മലയാളികളുടെ ഭാഗ്യമേ..! ബിഗ് ടിക്കറ്റിലെ രണ്ട് സമ്മാനങ്ങളും മലയാളി പ്രവാസികള്‍ക്ക്, സമ്മാനത്തുക ഇത്ര!
ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളികളെ തേടി ഭാഗ്യം. അബുദാബിയില്‍ നടന്ന ബിഗ് ടിക്കറ്റിന്റെ ബിഗ് വിന്‍ കോണ്ടസ്റ്റ് സീരീസ് നറുക്കെടുപ്പ് നമ്പര്‍ 276 ല്‍ രണ്ട് പ്രവാസി മലയാളികളെയാണ് ഭാഗ്യം കടാക്ഷിച്ചത്. ദുബായ് നിവാസിയായ അബൂട്ടി തായ കണ്ടോത്ത്, ബഹ്‌റൈനില്‍ താമസിക്കുന്ന സജീവ് ജി ആര്‍ എന്നിവരെ തേടിയാണ് ബിഗ് ടിക്കറ്റിന്റെ സമ്മാനം എത്തിയിരിക്കുന്നത്.
അബൂട്ടി തായ കണ്ടോത്ത് 80,000 ദിര്‍ഹം ( 18 ലക്ഷം രൂപ ) സമ്മാനമായി നേടിയപ്പോള്‍ സജീവിന് 1,30,000 ദിര്‍ഹമാണ് ( 30 ലക്ഷം രൂപ) സമ്മാനമായി ലഭിച്ചത്. 54 കാരനായ അബൂട്ടി കഴിഞ്ഞ 33 വര്‍ഷമായി ദുബായില്‍ താമസിക്കുന്നുണ്ട്. സെയില്‍സ് സൂപ്പര്‍വൈസറായ അബൂട്ടി കഴിഞ്ഞ ഒരു ദശാബ്ദമായി സ്ഥിരമായി സ്വന്തമായി ടിക്കറ്റുകള്‍ വാങ്ങുന്നു. ബിഗ് ടിക്കറ്റിലെ വിജയം അവിശ്വസനീയമായി തോന്നുന്നു എന്നാണ് അബൂട്ടി പറയുന്നത്.

'ബി ടിക്കറ്റില്‍ നിന്നുള്ള കോള്‍ ലഭിച്ചപ്പോള്‍, ഞാന്‍ സന്തോഷം കൊണ്ട് മതിമറന്നു. എങ്ങനെ സന്തോഷിക്കാതിരിക്കും. 10 വര്‍ഷത്തെ ശ്രമത്തിന് ശേഷം, ഭാഗ്യം ഒടുവില്‍ വന്നുചേര്‍ന്നു, എനിക്ക് ഇപ്പോഴും അത് വിശ്വസിക്കാന്‍ കഴിയുന്നില്ല.' അബൂട്ടി പറഞ്ഞു. കുടുംബത്തോടൊപ്പം ഒരു അവധിക്കാലം ആഘോഷിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല ബണ്ടില്‍ ഓഫര്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് മാസാവസാനത്തിന് മുമ്പ് മറ്റൊരു ടിക്കറ്റ് വാങ്ങാന്‍ താന്‍ തയ്യാറെടുക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. എപ്പോഴും വിജയത്തിന് ശ്രമിച്ചുകൊണ്ടിരിക്കുക എന്നതാണ് ഭാഗ്യാന്വേഷികളോട് തനിക്ക് പറയാനുള്ളത് എന്നു അബൂട്ടി പറഞ്ഞു. അതേസമയം സജീവ് ബഹ്‌റൈനില്‍ ഡിസൈനര്‍ ആയി ജോലി ചെയ്യുകയാണ്.
43 കാരനായ സജീവ് 18 വര്‍ഷമായി ബഹ്റൈനില്‍ താമസിക്കുന്നു. കഴിഞ്ഞ നാല് വര്‍ഷമായി 13 സുഹൃത്തുക്കളുടെ ഒരു ഗ്രൂപ്പിന്റെ ഭാഗമായി പ്രതിമാസം ബിഗ് ടിക്കറ്റുകള്‍ വാങ്ങുന്നു. 'ഇവിടെ നിന്നുള്ള കോള്‍ ലഭിച്ചത് അവിശ്വസനീയമാംവിധം സന്തോഷകരമായ നിമിഷമായിരുന്നു. എനിക്ക് മാത്രമല്ല, ഞങ്ങളുടെ മുഴുവന്‍ ഗ്രൂപ്പിനും, ഈ വിജയം നമുക്കെല്ലാവര്‍ക്കും ഞങ്ങളുടെ കുടുംബങ്ങള്‍ക്കും അവകാശപ്പെട്ടതാണ്.' അദ്ദേഹം പറഞ്ഞു.
സമ്മാനത്തുക തുല്യമായി വിഭജിക്കും എന്നും ഇനിയും ബിഗ് ടിക്കറ്റില്‍ പങ്കെടുക്കും എന്നും സജീവ് പറഞ്ഞു. എല്ലാവരും ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications