മലയാളികളുടെ ഒരു ഭാഗ്യമേ..! ബിഗ് ടിക്കറ്റിലെ സ്വര്‍ണക്കട്ടി സമ്മാനം ലഭിച്ച നാലില്‍ മൂന്ന് പേരും മലയാളികള്‍

യുഎഇ ബിഗ്ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളി പ്രവാസികള്‍ക്ക് സമ്മാനത്തിളക്കം. ഒക്ടോബര്‍ മാസത്തിലെ അവസാന പ്രതിവാര ഇ-ഡ്രോയുടെ ഭാഗമായി നടന്ന നറുക്കെടുപ്പില്‍ സ്വര്‍ണക്കട്ടികള്‍ ലഭിച്ച നാലില്‍ മൂന്ന് പേരും മലയാളികളാണ്. നാല് പേര്‍ക്കും 24 കാരറ്റിന്റെ ഓരോ സ്വര്‍ണക്കട്ടികള്‍ വീതമാണ് സമ്മാനമായി ലഭിച്ചത്.

പരസ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 44 വയസ്സുകാരനായ അനീഷ് രവീന്ദ്രദാസ് ആണ് ആദ്യ വിജയി. കഴിഞ്ഞ 18 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന അനീഷിന്റെ കുടുംബം നാട്ടിലാണുള്ളത്. വര്‍ഷങ്ങളായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളില്‍ പങ്കെടുക്കുന്ന അനീഷ് പതിവായി 10 സുഹൃത്തുക്കളടങ്ങുന്ന ഒരു സംഘത്തോടൊപ്പം ചേര്‍ന്നാണ് ടിക്കറ്റുകള്‍ വാങ്ങാറുള്ളത്. ഇത്തവണ, ബിഗ് ടിക്കറ്റ് പ്രൊമോഷന്റെ ഭാഗമായി രണ്ട് ടിക്കറ്റുകള്‍ വാങ്ങിയപ്പോള്‍ അവര്‍ക്ക് നാല് ടിക്കറ്റുകള്‍ കൂടി അധികമായി ലഭിച്ചു.

Big Ticket

അനീഷിന്റെ സുഹൃത്തുക്കളിലൊരാളാണ് വിജയിച്ച ടിക്കറ്റ് തിരഞ്ഞെടുത്തത്. തന്റെ മൂത്ത മകന്റെ ജനനത്തീയതിയെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ആ നമ്പര്‍ തിരഞ്ഞെടുത്തത്. വിജയിച്ച വിവരം അറിഞ്ഞപ്പോള്‍ അനീഷും സുഹൃത്തുക്കളും അതീവ സന്തോഷത്തിലായിരുന്നു. സ്വര്‍ണ്ണക്കട്ടി വിറ്റ് ലഭിക്കുന്ന തുക എല്ലാവരും തുല്യമായി വീതിച്ചെടുക്കാനാണ് തീരുമാനമെന്ന് അനീഷും സുഹൃത്തുക്കളും പറഞ്ഞു.

തനിക്ക് ലഭിക്കുന്ന വിഹിതം ഇന്ത്യയിലുള്ള ഭവന വായ്പ തിരിച്ചടയ്ക്കാന്‍ ഉപയോഗിക്കാനാണ് അനീഷ് ഉദ്ദേശിക്കുന്നത്. 'ഈ വിജയം സാമ്പത്തികമായി എന്നെ വളരെയധികം സഹായിക്കും, പ്രത്യേകിച്ച് എന്റെ ഭവന വായ്പ തീര്‍ക്കാന്‍ ഇത് ഉപകരിക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ-ഡ്രോയിലെ രണ്ടാമത്തെ വിജയി, 38 വയസ്സുകാരനായ മുഹമ്മദ് അഷ്‌റഫ് മുണ്ടകൈ ഷംസു ആണ്. അദ്ദേഹം ഒരു സ്‌കൂള്‍ ബസ് ഡ്രൈവറായി ജോലി ചെയ്യുന്നു.

കഴിഞ്ഞ 14 വര്‍ഷമായി കുടുംബത്തോടൊപ്പം ഷാര്‍ജയിലാണ് മുഹമ്മദ് താമസിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് അദ്ദേഹം ആദ്യമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. അന്നു മുതല്‍ ആറ് സുഹൃത്തുക്കളടങ്ങുന്ന ഒരു സംഘത്തോടൊപ്പം ചേര്‍ന്ന് അദ്ദേഹം തന്റെ ഭാഗ്യം പരീക്ഷിക്കുന്നത് തുടര്‍ന്നു. ഇത്തവണ, തികച്ചും യാദൃശ്ചികമായാണ് അവര്‍ തങ്ങളുടെ ടിക്കറ്റ് നമ്പര്‍ തിരഞ്ഞെടുത്തത്.

മുഹമ്മദും സുഹൃത്തുക്കളും ചേര്‍ന്ന് സമ്മാനത്തുക പങ്കിട്ടെടുക്കാന്‍ തീരുമാനിച്ചു. 'ഈ വിജയത്തില്‍ ഞങ്ങളെല്ലാവരും വളരെ സന്തോഷത്തിലാണ്. സമ്മാനത്തുക എല്ലാവര്‍ക്കും കൂടി പങ്കിടാന്‍ കഴിയുന്നത് വളരെ നല്ല കാര്യമാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 52 വയസുകാരനായ സൂപ്പര്‍വൈസര്‍ ജോലി ചെയ്യുന്ന രാജേഷ് ഗോപാലന്‍ ആണ് മൂന്നാമത്തെ വിജയി. അടുത്തിടെയാണ് അദ്ദേഹം ആദ്യമായി തന്റെ ഭാഗ്യം പരീക്ഷിക്കാന്‍ തീരുമാനിച്ചത്.

കുടുംബത്തോടൊപ്പം 30 വര്‍ഷത്തിലേറെയായി റാസല്‍ഖൈമയില്‍ താമസിക്കുന്ന രാജേഷ്, തന്റെ കസിനുമായി ചേര്‍ന്നാണ് ടിക്കറ്റ് വാങ്ങിയത്. ടിക്കറ്റ് നമ്പര്‍ തിരഞ്ഞെടുക്കാന്‍ കുടുംബാംഗങ്ങളും അദ്ദേഹത്തെ സഹായിച്ചു. ഭാര്യ തിരഞ്ഞെടുത്ത ടിക്കറ്റ് തന്നെയാണ് വിജയിയായി മാറിയത്. സമ്മാനത്തുക തന്റെ കസിനുമായി പങ്കിടാനാണ് രാജേഷിന്റെ തീരുമാനം. ഈ റാഫിളിലെ നാലാമത്തെ വിജയി ഒമാനില്‍ നിന്നുള്ള ബിസിനസുകാരനായ യൂസഫ് ഹമദ് മുഹമ്മദ് അല്‍ നാബിയാണ്.

വര്‍ഷങ്ങളായി ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിയാവുന്ന യൂസഫ്, കഴിഞ്ഞ അഞ്ച്-ആറ് വര്‍ഷമായി ടിക്കറ്റുകള്‍ വാങ്ങാറുണ്ട്. അദ്ദേഹം പതിവായി സ്വന്തമായി ഇതില്‍ പങ്കെടുക്കാറുണ്ട്. യാത്ര ചെയ്യുമ്പോഴെല്ലാം ഒരേസമയം 10 മുതല്‍ 15 വരെ ടിക്കറ്റുകള്‍ വാങ്ങാറുമുണ്ട്. ഇത്തവണ, വിജയിച്ച ടിക്കറ്റ് നമ്പര്‍ അദ്ദേഹം യാദൃശ്ചികമായാണ് തിരഞ്ഞെടുത്തത്.

നവംബര്‍ 3-ന്, ബിഗ് ടിക്കറ്റ് ലൈവ് ഷോയില്‍, 25 ദശലക്ഷം ദിര്‍ഹം വരുന്ന വമ്പന്‍ സമ്മാനത്തിന്റെ വിജയിയെ പ്രഖ്യാപിക്കും. ഇതേ നറുക്കെടുപ്പില്‍ അഞ്ച് പേര്‍ക്ക് സമാശ്വാസ സമ്മാനമായി 100,000 ദിര്‍ഹം വീതവും ലഭിക്കും. നവംബര്‍ മാസത്തിലുടനീളം ബിഗ് ടിക്കറ്റ് നടത്തുന്ന പ്രതിവാര ഇ-ഡ്രോകളിലൂടെ വിജയിക്കുന്ന നാല് പേര്‍ക്ക് 25,000 ദിര്‍ഹം വീതവും ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma