ഇന്ത്യയിലെ മറ്റ് ചില സ്ഥലങ്ങളിലേക്കുള്ള ഓപ്പറേഷനുകളെ ബാധിച്ചിട്ടില്ലെന്നാണ് വൃത്തങ്ങള്‍ പറയുന്നത്. വ്യാഴം, വെള്ളി, ശനി, തിങ്കള്‍ ദിവസങ്ങളില്‍ പുറപ്പെടേണ്ട വിമാനങ്ങളാണ് എയര്‍ ഇന്ത്യ റദ്ദാക്കിയിരിക്കുന്നത്. ഇന്ന് പുറപ്പെടേണ്ടിയിരുന്ന റാസല്‍ഖൈമ - കണ്ണൂര്‍ വിമാനം റദ്ദാക്കിയിട്ടുണ്ട്.

നാളത്തെ അല്‍ഐന്‍-കോഴിക്കോട് വിമാനം, റാസല്‍ഖൈമ- കോഴിക്കോട്, അബുദാബി - കണ്ണൂര്‍ വിമാനങ്ങള്‍, തിങ്കളാഴ്ചത്തെ ഷാര്‍ജ- കണ്ണൂര്‍, അബുദാബി- കണ്ണൂര്‍ വിമാനം, തിങ്കളാഴ്ചത്തെ ദുബായ്-കോഴിക്കോട് വിമാനം എന്നിവയും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. അതേസമയം നെടുമ്പാശ്ശേരി, കണ്ണൂര്‍, കരിപ്പൂര്‍ എന്നീ വിമാനത്താവളങ്ങളില്‍ നിന്നുള്ള യു എഇ സര്‍വീസുകളും ഇന്ന് റദ്ദാക്കിയിട്ടുണ്ട്.
നെടുമ്പാശ്ശേരിയില്‍ നിന്ന് രാവിലെ 8.35 ന് പുറപ്പെടേണ്ട ദമാം സര്‍വീസ്, 8.50 ന് പുറപ്പെടേണ്ട മസ്‌കത്ത് സര്‍വീസ്, കണ്ണൂരില്‍ നിന്ന് ഷാര്‍ജ, ദമാം, ദുബായ്, റിയാദ്, റാസല്‍ഖൈമ, മസ്‌കത്ത്, ദോഹ സര്‍വീസുകളുമാണ് റദ്ദാക്കിയത്. കരിപ്പൂരില്‍ നിന്ന് അഞ്ച് സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. അതേസമയം യാത്രക്കാര്‍ക്ക് നേരത്തെ റദ്ദാക്കല്‍ വിവരം നല്‍കിയതിനാല്‍ മറ്റ് പ്രശ്‌നങ്ങളില്ല എന്നാണ് അറിയാന്‍ കഴിയുന്നത്.
അതേസമയം കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലും തിരുവനന്തപുരത്തും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ പുന:രാരംഭിച്ചിട്ടുണ്ട്. കരിപ്പൂരില്‍ നിന്നുളള ദമാം, മസ്‌കറ്റ് സര്‍വീസുകള്‍ക്ക് മുടക്കമില്ല. ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് അപ്രതീക്ഷിതമായി എയര്‍ ഇന്ത്യ സര്‍വീസ് മുടങ്ങിയിരുന്നു. രണ്ട് ദിവസത്തോളമാണ് സമരം വിമാനസര്‍വീസിനെ ബാധിച്ചത്. ഇന്നലെ രാത്രി നടത്തിയ ചര്‍ച്ചയോടെ സമരം ഒത്തുതീര്‍പ്പായിരുന്നു.
ഡല്‍ഹിയില്‍ റീജിയണല്‍ ലേബര്‍ കമീഷണറുടെ മധ്യസ്ഥതയില്‍ മാനേജ്‌മെന്റ് പ്രതിനിധികളും എയര്‍ഇന്ത്യ എക്‌സ്പ്രസ് എംപ്ലോയീസ് യൂണിയന്‍ പ്രതിനിധികളും നടത്തിയ യോഗത്തിലാണ് സമരം ഒത്തുതീര്‍പ്പായത്. സമരത്തെ തുടര്‍ന്ന് പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുമെന്നും തൊഴിലാളികള്‍ ഉന്നയിച്ച പ്രശ്‌നം പരിശോധിക്കുമെന്നും മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications