ബിഗ് ടിക്കറ്റ്; മലയാളികൾക്ക് വീണ്ടും ഭാഗ്യം; സമ്മാനമായി ലഭിച്ചത് ലക്ഷങ്ങൾ
ബിഗ് ടിക്കറ്റിൽ എല്ലായപ്പോഴും ഒരു ചെറിയ സമ്മാനമെങ്കിലും മലയാളിക്ക് ലഭിച്ചിരിക്കും. ഇത്തവണത്തെ നറുക്കെടുപ്പിലും മലയാളികളെ തേടി ഭാഗ്യമെത്തിയിരിക്കുകയാണ്. ബിഗ് ടിക്കറ്റ് 269 സീരീസ് നറുക്കെടുപ്പിലാണ് മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഭാഗ്യം ലഭിച്ചത്. മലയാളികളായ അബ്ദുൾ നാസർ, ആകാശ് രാജ്, ബംഗ്ലൂരുകാരനായ മുഹമ്മദ് ഹനീഫ് ബംഗ്ലാദേശ് സ്വദേശി എംഡി മെഹ്ദി എന്നിവർ അടക്കമുള്ള 68 ഓളം പേർക്കാണ് സമ്മാനം നേടാനായത്.

49 കാരനായ അബ്ദുൾ നാസർ ദുബായിൽ ഒരു സ്വർണക്കടയിലെ ജീവനക്കാരനാണ്. 23 ലക്ഷത്തിലേറെ രൂപയാണ് നറുക്കെടുപ്പിൽ നാസറിന് ലഭിച്ചത്. 2012 മുതൽ പ്രവാസിയാണ്. കഴിഞ്ഞ മൂന്ന് വർഷമായി എല്ലാ മാസവും ബിഗ് ടിക്കറ്റുകൾ എടുക്കുന്നുണ്ട്. 20 സുഹൃത്തുക്കൾ ചേർന്നാണ് ടിക്കറ്റ് എടുത്തത്. 'ഇന്ത്യക്കാർക്കിടയിൽ ബിഗ് ടിക്കറ്റ് വളരെ ജനപ്രിയമാണ്, പ്രത്യേകിച്ച് മലയാളികൾക്കിടയിൽ. സമ്മാനം ലഭിച്ചെന്ന് പറഞ്ഞ് വിളി വന്നപ്പോൾ ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. എന്നെ സംബന്ധിച്ച് മറക്കാനാവാത്ത അനുഭവമാണിത്', അബ്ദുൾ നാസർ പറഞ്ഞു. സമ്മാനം സുഹൃത്തുക്കളുമായി പങ്കുവെയ്ക്കുമെന്നും ഇനിയും ടിക്കറ്റുകൾ എടുക്കുന്നത് തുടരുമെന്നും അബ്ദുൾ നാസർ വ്യക്തമാക്കി.
70,000 ത്തോളം ദിർഹം നേടിയ 30 കാരനായ ആകാശ് രാജ് ഇൻഷുറൻസ് അണ്ടർറൈറ്റർ ആണ്. കഴിഞ്ഞ 7 വർഷമായി ദുബായിൽ ജോലി ചെയ്ത് വരുന്നു. കഴിഞ്ഞ നാല് വർഷമായി ഇടക്കിടെ ആകാശ് ബിഗ് ടിക്കറ്റുകൾ എടുക്കാറുണ്ട്. 'ബിഗ് ടിക്കറ്റ് വിജയിച്ചെന്ന് പറഞ്ഞ് കോൾ വന്നപ്പോൾ തട്ടിപ്പായിരിക്കുമെന്നാണ് ഞാൻ കരുതിയത്. അതിനാൽ കൺഫർമേഷൻ ഇമെയിലിനായി കാത്തിരുന്നു. ഇപ്പോൾ വളരെ അധികം സന്തോഷത്തിലാണ്. വിജയിക്കുകയെന്നത് വല്ലാത്തൊരു അനുഭവമാണ്', ആകാഷ് രാജ് പറഞ്ഞു.
സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ആകാശും ടിക്കറ്റെടുത്തത്. ഇനിയും ബിഗ് ടിക്കറ്റുകൾ എടുക്കാൻ തന്നെയാണ് തീരുമാനമെന്ന് ആകാശ് പറഞ്ഞു. ടിക്കറ്റ് എടുക്കുന്നത് തുടരണമെന്നാണ് എല്ലാവരോടും പറയാനുള്ളത്. ഒരുനാൾ നിങ്ങളെ തേടി ഭാഗ്യമെത്തും', ആകാശ് പറഞ്ഞു.
കാർ ഷോറൂം ഉടമയായ മുഹമ്മദ് ഹനീഫിന് 75000 ദിർഹമാണ് ലഭിച്ചത്. 15 വർഷമായി ഹനീഫ് ദുബായിലെത്തിയിട്ട്. 2021 മുതലാണ് ബിഗ് ടിക്കറ്റ് എടുക്കാൻ തുടങ്ങിയത്. 'പ്രതീക്ഷിച്ചൊരു നിമിഷമാണ് ഇപ്പോൾ വന്ന് ചേർന്നിരിക്കുന്നത്. ഒരിക്കലും മറക്കാനാകാത്ത അനുഭവമാണിത്', ഹനീഫ് പറഞ്ഞു.












Click it and Unblock the Notifications