Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളിയുടെ ചിരി; ഇത്തവണ ലഭിക്കുന്ന സമ്മാനത്തുക കേട്ടോ?

യു എ ഇയിലെ ബിഗ് ടിക്കറ്റ് ഗള്‍ഫ് നിവാസികളേയും പ്രവാസികളേയും സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷയുള്ള ഒന്നാണ്. എങ്ങനെയാണ്, എപ്പോഴാണ് ഭാഗ്യം വരിക എന്ന് അറിയാത്തതിനാല്‍ തന്നെ ഒരിക്കലെങ്കിലും ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിച്ചവരായിരിക്കും മിക്കവരും. എന്നാല്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് മറ്റാരേക്കാളും ഗുണം ചെയ്തത് ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്കാണ്.

കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ മലയാളികള്‍ക്ക്. ബിഗ് ടിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഭാഗ്യം തേടിയെത്തിയത് മലയാളികളെയാണ്. ഇത്തവണത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലും വിജയം കൊയ്തത് രണ്ട് ഇന്ത്യക്കാരാണ്. അതില്‍ ഒരാള്‍ മലയാളിയുമാണ്. അബുദാബിയില്‍ നടന്ന ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ 150,000 ദിര്‍ഹം സമ്മാനം നേടിയ അഞ്ച് പേരില്‍ രണ്ട് പേരും ഇന്ത്യക്കാരാണ് എന്നതാണ് പ്രത്യേകത.

Big Ticket

ഈ രണ്ട് പേരും 18 വര്‍ഷമായി യു എ ഇയില്‍ താമസിക്കുന്നവരാണ് എന്നതാണ് മറ്റൊരു പ്രത്യേകത. കേരളത്തില്‍ നിന്നുള്ള 43 കാരനായ എഞ്ചിനീയറായ ജോജി ഐസക് ആണ് അതില്‍ ഒരു ഭാഗ്യവാന്‍. 2007 മുതല്‍ ദുബായില്‍ താമസിക്കുന്ന ജോജി ഐസക് 2011 മുതല്‍ ബിഗ് ടിക്കറ്റ് എന്‍ട്രികള്‍ വാങ്ങുന്നുണ്ട്. പരമാവധി എല്ലാ മാസവും ടിക്കറ്റുകള്‍ വാങ്ങാന്‍ ജോജി ഐസക് മറക്കാറില്ല.

ചിലപ്പോള്‍ സ്വന്തമായിട്ടും ചിലപ്പോള്‍ ആറ് സുഹൃത്തുക്കളുടെ ഒരു ഗ്രൂപ്പിന്റെ ഭാഗമായും ആണ് അദ്ദേഹം ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യം പരീക്ഷിക്കാറുള്ളത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം ഒടുവില്‍ തന്റെ വിജയം ആഘോഷിക്കുകയാണ്. ' വിശ്വസിക്കാനാകുന്നില്ല. തീര്‍ത്തും അതിശയകരമാണ് ഇത്. നിങ്ങളും ഇതില്‍ മുടങ്ങാതെ പങ്കെടുക്കണം. നിങ്ങളുടെ സമയം വരും. എല്ലാവര്‍ക്കും ഒരു ദിവസമുണ്ട്,' അദ്ദേഹം പറഞ്ഞു.

38 കാരനായ പക്കീര്‍ അഹമ്മദ് മരൈഖാന്‍ ആണ് അടുത്ത ഭാഗ്യവാന്‍. കഴിഞ്ഞ 18 വര്‍ഷമായി അദ്ദേഹം ഇവിടെ താമസിക്കുന്നു. സത്വയില്‍ താമസിച്ച് പ്ലാന്റ് പ്രവര്‍ത്തനങ്ങളില്‍ ജോലി ചെയ്യുന്ന അദ്ദേഹം കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷമായി ഒരു സുഹൃത്തിനൊപ്പം ടിക്കറ്റ് വാങ്ങുന്നുണ്ട് എന്നാണ് ബിഗ് ടിക്കറ്റ് അധികൃതര്‍ വ്യക്തമാക്കുന്നത്. നീണ്ട രാത്രി ഷിഫ്റ്റിന് ശേഷമാണ് അദ്ദേഹം തന്റെ വിജയ വാര്‍ത്ത കേള്‍ക്കുന്നത്.

'പ്രാര്‍ത്ഥനയ്ക്കായി പുറത്തുപോകുമ്പോഴാണ് മിസ്ഡ് കോളുകള്‍ ശ്രദ്ധയില്‍പ്പെട്ടത്, ബിഗ് ടിക്കറ്റില്‍ വിജയിച്ചതായി അറിഞ്ഞപ്പോള്‍ ആവേശഭരിതനായി,' പക്കീര്‍ പറഞ്ഞു. സമ്മാനത്തുക തന്റെ കുടുംബത്തിന്റെ ക്ഷേമത്തിനായി ഉപയോഗിക്കും എന്ന് അദ്ദേഹം വ്യക്തമാക്കി. ഏകദേശം 35 ലക്ഷം രൂപ വീതമാണ് പക്കീറിനും ജോജി ഐസക്കിനും സമ്മാനത്തുകയായി ലഭിക്കാന്‍ പോകുന്നത്.

എല്ലാ ആഴ്ചയും, ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-ഡ്രോകളിലൂടെ അഞ്ച് വിജയികള്‍ 150,000 ദിര്‍ഹം നേടാറുണ്ട് ഏപ്രിലില്‍ വാങ്ങിയ ഓരോ ടിക്കറ്റും ഈ നറുക്കെടുപ്പുകള്‍ക്ക് യോഗ്യത നേടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+