Get Updates
Get notified of breaking news, exclusive insights, and must-see stories!

ബഹ്‌റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്‍, അനാവശ്യ ധൃതി വേണ്ട

പശ്ചിമേഷ്യയില്‍ യുദ്ധം തുടങ്ങിയ ശേഷം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തിയത് 52360 പ്രവാസികള്‍. ഡിജിസിഎയുടെ കണക്കുകള്‍ പ്രകാരമാണിത്. സൗദി അറേബ്യയിലെ ജിദ്ദ, ഒമാനിലെ മസ്്കത്ത്, യുഎഇയിലെ ദുബായ്, ഫുജൈറ എന്നീ വിമാനത്താവളം വഴിയാണ് ഇത്രയും പേര്‍ എത്തിയത്. 184 ഇന്ത്യന്‍ വിമാനങ്ങളും 85 യുഎഇ വിമാനങ്ങളും 11 ചാര്‍ട്ടേഡ് വിമാനങ്ങളുമാണ് ഇവര്‍ ഉപയോഗപ്പെടുത്തിയത്.

സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര്
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര്

നാട്ടിലേക്ക് തിരിച്ചെത്തിയ എല്ലാവരും യുദ്ധം ഭയന്നാണ് എന്ന് കരുതരുത്. ടൂറിസ്റ്റുകള്‍, വിസിറ്റ് വിസയില്‍ പോയവര്‍, അടിയന്തര ആവശ്യം കാരണം നാട്ടിലേക്ക് വരേണ്ടവര്‍ എന്നിവരാണ് തിരിച്ചെത്തിയത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല എന്നാണ് മിക്ക പ്രവാസികളും പറയുന്നത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയും ഇക്കാര്യം ശരിവെക്കുന്നു. എന്നാല്‍ നാട്ടിലേക്ക് വരാന്‍ താല്‍പ്പര്യമുള്ളവര്‍ മറ്റുചില വഴികള്‍ തിരഞ്ഞെടുക്കുന്നുണ്ട്.

qatar bahrain expats plan b for to home

ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ പ്രവാസികള്‍ നാട്ടിലേക്ക് വരുന്നതിന് സൗദി അറേബ്യയെ ആശ്രയിക്കുന്നു എന്നാണ് പുതിയ വിവരം. റോഡ് മാര്‍ഗം സൗദിയിലെത്തി നാട്ടിലേക്ക് വിമാനം കയറാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഖത്തറിലും ബഹ്‌റൈനിലും ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. ഫെബ്രുവരി 28ന് ശേഷം ഇവിടെ നിന്ന് കാര്യമായ വിമാന സര്‍വീസില്ലാത്തതാണ് ബദല്‍ തേടാന്‍ കാരണം.

യൂസഫലി പറഞ്ഞ വാക്ക് പാലിച്ചു; യുഎഇയിലേക്ക് 80000 കിലോ ചരക്കുകള്‍ പറന്നെത്തി, ഇനിയും വരും
യൂസഫലി പറഞ്ഞ വാക്ക് പാലിച്ചു; യുഎഇയിലേക്ക് 80000 കിലോ ചരക്കുകള്‍ പറന്നെത്തി, ഇനിയും വരും

യുഎഇയിലെ ചില പ്രവാസികള്‍ ഒമാന്‍ വഴി നാട്ടിലേക്ക് എത്താന്‍ ശ്രമിക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കില്ല എന്ന് ഇറാന്‍ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഗള്‍ഫില്‍ നിന്ന് അമേരിക്ക ആക്രമണം നടത്തിയാല്‍ തിരിച്ചടിക്കുമെന്നും വ്യക്തമാക്കി. ഇറാന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നെങ്കിലും അത് നടപ്പായില്ല. കാരണം, ജിസിസി രാജ്യങ്ങളിലേക്ക് അതിന് ശേഷവും ആക്രമണം തുടര്‍ന്നു.

പ്രവാസികളുടെ പ്ലാന്‍ ഇങ്ങനെ

യുഎഎയിലുള്ളവര്‍ നാട്ടിലേക്ക് വരാനുള്ള പ്ലാന്‍ ബി ആയി കാണുന്നത് മസ്‌കത്ത് വിമാനത്താവളമാണ്. ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലുള്ളവര്‍ കര മാര്‍ഗം സൗദിയിലെത്തി നാട്ടിലേക്ക് വിമാനം കയറാനാണ് ആലോചിക്കുന്നത്. യുഎഇയില്‍ ദുബായ്, അബുദാബി, ഫുജൈറ, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്ന് ചില വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.

ശനിയാഴ്ച മാത്രം ബഹ്‌റൈനില്‍ നിന്ന് 98 വിമാനങ്ങള്‍ റദ്ദാക്കി. ഖത്തറില്‍ നിന്നുള്ള 328ല്‍ 321 വിമാനങ്ങള്‍ റദ്ദാക്കി. ദുബായ് 53 ശതമാനം വിമാനങ്ങള്‍ റദ്ദാക്കി. അബുദാബി 76 ശതമാനവും. ജിദ്ദയില്‍ നിന്ന് 10 ശതമാനം വിമാനങ്ങളാണ് റദ്ദാക്കിയത്. റിയാദില്‍ നിന്ന് 18 ശതമാനം, മസ്‌ക്കത്തില്‍ നിന്ന് 19 ശതമാനം വിമാനങ്ങളും റദ്ദാക്കി. സൗദി വിസ കിട്ടാനുള്ള സാധ്യത തേടി പലരും ഖത്തറിലെയും ബഹ്‌റൈനിയെയും ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടുന്നുണ്ട്.

ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി

കൂടുതല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് വൈകാതെ സര്‍വീസ് നടത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഒരു കോടിയോളം ഇന്ത്യക്കാര്‍ ജിസിസി രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. വിമാനം റദ്ദാക്കിയതു മൂലം പ്രതിസന്ധിയിലായവര്‍ എംബസികളില്‍ രജിസ്റ്റര്‍ ചെയ്യണം എന്നാണ് നിര്‍ദേശം. പ്രാദേശികമായി ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചു മുന്നോട്ട് പോകണം എന്നും ഇന്ത്യ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+