Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികള്‍ക്ക് ആശ്വാസം, നാട്ടിലേക്ക് പണമയയ്ക്കാന്‍ അധിക ചാര്‍ജില്ല, പുതിയ ചട്ടം ഇന്ത്യക്കാര്‍ക്ക് ബാധകമല്ല

യുഎഇയില്‍ നിന്ന് ഇന്ത്യ, പാകിസ്ഥാന്‍, ഈജിപ്ത്, ശ്രീലങ്ക, ഫിലിപ്പീന്‍സ്, യുകെ എന്നിവിടങ്ങളിലേക്ക് എമിറേറ്റ്‌സ് എന്‍ബിഡി ഡയറക്ട് റെമിറ്റ് സേവനം വഴി പണം അയയ്ക്കുന്നത് സൗജന്യമായി തുടരും. സെപ്റ്റംബര്‍ 1 മുതല്‍, ആപ്പ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് വഴി നടത്തുന്ന അന്താരാഷ്ട്ര കൈമാറ്റങ്ങള്‍ക്ക്, ഡയറക്ട് റെമിറ്റ് വഴി നടത്തുന്നവ ഉള്‍പ്പെടെ, ഉപഭോക്താക്കളില്‍ നിന്ന് 26.25 ദിര്‍ഹം (വാറ്റ് ഉള്‍പ്പെടെ) ഈടാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് എമിറേറ്റ്‌സ് എന്‍ബിഡി വിശദീകരണവുമായി രംഗത്തെത്തിയത്. 'ഞങ്ങളുടെ വിലപ്പെട്ട ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്തതും ചെലവ് കുറഞ്ഞതുമായ ബാങ്കിംഗ് പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതില്‍ എമിറേറ്റ്‌സ് എന്‍ബിഡി പ്രതിജ്ഞാബദ്ധമാണ്. ഈ പ്രതിബദ്ധതയുടെ ഭാഗമായി ആറ് രാജ്യങ്ങളിലേക്കുള്ളഎമിറേറ്റ്‌സ് എന്‍ബിഡി ഡയറക്ട് റെമിറ്റ് ട്രാന്‍സ്ഫറുകള്‍ എല്ലാ എമിറേറ്റ്‌സ് എന്‍ബിഡി ഉപഭോക്താക്കള്‍ക്കും സൗജന്യമായി നല്‍കുന്നത് തുടരും,' എന്ന് ബാങ്ക് വക്താവ് പറഞ്ഞു.

Dollar

അതായത് ഡയറക്ട് റെമിറ്റ് സേവനങ്ങള്‍ വഴി കുറഞ്ഞത് 100 ദിര്‍ഹം ട്രാന്‍സ്ഫര്‍ ചെയ്താല്‍ ഈ ആറ് രാജ്യങ്ങളിലേക്ക് പണം അയയ്ക്കുന്നതിന് യാതൊരു ഫീസും ഉണ്ടാകില്ല. എമിറേറ്റ്‌സ് എന്‍ബിഡി അതിന്റെ ഡയറക്ട് റെമിറ്റ് ഓഫറുകള്‍ 30-ലധികം പുതിയ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് തത്സമയ ട്രാന്‍സ്ഫറുകളില്‍ നിന്ന് പ്രയോജനം നേടാന്‍ പ്രാപ്തമാക്കുന്നു എന്നും വക്താവ് വ്യക്തമാക്കി.

കൂടാതെ ഉപഭോക്താക്കളില്‍ നിന്ന് ഇനി ഒരു കറസ്പോണ്ടന്റ് ബാങ്ക് ഫീസും ഈടാക്കില്ല, കൂടാതെ 26.25 ദിര്‍ഹം വരെ നാമമാത്രമായ ട്രാന്‍സ്ഫര്‍ ഫീസ് മാത്രമേ ഈടാക്കൂ (വാറ്റ് ഉള്‍പ്പെടെ). മറ്റെല്ലാ അന്താരാഷ്ട്ര ട്രാന്‍സ്ഫറുകള്‍ക്കും 26.25 ദിര്‍ഹം വരെ നാമമാത്രമായ ഫീസ് ഈടാക്കും. ഈ നിരക്കുകള്‍ 2025 സെപ്റ്റംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും, എമിറേറ്റ്‌സ് എന്‍ബിഡി വക്താവ് സ്ഥിരീകരിച്ചു,

എമിറേറ്റ്‌സ് എന്‍ബിഡി പ്രൈവറ്റ് ബാങ്കിംഗ്, പ്രയോറിറ്റി ബാങ്കിംഗ്, പേഴ്‌സണല്‍ ബാങ്കിംഗ് ബിയോണ്ട് ഉപഭോക്താക്കള്‍ക്ക് പതിവുപോലെ സൗജന്യ ഡയറക്ട് റെമിറ്റും ഇന്റര്‍നാഷണല്‍ ട്രാന്‍സ്ഫറുകളും ലഭ്യമാകും. എമിറേറ്റ്സ് എന്‍ബിഡി ഉപഭോക്താക്കള്‍ക്ക് ഇന്ത്യ, ഫിലിപ്പീന്‍സ്, പാകിസ്ഥാന്‍, ശ്രീലങ്ക, ഈജിപ്ത്, യുകെ എന്നിവിടങ്ങളിലേക്ക് 60 സെക്കന്‍ഡിനുള്ളില്‍ പണമടയ്ക്കാന്‍ അനുവദിക്കുന്ന ഒരു ഡിജിറ്റല്‍ മണി ട്രാന്‍സ്ഫര്‍ സേവനമാണ് ഡയറക്ട് റെമിറ്റ്.

അതേസമയം, ബോട്ടിം, കരീം പേ, ഇ & മണി, ടാപ്ടാപ്പ് സെന്‍ഡ് തുടങ്ങിയ ആപ്പുകള്‍ യുഎഇയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പണം അയയ്ക്കുമ്പോള്‍ കുറഞ്ഞ നിരക്ക് ഈടാക്കാറുണ്ട്. ചിലതിന് രജിസ്‌ട്രേഷന്‍ ഫീസോ, മിനിമം ബാലന്‍സോ, ബാങ്ക് അക്കൗണ്ടോ ആവശ്യമില്ല. ഉപഭോക്താക്കള്‍ക്ക് സജീവമായ ഒരു യുഎഇ മൊബൈല്‍ നമ്പര്‍, ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ്, കൂടാതെ/അല്ലെങ്കില്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് ആക്സസ് ഉള്ള ഒരു സജീവ യുഎഇ ബാങ്ക് അക്കൗണ്ട് എന്നിവ മാത്രമേ ആവശ്യമുള്ളൂ.

ആഗോളതലത്തിലും പ്രാദേശികമായും പണം അയയ്ക്കാന്‍ മാത്രമല്ല, ബില്ലുകളും വ്യാപാരികളും അടയ്ക്കാനും മൊബൈല്‍ വാലറ്റിലേക്ക് നേരിട്ട് പണം അയയ്ക്കാനും ആപ്പുകള്‍ ഉപയോഗിക്കാം. ആഗോള പണമയയ്ക്കലില്‍ യുഎസിനും സൗദി അറേബ്യയ്ക്കും ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ മൂന്നാമത്തെ രാജ്യമാണ് യുഎഇ. കഴിഞ്ഞ വര്‍ഷം, യുഎഇയില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ ഇന്ത്യയിലേക്ക് 21.6 ബില്യണ്‍ ഡോളര്‍ അയച്ചു.

ഇത് മൊത്തം ഡോളര്‍ വരവിന്റെ 19.2 ശതമാനത്തിന് തുല്യമാണ്. ഇത് യുഎസിനുശേഷം ആഗോളതലത്തില്‍ പണമയയ്ക്കുന്ന രണ്ടാമത്തെ വലിയ സ്രോതസായി യുഎഇയെ റാങ്ക് ചെയ്യാനുമിടയാക്കി. 2024 ല്‍, യുഎഇയിലെ ഫിലിപ്പിനോ തൊഴിലാളികള്‍, ഫിലിപ്പീന്‍സിലേക്ക് ഏകദേശം 1.52 ബില്യണ്‍ ഡോളര്‍ പണമയയ്ക്കല്‍ നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+