ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളി തിളക്കം; 35 ലക്ഷം കേരളത്തിലെ മത്സ്യത്തൊഴിലാളിക്ക്!
ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളി തിളക്കം. ഈ മാസത്തെ ഏറ്റവും പുതിയ നറുക്കെടുപ്പില്‍ 150,000 ദിര്‍ഹം വീതം നേടിയത് മൂന്ന് ഇന്ത്യന്‍ പ്രവാസികള്‍ ആണ്. കേരളത്തില്‍ മത്സ്യത്തൊഴിലാളിയായിരുന്ന പുരക്കല്‍ സുല്‍ഫീക്കര്‍ ബഷീറിനെ തേടിയാണ് ബിഗ് ടിക്കറ്റ് സമ്മാനം എത്തിയിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷമായി അബുദാബിയിലാണ് സുല്‍ഫീക്കര്‍ ബഷീര്‍ താമസിക്കുന്നത്.
39 കാരനായ സുല്‍ഫിക്കര്‍ ബഷീറിന് 35.44 ലക്ഷം രൂപയാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി 12 സുഹൃത്തുക്കളുടെ ഒരു സംഘത്തോടൊപ്പം ഭാഗ്യം പരീക്ഷിച്ചുകൊണ്ടിരുന്നയാളാണ് സുല്‍ഫീക്കര്‍. സമ്മാനത്തുക തന്റെ സുഹൃത്തുക്കള്‍ക്കിടയില്‍ തുല്യമായി വിഭജിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മാസവും ബിഗ് ടിക്കറ്റ് വാങ്ങുന്നത് തുടരുമെന്നും ഈ വാര്‍ത്ത കേട്ടതില്‍ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് രണ്ട് പേര്‍ക്കും 35 ലക്ഷം രൂപ തന്നെയാണ് സമ്മാനമായി ലഭിക്കുന്നത്. 45 വയസ്സുള്ള സെല്‍വ ജോണ്‍സണും 29 വയസ്സുള്ള എല്‍ദോ തോംബ്രയിലും ആണ് മറ്റ് രണ്ട് വിജയികള്‍. അബുദാബി നിവാസിയായ സെല്‍വ ജോണ്‍സണ്‍ കഴിഞ്ഞ 24 വര്‍ഷമായി ഇവിടെയാണ് താമസം. കൂടാതെ എട്ട് വര്‍ഷമായി എല്ലാ മാസവും ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കുന്ന ആള്‍ കൂടിയാണ് അദ്ദേഹം.
ബിഗ് ടിക്കറ്റിന്റെ വെബ്സൈറ്റ് വഴിയാണ് സെല്‍വന്‍ തന്റെ വിജയനിമിഷത്തിന് സാക്ഷിയായത്. പത്ത് സുഹൃത്തുക്കളുടെ ഒരു ഗ്രൂപ്പിന്റെ ഭാഗമായിട്ടാണ് താന്‍ എപ്പോഴും കളിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയിലേക്കുള്ള പണം സമ്പാദിക്കുക എന്നതാണ് തന്റെ പഥമ പരിഗണന എന്നും വിജയിച്ചു എന്ന് അറിയിച്ചു കൊണ്ടുള്ള കോള്‍ ലഭിച്ചപ്പോള്‍ തന്നെ വളരെ സന്തോഷം തോന്നിയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം രണ്ട് വര്‍ഷം മുമ്പ് അദ്ദേഹം തന്റെ കരിയര്‍ കെട്ടിപ്പടുക്കാന്‍ ദുബായിലേക്ക് താമസം മാറിയ ആളാണ് എല്‍ദോ തോംബ്രയില്‍. അതിനുശേഷം അദ്ദേഹം എല്ലാ മാസവും ടിക്കറ്റുകള്‍ വാങ്ങുന്നുണ്ട്. 17 സുഹൃത്തുക്കളുടെ ഒരു ഗ്രൂപ്പിന്റെ ഭാഗമായാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുത്തത് എന്നും സമ്മാനത്തുക തുല്യമായി വീതിക്കുമെന്നും എല്‍ദോ ബിഗ് ബോസ് അധികൃതരോട് പറഞ്ഞു.
ഈ മാസം പങ്കെടുക്കുന്നവര്‍ക്ക് 25 മില്യണ്‍ ദിര്‍ഹം ഗ്രാന്‍ഡ് പ്രൈസും, മൂന്ന് ദിര്‍ഹം 150,000 പ്രതിവാര ഇ-ഡ്രോകളും, ദി ബിഗ് വിന്‍ മത്സരത്തിന്റെ തിരിച്ചുവരവും പ്രതീക്ഷിക്കാം. ജൂലൈ 3 ന്, തത്സമയ നറുക്കെടുപ്പില്‍ 25 മില്യണ്‍ ദിര്‍ഹം ഗ്രാന്‍ഡ് പ്രൈസ് നല്‍കും. അതേ ദിവസം, മൂന്ന് വിജയികള്‍ക്ക് 75,000 ദിര്‍ഹം വീതം പ്രോത്സാഹന സമ്മാനങ്ങള്‍ ലഭിക്കും.












Click it and Unblock the Notifications