പ്രവാസികള്‍ക്ക് തിരിച്ചടി; വിസ മാറ്റുന്നതിനുള്ള ഫീസ് കുത്തനെ കൂട്ടി, ഗള്‍ഫിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക
മനാമ: വിസ മാറ്റുന്നതിനുള്ള ഫീസ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് ബഹ്റൈന്‍. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2014ലെ ബന്ധപ്പെട്ട ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് ഫീസ് വര്‍ധിപ്പിച്ചത്. ഈ മാസം 19നാണ് ഒഫീഷ്യല്‍ ഗസറ്റില്‍ ഉത്തരവ് പരസ്യപ്പെടുത്തിയിരിക്കുന്നത്. അന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തിലായി എന്ന് അധികൃതര്‍ അറിയിച്ചു.
വിസിറ്റ് വിസ വര്‍ക്ക് വിസയാക്കി മാറ്റുന്നതിനുള്ള ഫീസ് നേരത്തെ 60 ദിനാര്‍ ആയിരുന്നു. ഇപ്പോള്‍ 250 ദിനാര്‍ ആക്കിയാണ് വര്‍ധിപ്പിച്ചത്. സ്പോണ്സര് മാറാതെയുള്ള വിസ മാറ്റത്തിനുള്ള ഫീസ് ആണ് വര്‍ധിപ്പിച്ചത്. 400 ശതമാനം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. വിസിറ്റ് വിസ ഫാമിലി റിയുണിഫിക്കേഷന് വിസയാക്കി മാറ്റുന്നതിനുള്ള ഫീസിലും മാറ്റമുണ്ട്.

ഫാമിലി റിയുണിഫിക്കേഷന് വിസ വര്‍ക്ക് വിസയാക്കി മാറ്റുന്നതിനുള്ള ഫീസും പുതുക്കി. രണ്ട് വിസ മാറ്റത്തിനും 250 ദിര്‍ഹമാണ് പുതിയ ഫീസ്. ബഹ്റൈനിലെത്തിയ ശേഷം വിസ മാറ്റുന്നതിനുള്ള നിരക്കുകളിലാമാണ് മാറ്റം വന്നിരിക്കുന്നത്. അതേസമയം, ബഹ്റൈനില്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യം വീണ്ടും ലഭ്യമായി തുടങ്ങിയ എന്ന വിവരവും പുറത്തുവന്നു.
സൗദി അറേബ്യയില്‍ എത്തുന്ന പ്രവാസി കുടുംബങ്ങള്‍ വിസ പുതുക്കാന്‍ വേണ്ടി നേരത്തെ ബഹ്റൈനില്‍ പോകുമായിരുന്നു. ഇടക്കാലത്ത് ഈ സൗകര്യം നിലച്ചിരുന്നു. പ്രവാസി കുടുംബങ്ങളെ ഇത് ഏറെ പ്രയാസത്തിലാക്കുകയും ചെയ്തു. എന്നാല്‍ നിലവില്‍ വിസ ഓണ്‍ അറൈവല്‍ ലഭ്യമായി തുടങ്ങി. വിസ പുതുക്കാന്‍ സഹായിക്കുന്ന നൗഷാദ് എറണാകുളത്തെ ഉദ്ധരിച്ച് അറേബ്യന്‍ മലയാളി എന്ന വെബ്സൈറ്റാണ് വിവരം പങ്കുവച്ചത്.
-
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും -
യൂസഫലി പറഞ്ഞ വാക്ക് പാലിച്ചു; യുഎഇയിലേക്ക് 80000 കിലോ ചരക്കുകള്‍ പറന്നെത്തി, ഇനിയും വരും -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
നഴ്സുമാരുടെ ശമ്പള വര്‍ധനവില്‍ ഉത്തരവ് ഉടനെന്ന് മന്ത്രി, 'ഉത്തരവാദിത്തം മാനേജ്മെന്റിന്' -
ദുബായില്‍ വീണ്ടും സ്വര്‍ണവില ഉയര്‍ന്നു... ഈ വര്‍ഷം ഇനി വിലയിടിയില്ല! ഇതുവരെ കൂടിയത്.. -
കെ റെയിൽ പദ്ധതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രം; ഡിപിആർ പരിഷ്കരിക്കണം, ബ്രോഡ്ഗേജ് മതി -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ്












Click it and Unblock the Notifications