ബിഗ് ടിക്കറ്റിലൂടെ 45 കോടി സ്വന്തമാക്കി പ്രവാസി, ഇന്ത്യക്കാർക്കും സമ്മാനമഴ
അബുദാബി: മലയാളികളടക്കം നിരവധി പ്രവാസികൾക്ക് ഭാഗ്യം കൊണ്ടുവന്ന ഒന്നാണ് അബുദാബി ബിഗ് ടിക്കറ്റ്. ഇപ്പോൾ അബുദാബി ബിഗ് ടിക്കറ്റിന്റെ 257ാമത് സീരീസ് നറുക്കെടുപ്പിലൂടെ ഗ്രാന്റ് പ്രൈസായ രണ്ട് കോടി ദിർഹം (45 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കിയിരിക്കുകയാണ് പ്രവാസി.
അബുദാബിയിൽ താമസിക്കുന്ന സിറിയയിൽ നിന്നുള്ള അസ്മി മറ്റാനിയസ് ഹുറാനി ആണ് 175573 എന്ന ടിക്കറ്റ് നമ്പറിലൂടെ ഭാഗ്യം സ്വന്തമാക്കിയത്. ഒക്ടോബർ 24 ന് ആണ് ഇദ്ദേഹം ഈ ടിക്കറ്റ് വാങ്ങിയത്. സമ്മാനം ലഭിച്ച വിവരം ഇദ്ദേഹത്തെ അറിയിക്കാനായി ബിഗ് ടിക്കറ്റ് പ്രതിനിധികൾ വേദയിൽ വെച്ച് ഇദ്ദേഹത്തെ വിളിച്ചെങ്കിലുംമ ലഭ്യമായില്ല.

ഗ്രാന്റ് പ്രൈസിന് പുറമെ രണ്ടാം സമ്മാനം 24 കാരറ്റിന്ററെ സ്വർണക്കട്ടി സ്വന്തമാക്കിയത് 272084 എന്ന ടിക്കറ്റ് നമ്പറിലൂടെ ഇന്ത്യക്കാരനായ സനിൽ കുമാർ പടിഞ്ഞാറെകുത്ത് പുരുഷോത്തമനാണ്. മൂന്നാം സമ്മാനം 24 കാരറ്റ് സ്വർണക്കട്ടി നേടിയത് ഇന്ത്യക്കാരനായ പ്രബേഷ് പൂവത്തോടികത്കയിലാണ്. ഇദ്ദേഹം വാങ്ങിയ 053245 എന്ന ടിക്കറ്റ് നമ്പറിനാണ് സമ്മാനം. നാലാം സമ്മാനമായ 24 കാരറ്റ് സ്വർണക്കട്ടി ലഭിച്ചത്, ഇന്ത്യയിൽ നിന്നുള്ള രാംകുമാർ നാഗരാജനാണ്.105704 നമ്പറിനാണ് സമ്മാനം.
അഞ്ചാം സമ്മാനമായ 24 കാരറ്റ് സ്വർണക്കട്ടി ഇന്ത്യക്കാരൻ ആയ കുനാൽ ഭട്ട് നേടി. 093560 എന്ന ടിക്കറ്റ് നമ്പറിനാണ് സമ്മാനം. 019871 എന്ന ടിക്കറ്റ് നമ്പറിന് ഇന്ത്യയിൽ നിന്നുള്ള മുഹമ്മദ് സലീലിന് ആണ് ആറാം സമ്മാനമായ 24 കാരറ്റ് സ്വർണക്കട്ടി ലഭിച്ചത്.
ഏഴാം സമ്മാനമായ 24 കാരറ്റ് സ്വർണക്കട്ടി നേടിയത് ഫിലിപ്പീൻസ് സ്വദേശിയായ മാർസെലീറ്റ സാന്റോസ് വാങ്ങിയ 038776 എന്ന ടിക്കറ്റിനാണ്, എട്ടാം സമ്മാനം 24
കാരറ്റ് സ്വർണക്കട്ടി നേടിയത് ഇന്ത്യക്കാരനായ ആൻറണി ജോർജ് വലിയപറമ്പിൽ ആണ്. 005594 എന്ന ടിക്കറ്റിനാണ്. ഒൻപതാം സമ്മാനം ലഭിച്ചത് ഇന്ത്യയിൽ നിന്നുള്ള രതീഷ് കുമാർ പൊന്നന്ദിനാദർ തോമസിനാണ്.
ഇന്ത്യയിൽ നിന്നുള്ള ലെജി ഗീതാഭവനം ശാന്തകുമാരിക്കാണ് പത്താം സമ്മാനമായ 24 കാരറ്റ് സ്വർണക്കട്ടി ലഭിച്ചത്. 11ാം ,സമ്മാനം നേടിയത് 354998 എന്ന ടിക്കറ്റിന് ആണ്. ഇന്ത്യക്കാരനായ ഷാക്കാറാണ് ഈ ടിക്കറ്റ് സ്വന്തമാക്കിയത്. ഡ്രീം കാർ പ്രൊമോഷനിലൂടെ ഇന്ത്യക്കാരനായ അസറുദ്ദീൻ മൂപ്പർ അമീദ് മാസെറാതി ഗിബ്ലി സീരീസ് 09 സ്വന്തമാക്കി. 022449 എന്ന ടിക്കറ്റ് നമ്പറിനാണ്












Click it and Unblock the Notifications