ഒമാന്‍ പ്രവാസികള്‍ ശ്രദ്ധിക്കുക; സോഷ്യല്‍ മീഡിയ ഉപയോഗം പാളിയാല്‍ ജയില്‍, 5000 റിയാല്‍ പിഴ
മസ്‌കത്ത്: സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ഒമാന്‍. വ്യക്തികളുടെ വിവരങ്ങള്‍ അവരുടെ അനുമതി ഇല്ലാതെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാന്‍ പാടില്ല. സ്വകാര്യ ചിത്രങ്ങള്‍, വീഡിയോ, സംഭാഷണം, വ്യക്തി വിവരങ്ങള്‍ എന്നിവയൊന്നും പങ്കുവെക്കരുത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
ഒമാനിലെ സൈബര്‍ നിയമം വളരെ ശക്തമാണ്. ഓണ്‍ലൈന്‍ വാര്‍ത്തകള്‍, ഫോട്ടോ, വീഡിയോ, കമന്റ്‌സ്, ഡാറ്റ, വിവരങ്ങള്‍ എന്നിവ മറ്റുള്ളവരെ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതും കുറ്റകരമാണ്. പങ്കുവെക്കുന്ന ഉള്ളടക്കം സത്യമാണെങ്കിലും നടപടി നേരിടേണ്ടി വരും. അതുകൊണ്ടുതന്നെ ഷെയര്‍ ബട്ടന്‍ അമര്‍ത്തും മുമ്പ് രണ്ടുതവണ ആലോചിക്കണം.

നിരവധി മലയാളി പ്രവാസികള്‍ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന രാജ്യമാണ് ഒമാന്‍. മാത്രമല്ല, മറ്റു ജിസിസി രാജ്യങ്ങളില്‍ നിന്ന് ഒമാനിലെത്തുന്ന പ്രവാസികളുമുണ്ട്. സോഷ്യല്‍ മീഡിയ ഉപയോഗം വ്യാപകമായ ഇക്കാലത്ത് അനാവശ്യമായ ഫോട്ടോകളും വീഡിയോകളും ഒമാനിലെത്തിയാല്‍ പങ്കുവെക്കരുത്. നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷയോ 5000 ഒമാന്‍ റിയാല്‍ പിഴയോ അല്ലെങ്കില്‍ രണ്ടും ചേര്‍ത്തുള്ള ശിക്ഷയോ ലഭിക്കും.
ആര്‍ട്ടിക്കിള്‍ 36ലാണ് ഈ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ സംബന്ധിച്ച് വിശദമാക്കുന്നത്. സ്വകാര്യ സംഭാഷണങ്ങള്‍ വെളിപ്പെടുത്തുന്നതും കുറ്റകരമാണ് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. വാട്‌സാപ്പിലും മറ്റും വരുന്ന ഓഡിയോ സന്ദേശങ്ങള്‍ പങ്കുവെക്കുന്നവരാണ് കൂടുതലും. എന്നാല്‍ ഇത്തരം നടപടികളും കുറ്റകരമായേക്കാം. മറ്റുള്ളവരുടെ വീഡിയോ രഹസ്യമായി ചിത്രീകരിച്ച് പങ്കുവെക്കാനും പാടില്ല.
ആര്‍ട്ടിക്കിള്‍ 36(1) ല്‍ ആണ് കുറ്റകൃത്യത്തിനുള്ള ശിക്ഷ വിശദീകരിക്കുന്നത്. മൂന്ന് വര്‍ഷം വരെ തടവായിരിക്കും ശിക്ഷ. പിഴ 5000 റിയാലും. അല്ലെങ്കില്‍ കുറ്റകൃത്യത്തിന്റെ വ്യാപ്തി പരിശോധിച്ച് ഈ രണ്ട് ശിക്ഷകളും ഒന്നിച്ച് അനുഭവിക്കേണ്ടി വരികയും ചെയ്യും. മറ്റുള്ള വ്യക്തികളുടെ സ്വകാര്യത മാനിക്കണം. ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ അനാവിശ്യമായി പങ്കുവെക്കുന്നവര്‍ വെട്ടിലാകുമെന്നാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്.


Click it and Unblock the Notifications