Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇലേക്ക് പോകാന്‍ പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധം; പുതിയ നിബന്ധന, കടുപ്പിച്ച് പാകിസ്താന്‍

യുഎഇയില്‍ ജോലി തേടിയും വിനോദ സഞ്ചാരത്തിനും എത്തുന്നവര്‍ ചട്ടം ലംഘിച്ച് പ്രവര്‍ത്തിക്കുന്നു എന്ന് കണ്ടെത്തല്‍. യാചക വൃത്തിയില്‍ വരെ ചിലര്‍ ഏര്‍പ്പെടുന്നു എന്നാണ് ആരോപണം. പാകിസ്താനില്‍ നിന്ന് വരുന്ന പ്രവാസികളാണ് ഇത്തരം പ്രവര്‍ത്തനം നടത്തുന്നതത്രെ. ഇക്കാര്യം യുഎഇ ഭരണകൂടം പാകിസ്താനെ അറിയിക്കുകയും ചെയ്തിരുന്നു.

ജിസിസി രാജ്യങ്ങളില്‍ യാചന നിരോധനം നിലവിലുണ്ട്. റമദാന്‍ മാസത്തില്‍ പ്രവാസികളില്‍ ചിലര്‍ ഭിക്ഷയെടുക്കുന്നു എന്ന് നേരത്തെ കണ്ടെത്തുകയും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാന്‍ സര്‍ക്കാരിന് സംവിധാനമുള്ളതിനാലാണ് യാചനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

uae pakistan visitors police verification

അതിനിടെയാണ് പാകിസ്താനില്‍ നിന്ന് വരുന്നവര്‍ക്കെതിരെ തുടര്‍ച്ചയായ ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് ഇക്കാര്യം പാകിസ്താന്‍ ഭരണകൂടം പരിശോധിച്ചു. യുഎഇയിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്. പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രവാസികള്‍ ഹാജരാക്കണമെന്നാണ് പാകിസ്താന്‍ സെനറ്റ് കമ്മിറ്റി അറിയിച്ചിരിക്കുന്നത്.

പാകിസ്താന്‍കാര്‍ക്ക് വിസ അനുവദിക്കുന്നത് യുഎഇ കുറച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുഎഇയില്‍ എത്തുന്നവര്‍ക്ക് താമസത്തിനും ജോലിക്കുമുള്ള രേഖ കൈവശം വേണമെന്ന നിബന്ധന കര്‍ശനമാക്കിയിട്ടുണ്ട്. മാത്രമല്ല, നിശ്ചിത തുക കരുതണമെന്നും നിബന്ധനയുണ്ട്. രേഖകള്‍ കൈവശമില്ലാത്തവരുടെ വിസ അപേക്ഷ നിരസിക്കുന്നുണ്ടെന്ന് ഒരു ട്രാവല്‍ ഏജന്റിനെ ഉദ്ധരിച്ച് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

വിസ അപേക്ഷകര്‍ പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം എന്ന് എമിഗ്രേഷന്‍ ബ്യൂറോ ഓഫ് ഓവര്‍സീസ് എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് തയ്യിബ് പറഞ്ഞു. യുഎഇ വിസ സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യുന്നതിന് സെനറ്റ് കമ്മിറ്റി തിങ്കളാഴ്ച പ്രത്യേക യോഗം ചേര്‍ന്നിരുന്നു. അതേസമയം, ദുബായിലേക്ക് പോകുന്നതിന് യാതൊരു നിയന്ത്രണങ്ങളില്ലെന്നു പാകിസ്താന്‍ പ്രവാസികാര്യ മന്ത്രാലയ സെക്രട്ടറി അര്‍ഷദ് മഹ്മൂദ് പറഞ്ഞു.

വിദഗ്ധ തൊഴിലാളികള്‍ക്ക് യാതൊരു നിബന്ധനയുമില്ല. അവിദഗ്ധ തൊഴിലാളികള്‍ക്കുള്ള അവസരം യുഎഇയില്‍ കുറഞ്ഞിട്ടുണ്ടെന്നും അര്‍ഷദ് മഹ്മൂദ് വിശദീകരിച്ചു. പാകിസ്താന്‍കാര്‍ക്ക് മാത്രമല്ല, വിദേശത്ത് നിന്ന് യുഎഇയിലേക്ക് വരുന്ന എല്ലാവര്‍ക്കും നിശ്ചിത തുക കൈവശമുണ്ട് എന്ന് തെളിയിക്കുന്നതുള്‍പ്പെടെയുള്ള രേഖ ആവശ്യമാണ്.

അതേസമയം, പുതിയ നിബന്ധന ഇടനിലക്കാര്‍ ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ട് എന്ന് വിമര്‍ശനവും ഉയര്‍ന്നുകഴിഞ്ഞു. നിലവില്‍ പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത് പാകിസ്താന്‍ സര്‍ക്കാരാണ്. ഇക്കാര്യത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശങ്ക വേണ്ട. എല്ലാ രാജ്യക്കാര്‍ക്കുമുള്ള പൊതു നിബന്ധനകള്‍ മാത്രമേ ഇന്ത്യക്കാര്‍ക്കും യുഎഇയിലുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+