Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ പണം മോഹിച്ച് ബംഗ്ലാദേശ്; അപ്പോള്‍ ഇന്ത്യയ്ക്കുള്ള 1000 കോടി, മറ്റൊരു രാജ്യത്തേക്ക് വാതകം

ദോഹ/ധാക്ക: ഇന്ത്യയുമായി വലിയ അടുപ്പം നിലനിര്‍ത്തുന്ന രാജ്യമാണ് ജിസിസി അംഗമായ ഖത്തര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തര്‍ സന്ദര്‍ശിക്കുകയും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്ത് സഹകരണം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഖത്തറില്‍ ജയിലിലായ ഇന്ത്യന്‍ മുന്‍ നാവികരെ വിട്ടയച്ചതും ഇരുരാജ്യങ്ങളുടെയും ബന്ധം സൂചിപ്പിക്കുന്നു.

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ബംഗ്ലാദേശ് അടുത്തിടെ നടത്തുന്ന ചില നീക്കങ്ങള്‍ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. ഖത്തറുമായി കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുകയാണ് ബംഗ്ലാദേശ്. ഖത്തറിലെ വ്യവസായികളെ ബംഗ്ലാദേശിലേക്ക് വിളിക്കുകയും ഓഫീസ് തുടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. ഖത്തര്‍ മുഖം തിരിക്കാനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.

qatar bangladesh india trade

ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന മുഹമ്മദ് യൂനുസ് രാജ്യത്തിന്റെ കെട്ടുറപ്പ് ശക്തമാക്കാനുള്ള ശ്രമത്തിലാണ്. സാമ്പത്തിക ഭദ്രത ശക്തമാകണമെങ്കില്‍ കൂടുതല്‍ വിദേശ നിക്ഷേപം ലഭിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പാകിസ്താനോടുള്ള അകല്‍ച്ച കുറച്ച ബംഗ്ലാദേശ് ചൈനയുമായി അടുക്കാനുള്ള ശ്രമവും ഒരുഭാഗത്ത് നടക്കുന്നുണ്ട്.

ശൈഖ് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന വേളയില്‍ ഇന്ത്യയുമായി വലിയ അടുപ്പം നിലനിര്‍ത്തിയിരുന്നു. മാത്രമല്ല, പാകിസ്താനുമായി അകന്നു നില്‍ക്കുകയും ചെയ്തു. ഹസീന മാറി യൂനുസ് വന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. അതിന് പുറമെയാണ് ഖത്തറുമായി അടുക്കാനുള്ള യൂനുസിന്റെ ശ്രമം. അദ്ദേഹം ബംഗ്ലാദേശിലെ ഖത്തര്‍ അംബാസഡര്‍ സെരയ അലി അല്‍ ഖഹ്താനിയുമായി ചര്‍ച്ച നടത്തി.

ധാക്കയില്‍ നിക്ഷേപം സംഗമം

ബംഗ്ലാദേശിന് എല്ലാ പിന്തുണയും നല്‍കുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഖഹ്താനി പറഞ്ഞു. ജിസിസി രാജ്യത്ത് സൗദി അറേബ്യയേക്കാളും യുഎഇയേക്കാളും ബംഗ്ലാദേശ് അടുത്ത സൗഹൃദം നിലനിര്‍ത്തുന്നത് ഖത്തറുമായിട്ടാണ്. ഖത്തര്‍ കൂടുതല്‍ നിക്ഷേപം ബംഗ്ലാദേശില്‍ നടത്തണം എന്ന് യൂനുസ് ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ പ്രത്യേക സാമ്പത്തിക മേഖലകളില്‍ ഖത്തര്‍ വ്യവസായികളുടെ ഫാക്ടറികള്‍ സ്ഥാപിക്കണമെന്നും യൂനുസ് ആവസ്യപ്പെട്ടു.

അടുത്ത മാസം ധാക്കയില്‍ വ്യവസായികളെ പങ്കെടുപ്പിച്ച് നിക്ഷേപം സംഗമം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട് യൂനുസ് സര്‍ക്കാര്‍. ഇതിലേക്ക് ഖത്തറിലെ വ്യവസായികളെയും ക്ഷണിച്ചു. അതേസമയം, ഖത്തറും ഇന്ത്യയും കൂടുതല്‍ സഹകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയില്‍ 1000 കോടി ഡോളറിന്റെ നിക്ഷേപത്തിനാണ് അടുത്തിടെ ധാരണയായത്. ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ഓഫീസ് മുംബൈയില്‍ തുറക്കാനും ആലോചിക്കുന്നുണ്ട്.

അതേസമയം, സിറിയയിലേക്ക് പ്രകൃതി വാതകം കയറ്റുമതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് ഖത്തര്‍. ജോര്‍ദാന്‍ വഴിയാകും പൈപ്പ്‌ലൈനിലൂടെ വാതകം എത്തിക്കുക. അമേരിക്ക ഇതിന് അനുവാദം നല്‍കിയിട്ടുണ്ട്. ഇനി മറ്റു തടസങ്ങളില്ല. സിറിയയിലൂടെ യൂറോപ്പിലേക്ക് വാതകം എത്തിക്കുന്ന പദ്ധതി നേരത്തെ ചര്‍ച്ചയിലുണ്ടായിരുന്നു. പഴയ പദ്ധതി പൊടിതട്ടി എടുക്കാനുള്ള ആലോചനയും ഖത്തറിനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+