Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്തിലെ ഞെട്ടല്‍ മാറും മുന്‍പെ ബഹ്‌റൈനിലും തീപിടിത്തം; 25 ലധികം കടകള്‍ കത്തിനശിച്ചു

ദുബായ്: കുവൈത്ത് തീപിടിത്തത്തിന്റെ ഞെട്ടല്‍ മാറും മുന്‍പെ ബഹ്‌റൈനിലും തീപിടിത്തം. പഴയ മനാമ മാര്‍ക്കറ്റില്‍ ബുധനാഴ്ചയുണ്ടായ വന്‍ തീപിടിത്തത്തില്‍ 25 ലധികം കടകള്‍ കത്തിനശിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നത് എന്നാണ് ബഹ്റൈനിലെ അല്‍ അയം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം തീപിടിത്തത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്തുള്ള തിരക്കേറിയ മാര്‍ക്കറ്റായ മനാമ സൂക്കിലായിരുന്നു തീപിടിത്തം. ബഹ്റൈനിലെ അഗ്‌നിശമന സേനയും രക്ഷാ സേനയുമായ സിവില്‍ ഡിഫന്‍സ് ഉടന്‍ സംഭവസ്ഥലത്തെത്തി തീ അണച്ചു. തീപിടിത്തത്തിന്റെ കാരണം, നാശനഷ്ടത്തിന്റെ വ്യാപ്തി, പരിക്കുകള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ല.

Bahrain

Image Credit: X@Ministry of Interior

അതിനിടെ മനാമ സൂഖ് പ്രദേശത്തിന് സമീപമുള്ള പ്രദേശവാസികളും സന്ദര്‍ശകരും സംഭവസ്ഥലത്ത് നിന്ന് മാറിനില്‍ക്കാനും അത്യാഹിത വിഭാഗത്തില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും അധികൃതര്‍ നിര്‍ദ്ദേശിച്ചു. വീതി കുറഞ്ഞ റോഡ് ആയതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടെ എത്തിച്ചേരാന്‍ ബുദ്ധിമുട്ട് നേരിട്ടു. അതേസമയം കുവൈത്തിലെ തീപിടിത്തത്തില്‍ മരണസംഖ്യ ഉയരുകയാണ്.

ആകെ 49 പേരാണ് അപകടത്തില്‍ മരിച്ചത്. ഇതില്‍ 24 മലയാളികള്‍ അടക്കം 40 പേര്‍ ഇന്ത്യക്കാരാണ്. കുവൈത്തിലെ അഹമ്മദി ഗവര്‍ണറേറ്റിലെ മംഗഫ് ബ്ലോക്കിലെ ആറ് നില കെട്ടിടത്തില്‍ ഇന്നലെ പുലര്‍ച്ചെയോടെയാണ് തീപിടിത്തമുണ്ടായത്. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ജീവനക്കാര്‍ താമസിക്കുന്ന മംഗഫിലെ (ബ്ലോക്ക്-4) ആറ് നില കെട്ടിടത്തിലാണ് അപകടമുണ്ടായത്.

ആറ് നില കെട്ടിടത്തിലെ വിവിധ അപ്പാര്‍ട്ട്മെന്റുകളിലായി 195 പേരാണ് താമസിച്ചിരുന്നത് എന്നാണ് വിവരം. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്ന് പടര്‍ന്ന തീ മുകളിലെ നിലകളിലേക്കും വ്യാപിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഏഴ് പേരുടെ നില ഗുരുതരമാണ്.

അതേസമയം അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ചു. കേരള സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. വ്യവസായികളായ എംഎ യൂസഫലി (അഞ്ച് ലക്ഷം), രവി പിള്ള (രണ്ട് ലക്ഷം) എന്നിവരും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി വീണാ ജോര്‍ജ് കുവൈത്തിലേക്ക് പോകും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് നേരത്തെ തന്നെ കുവൈത്തിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+