Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രിക്‌സ് സാമ്പത്തിക ഇടനാഴിയില്‍ കണ്ണുവെച്ച് യുഎഇ; ഇന്ത്യയും ചൈനയും ഒപ്പം നിന്നാല്‍ കഥമാറും!

ദുബായ്: ബ്രിക്സ് രാജ്യങ്ങള്‍ക്കിടയില്‍ തുറക്കുന്ന പുതിയ സാമ്പത്തിക ഇടനാഴിയില്‍ നേട്ടം കൊയ്യാനൊരുങ്ങി യുഎഇ. ഏഷ്യയിലെ സ്വര്‍ണ വ്യാപാരത്തിന്റെ ആഗോള കേന്ദ്രമായി യുഎഇ മാറാനുള്ള സാധ്യതയാണ് പുതിയ സാമ്പത്തിക ഇടനാഴി തുറന്നുകൊടുക്കാന്‍ പോകുന്നത് എന്നാണ് ഡിഎംസിസിയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് യുഎഇയെ പരമ്പരാഗത സ്വര്‍ണ വ്യാപാര കേന്ദ്രങ്ങള്‍ക്ക് ഒരു ബദലാക്കിയേക്കും.

ലോകത്തിലെ രണ്ടാമത്തെ വലിയ സ്വര്‍ണ കേന്ദ്രമാണ് യുഎഇ. 2023 ല്‍ യുകെയെ മറികടന്നാണ് യുഎഇ ഈ നേട്ടത്തിലേക്ക് എത്തിയത്. സ്വിറ്റ്സര്‍ലന്‍ഡ് ആണ് ഒന്നാം സ്ഥാനത്ത്. ഈ വര്‍ഷമാദ്യം യുഎഇ ഔപചാരികമായി ബ്രിക്സ് ബ്ലോക്കില്‍ ചേര്‍ന്നിരുന്നു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ആണ് ബ്രിക്‌സിലെ അംഗങ്ങള്‍.

UAE News

'പാശ്ചാത്യ ഉപരോധങ്ങള്‍ മൂലം സ്വര്‍ണ വിപണിയിലെ ചരിത്രപരമായ മാറ്റങ്ങള്‍ക്ക് നമ്മള്‍ സാക്ഷ്യം വഹിച്ചു. ഇത് സെന്‍ട്രല്‍ ബാങ്കുകളെ സ്വര്‍ണം വാങ്ങാന്‍ നിര്‍ബന്ധിതരാക്കി. കൂടാതെ യുഎസ് ഡോളറിനെ ആശ്രയിക്കുന്ന കാര്യത്തില്‍ പല രാജ്യങ്ങളും പുനര്‍വിചിന്തനം നടത്തുന്നു,' ഡിഎംസിസി ചെയര്‍മാനും സിഇഒയുമായ അഹമ്മദ് ബിന്‍ സുലായം പറയുന്നു. ദുബായ് കേന്ദ്രമായി ഏഷ്യയിലുടനീളം ഒരു പുതിയ സ്വര്‍ണ ഇടനാഴി രൂപം കൊള്ളുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ വ്യാപാര കേന്ദ്രമായി യുഎഇ മാറിയത് ഇതിന് ഉദാഹരണമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎഇയുടെ സ്വര്‍ണ വ്യാപാരം 129 ബില്യണ്‍ ഡോളറാണ്. വ്യാപാര ബന്ധങ്ങളിലെ സ്ഥാപിത മാനദണ്ഡങ്ങള്‍ ബ്രിക്സ് ഗ്രൂപ്പിംഗ് പുനഃക്രമീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സ്വര്‍ണവിപണിയേയും സ്വാധീനിക്കും.

ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ചൈനയും ഇന്ത്യയും ആണ്. ഈ രണ്ട് രാജ്യങ്ങളും ബ്രിക്‌സില്‍ അംഗങ്ങളാണ്. അതിനാല്‍ തന്നെ ഭാവിയില്‍ സ്വര്‍ണം എങ്ങനെ വ്യാപാരം ചെയ്യപ്പെടുന്നു എന്നതില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാകും എന്നാണ് യുഎഇ പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലേക്കുള്ള ഇറക്കുമതി തീരുവ ഈ വര്‍ഷം ആദ്യം 15 ശതമാനത്തില്‍ നിന്ന് ആറ് ശതമാനത്തിലേക്ക് കുറച്ചിരുന്നു.

ബ്രിക്‌സ് കൂടാതെ യുഎഇയ്ക്ക് ഇന്ത്യയുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറും ഉണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനുമാണ് ഇത്. ബ്രിക്‌സ് സാമ്പത്തിക ഇടനാഴിയും ഇന്ത്യയുമായി പ്രത്യേകമായുള്ള ഉഭയകക്ഷി വ്യാപാരബന്ധവും സ്വര്‍ണ വ്യാപാരത്തില്‍ അനുകൂലഘടകമാകും എന്നാണ് യുഎഇ കണക്കുകൂട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+