എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ചു; സൗദിയുടെ സമ്പദ് വ്യവസ്ഥ രണ്ടാം പാദത്തില്‍ മന്ദഗതിയില്‍
റിയാദ്: എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ചതും വിലത്തകര്‍ച്ചയും കാരണം സൗദി അറേബ്യയുടെ സമ്പദ്വ്യവസ്ഥ രണ്ടാം പാദത്തില്‍ മന്ദഗതിയിലായി. ഇത് ജി 20 രാജ്യങ്ങളില്‍ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ എന്നതില്‍ നിന്ന് മെല്ലെ വളരുന്ന രാജ്യം എന്ന നിലയിലേക്ക് സൗദിയെ എത്തിച്ചു. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട പ്രാഥമിക കണക്കുകള്‍ പ്രകാരം മൊത്ത ആഭ്യന്തര ഉല്‍പ്പാദനം വാര്‍ഷികാടിസ്ഥാനത്തില്‍ 1.1% വര്‍ധിച്ചു.
മുന്‍പാദത്തില്‍ ഇത് 3.8 ശതമാനവും മുന്‍ വര്‍ഷം 11 ശതമാനവുമായിരുന്നു. ഏറ്റവുമധികം പേര്‍ ജോലി ചെയ്യുന്നതും സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാന്‍ സര്‍ക്കാര്‍ വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നതുമായ എണ്ണ ഇതര മേഖല 5.5% വികസിച്ചു. എന്നാല്‍ എണ്ണ മേഖലയിലെ ജിഡിപി 4.2 ശതമാനം കുറഞ്ഞു. ഈ മാസം ആദ്യം ഐഎംഎഫ് 2023-ലെ രാജ്യത്തിന്റെ വളര്‍ച്ചാ വീക്ഷണം 1.9% ആയി വെട്ടിക്കുറച്ചിരുന്നു.

നേരത്തെ ഇതിലും കൂടുതല്‍ സാമ്പത്തിക വളര്‍ച്ച രാജ്യം കൈവരിക്കുമെന്നായിരുന്നു ഐഎംഎഫ് പ്രവചിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം സാമ്പത്തിക വളര്‍ച്ച ഏകദേശം 9% ത്തില്‍ എത്തിയിരുന്നു. ജി20 ലെ ഏറ്റവും വേഗതയേറിയതായിരുന്നു ഇത്. പ്രതിദിനം 10.5 ദശലക്ഷം ബാരലിന്റെ റെക്കോര്‍ഡ് ക്രൂഡ് ഉല്‍പാദനവും ബാരലിന് ശരാശരി 100 ഡോളര്‍ വിലയുമുണ്ടായിരുന്നു. ഈ വര്‍ഷം ക്രൂഡ് വില ഉയര്‍ത്താന്‍ ഉദ്ദേശിച്ച് ഉല്‍പ്പാദനം കുത്തനെ വെട്ടിക്കുറച്ചത് എണ്ണ ഉല്‍പ്പാദനത്തെ ബാധിച്ചു.
അതിനിടെ വിദേശത്തെ എണ്ണ വില്‍പ്പനയില്‍ നിന്നുള്ള 1 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയുടെ വരവ് മെയ് മാസത്തില്‍ മൂന്നിലൊന്ന് കുറഞ്ഞ് 2021 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. അതേസമയം അടുത്ത വര്‍ഷം സൗദി 2.8 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നാണ് ഐഎംഎഫ് പറയുന്നത്. സൗദിയില്‍ സ്വകാര്യ നിക്ഷേപങ്ങള്‍ വര്‍ധിക്കുന്നതിലൂടെ സാമ്പത്തിക വളര്‍ച്ച കൈവരിക്കും എന്നാണ് ഐഎംഎഫ് പ്രവചനം.
അങ്ങനെ വന്നാല്‍ സൗദി അറേബ്യ അടുത്ത വര്‍ഷം 2.8 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കും. അതേസമയം ലോക സമ്പദ്വ്യവസ്ഥ ഈ വര്‍ഷവും അടുത്ത വര്‍ഷവും മൂന്ന് ശതമാനം വളര്‍ച്ച നേടും. കഴിഞ്ഞ വര്‍ഷം ലോക സാമ്പത്തിക വളര്‍ച്ച 3.5 ശതമാനമായിരുന്നു. ഈ വര്‍ഷം ആഗോളതലത്തില്‍ പണപ്പെരുപ്പം ശരാശരി 6.8 ശതമാനമായി കുറയും എന്നാണ് ഐഎംഎഫ് പറയുന്നത്.












Click it and Unblock the Notifications