Get Updates
Get notified of breaking news, exclusive insights, and must-see stories!

34 കോടിയുടെ ഭാഗ്യം മലയാളിക്ക്; ബിഗ് ടിക്കറ്റില്‍ വീണ്ടും പ്രവാസിക്ക് കോടികള്‍; മൂന്ന് വര്‍ഷത്തെ ശ്രമം

അബുദാബി: ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കുന്ന ഒരുപാട് പ്രവാസികളെ നമ്മള്‍ കാണാറുണ്ട്. എപ്പോഴെങ്കിലും ജീവിതത്തില്‍ കോടികളുടെ ഭാഗ്യം എത്തുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍ ഓരോ ബിഗ് ടിക്കറ്റും എടുക്കുന്നത്. അങ്ങനെ ഒരു മലയാളി പ്രവാസിയെ തേടി ഭാഗ്യം എത്തിയ കഥയാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലാകുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കുന്ന മുഹമ്മദലിയെ തേടി 15 ലക്ഷം ദിര്‍ഹം, അതായത് 34 കോടിയിലേറെ രൂപ എത്തിയിരിക്കുകയാണ്.

അബുദാബിയിലെയും അല്‍ ഐനിലെയും രാജ്യാന്തര വിമാനത്താവളങ്ങളില്‍ നിന്നും ഓണ്‍ലൈനായും വാങ്ങുന്ന ബിഗ് ടിക്കറ്റുകളിവലൂടെയാണ് മുഹമ്മദ് അലിയെ തേടി ഭാഗ്യം എത്തിയത്. എപ്പോഴും ബന്ധുക്കളും സുഹൃത്തുളുമൊപ്പമാണ് ടിക്കറ്റ് എടുക്കാറുള്ളത്. എന്നാല്‍ ഇത്തവണ കൂട്ടുകാരുമായി മാത്രം ചേര്‍ന്ന് ടിക്കറ്റെടുത്തതോടെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. സമ്മാനത്തുക ഇവരുമായി പങ്കിടുമെന്ന് മുഹമ്മദ് അലി പറഞ്ഞു.

big ticket

കഴിഞ്ഞ 32 വര്‍ഷമായി മുഹമ്മദ് അലി യു എ ഇയില്‍ താമസിക്കുന്നു. ഇപ്പോള്‍ ലഭിച്ച പണം ഉപയോഗിച്ച് സ്വന്തമായി ബിസിനസ് ആരംഭിക്കാനാണ് തീരുമാനമെന്ന് മുഹമ്മദ് അലി പറഞ്ഞു. നറുക്കെടുപ്പില്‍ സമ്മാനം അടിച്ച കാര്യം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ മുഹമ്മദ് അലിയെ വിളിച്ചിരുന്നു. എന്നാല്‍ ഈ സമയത്ത് ബഹളം കാരണം ഒന്നും നല്ല രീതിയില്‍ കേള്‍ക്കാന്‍ സാധിച്ചിരുന്നില്ല.

പിന്നീടഡ് വീണ്ടും വിളിച്ചാണ് താങ്കളാണ് ഭാഗ്യവാനെന്ന് അറിയിച്ചത്. എന്നാല്‍ മുഹമ്മദ് അലിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇതാദ്യമായല്ല മലയാളിയെ തേടി ഭാഗ്യം എത്തുന്നത്. ബിഗ് ടിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സമ്മാനം നേടിയത് ഇന്ത്യക്കാര്‍ക്കാണ്. ഒട്ടേറെ മലയാളികള്‍ക്കും കോടികള്‍ സമ്മാനം ലഭിച്ചിരുന്നു.

കഴിഞ്ഞ മാസവും ഒരു മലയാളിയെ തേടി ബിഗ് ടിക്കറ്റ് ഭാഗ്യം എത്തിയിരുന്നു. മലയാളിയായ 79 വയസുകാരി പദ്മാവതിക്ക് 100,000 ദിര്‍ഹമാണ് സമ്മാനമായി ലഭിച്ചത്. സമ്മാനം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് പദ്മാവതി പ്രതികരിച്ചിരുന്നു. മൂന്ന് വര്‍ഷമായി ബിഗ് ടിക്കറ്റ് സുഹൃത്തുകള്‍ക്കൊപ്പം ചേര്‍ന്ന് എടുക്കാറുണ്ടെന്നും ഇത്തവണ പ്രമോഷന്‍ തീരാന്‍ മിനുറ്റകള്‍ മാത്രം അവശേഷിക്കുമ്പോഴായിരുന്നു സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയതെന്നും പദ്മാവതി പറഞ്ഞിരുന്നു.

സമ്മാനത്തുക വീടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുമെന്നാണ് പദ്മാവതി പറഞ്ഞത്. പദ്മാവതിയെ കൂടാതെ ശ്രീലങ്ക, ലബനന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും വിജയിച്ചിട്ടുണ്ട്. 10,000 ദിര്‍ഹമാണ് ഇവര്‍ക്ക് ലഭിക്കുക. ബിഗ് ടിക്കറ്റ് കൂടുതലും ഇന്ത്യക്കാര്‍ക്ക് അടിക്കുന്നതോടെ ഭാഗ്യം പരീക്ഷിക്കുന്ന പ്രവാസികളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+