ബിഗ് ടിക്കറ്റ് ഗ്രാന്റ് പ്രൈസ് വീണ്ടും പ്രവാസിക്ക്..; ഒറ്റയടിക്ക് കോടികള്‍ പോക്കറ്റില്‍, സമ്മാനത്തുക കേട്ടോ
ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഗ്രാന്റ് പ്രൈസ് ഡെലിവറി ഏജന്റിന്. ബംഗ്ലാദേശി ഡെലിവറി റൈഡറായ അബുല്‍ മോന്‍സൂര്‍ അബ്ദുള്‍ സബൂര്‍ എന്നയാളെ തേടിയാണ് ബിഗ് ടിക്കറ്റ് ഗ്രാന്റ് പ്രൈസ് എത്തിയിരിക്കുന്നത്. 4.5 കോടി രൂപയാണ് (20 മില്യണ്‍ ദിര്‍ഹം) അബുല്‍ മോന്‍സൂര്‍ അബ്ദുള്‍ സബൂറിന് ലഭിക്കുക. 50 കാരനായ അബുല്‍ മോന്‍സൂര്‍ അബുദാബിയിലാണ് ജോലി ചെയ്യുന്നത്.
2007 മുതല്‍ ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കുന്ന ആളാണ് അബുല്‍ മോന്‍സൂര്‍ അബ്ദുള്‍ സബൂര്‍. അടുത്തിടെ അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ടിക്കറ്റെടുത്തത്. ഇതിലാണ് അദ്ദേഹത്തെ തേടി ഭാഗ്യമെത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടിക്കറ്റ് വാങ്ങിയത് എന്നും വിജയിച്ചു എന്ന് കേട്ടപ്പോള്‍ വിശ്വസിക്കാനായില്ല എന്നും അബുല്‍ മോന്‍സൂര്‍ അബ്ദുള്‍ പറഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ ബിഗ് ടിക്കറ്റില്‍ നിന്ന് വന്ന ഫോണ്‍ കോള്‍ തന്നെ ഞെട്ടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമ്മാനത്തുക കുടുംബത്തിനായി വിനിയോഗിക്കും എന്ന് അബുല്‍ മോന്‍സൂര്‍ വ്യക്തമാക്കി. ബിസിനസ് ആരംഭിക്കാനുള്ള തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയും തുക ഉപയോഗിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് ഭാഗ്യാന്വേഷികളുടെ എന്താണ് പറയാനുള്ളത് എന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ ചോദിപ്പോള്‍ താന്‍ അതീവ സന്തോഷത്തിലാണ് എന്നും എന്ത് പറയണം എന്ന് അറിയില്ല എന്നുമായിരുന്നു അബുല്‍ മോന്‍സൂര്‍ അബ്ദുള്‍ സബൂറിന്റെ പ്രതികരണം.
ബിഗ് ടിക്കറ്റില്‍ ഗ്രാന്റ് പ്രൈസ് നേടാനുള്ള അവസരത്തിന് പുറമെ ഒക്ടോബറിലുടനീളം എല്ലാ ദിവസവും 24 കാരറ്റ് ഗോള്‍ഡ് ബാര്‍ വാങ്ങാനുള്ള അവസരമുവുമുണ്ട്. ഒക്ടോബര്‍ 2 മുതല്‍ വാങ്ങുന്ന ഓരോ ടിക്കറ്റും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് കൂടി പരിഗണിക്കും. ഇത് ഭാഗ്യശാലിക്ക് ദിവസവും വിലപിടിപ്പുള്ള ഗോള്‍ഡ് ബാര്‍ വീട്ടിലേക്ക് കൊണ്ടുപോകാനുള്ള അവസരവും വാഗ്ദാനം ചെയ്യുന്നു.
കൂടാതെ ഒക്ടോബറില്‍ വാങ്ങുന്ന ഓരോ ടിക്കറ്റും നവംബര്‍ 3-ന് നടക്കുന്ന ഗ്രാന്‍ഡ് ഡ്രോയില്‍ ഇടം നേടും. ഇതിലെ നറുക്കെടുപ്പില്‍ ഭാഗ്യം കടാക്ഷിക്കുന്നവര്‍ക്ക് 20 ദശലക്ഷം ദിര്‍ഹം സമ്മാനം ലഭിക്കും. ഈ സമ്മാനങ്ങള്‍ക്ക് പുറമേ, പങ്കെടുക്കുന്നവര്‍ക്ക് ആഡംബര കാറുകളും നേടാനുള്ള അവസരമുണ്ട്.
355,000 ദിര്‍ഹം വിലയുള്ള ഒരു റേഞ്ച് റോവര്‍ വെലാര്‍ സമ്മാനത്തിനുള്ള ടിക്കറ്റ് നവംബര്‍ 3 നും 470,000 ദിര്‍ഹം വിലയുള്ള ബിഎംഡബ്ല്യു 840 ഐ സമ്മാനത്തിനുള്ള ടിക്കറ്റ് ഡിസംബര്‍ 3 നും നറുക്കെടുക്കും. www.bigticket.ae എന്ന വെബ്‌സൈറ്റിലോ സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, അല്‍ ഐന്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലെ കൗണ്ടറുകളിലോ ടിക്കറ്റുകള്‍ ഓണ്‍ലൈനായി വാങ്ങിക്കാം.












Click it and Unblock the Notifications