ബിഗ് ടിക്കറ്റ് സമ്മാനം വീണ്ടും ഇന്ത്യക്കാരന്! നാട്ടിലെത്തിയ മുന്‍ പ്രവാസിക്ക് ലഭിച്ചത് കോടികള്‍
അബുദാബി: യുഎഇയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാരന് നേട്ടം. വെള്ളിയാഴ്ച നടന്ന ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-ഡ്രോയില്‍ ഒരു മില്യണ്‍ ദിര്‍ഹം നേടിയത് കര്‍ണാടക സ്വദേശിയാണ്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ 60 കാരനായ സുന്ദര്‍ മരക്കാലയെ തേടിയാണ് ഭാഗ്യദേവത എത്തിയത്. 25 വര്‍ഷത്തോളം ദുബായിയില്‍ ആയിരുന്നു സുന്ദര്‍ മരക്കാല.
അക്കൗണ്ടന്റായി വിരമിച്ച സുന്ദര്‍ 2021 വരെ ദുബായിയില്‍ ആയിരുന്നു താമസം. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം സുന്ദര്‍ കര്‍ണാടകയിലെ സ്വന്തം ഗ്രാമത്തില്‍ ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം വിശ്രമജീവിതം ആസ്വദിക്കുകയാണ് സുന്ദര്‍. ഇതിനിടെയാണ് ഭാഗ്യദേവതയുടെ അനുഗ്രഹം ലഭിക്കുന്നത്. ഏകദേശം 2.35 കോടി രൂപയാണ് സുന്ദറിന് ബിഗ് ടിക്കറ്റിലെ പ്രതിവാര നറുക്കെടുപ്പിലെ സമ്മാനമായി ലഭിക്കുക.

ഏഴ് വര്‍ഷം മുമ്പ് എമിറേറ്റിലായിരുന്ന കാലത്താണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് ആദ്യമായി സുന്ദര്‍ മരക്കാല അറിയുന്നത്. അങ്ങനെ ഓഫീസിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം കൂട്ടമായി ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കാന്‍ തുടങ്ങി. പിന്നീട് ഒറ്റയ്ക്കായി ഭാഗ്യപരീക്ഷണം. മിക്കവാറും എല്ലാ മാസവും എന്‍ട്രികള്‍ സ്വന്തമായി വാങ്ങാന്‍ തുടങ്ങി. എന്നാല്‍ ആദ്യമായാണ് ഭാഗ്യം തനിക്കൊപ്പം നില്‍ക്കുന്നത് എന്ന് സുന്ദര്‍ പറഞ്ഞു.
''ബിഗ് ടിക്കറ്റില്‍ ആദ്യമായാണ് വിജയിക്കുന്നത്. എനിക്ക് ആദ്യം ഇത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇത് ആരുടെയെങ്കിലും തട്ടിപ്പോ തമാശയോ ആയിരിക്കാം എന്നാണ് ആദ്യം ഞാന്‍ കരുതിയത്. സന്തോഷവും ആവേശവും കൊണ്ട് ഞാന്‍ മതിമറന്നു. തട്ടിപ്പല്ലെന്ന് ഉറപ്പായതോടെ ഒരുപാട് സന്തോഷമായി. യുഎഇ നമ്പര്‍ കണ്ടപ്പോള്‍ എനിക്ക് അക്കാര്യം സ്ഥിരീകരിക്കാനായി,' മസുന്ദര്‍ പറഞ്ഞു.
സമ്മാനത്തുകയില്‍ ഒരു വിഹിതം സഹോദരിക്കും കുടുംബത്തിനും നല്‍കും എന്ന് സുന്ദര്‍ മരക്കാല പറഞ്ഞു. ബാക്കി തുക എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. വിജയിച്ചെങ്കിലും, ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇനിയും പങ്കെടുക്കും എന്നും അദ്ദേഹം പറഞ്ഞു. ഭാഗ്യാന്വേഷികള്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കണം എന്നും എപ്പോഴാണ് ഭാഗ്യം അനുഗ്രഹിക്കുക എന്ന് പറയാനാകില്ല എന്നും സുന്ദര്‍ പറഞ്ഞു.
ഇപ്പോള്‍ ബിഗ് ടിക്കറ്റുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഫെബ്രുവരി 3 ലെ നറുക്കെടുപ്പില്‍ 25 മില്യണ്‍ ദിര്‍ഹം എന്ന ഗ്രാന്‍ഡ് പ്രൈസ് നേടാനുള്ള അവസരം ഉണ്ടായിരിക്കും. കൂടാതെ പ്രതിവാര നറുക്കെടുപ്പുകള്‍ക്കും അര്‍ഹതയുണ്ടായിരിക്കും. പ്രതിവാര നറുക്കെടുപ്പിലാണ് ഒരു ദശലക്ഷം ദിര്‍ഹം സമ്മാനം ലഭിക്കുക. www.bigticket.ae എന്ന വെബ്‌സൈറ്റിലോ സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, അല്‍ ഐന്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലെ കൗണ്ടറുകളിലോ ടിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭ്യമാണ്.












Click it and Unblock the Notifications