സ്വർണം ദുബായിൽ നിന്നാണോ വാങ്ങുന്നത്? പണം ജ്വല്ലറിയിൽ കൊടുക്കും മുൻപ് അറിയേണ്ടത്
അങ്ങനെ നീണ്ട ദിവസങ്ങൾക്കൊടുവിൽ ദുബായിലെ സ്വർണവില കുത്തനെ കുറഞ്ഞിരിക്കുകയാണ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 365.5 ദിർഹമാണ്. 24 കാരറ്റ് സ്വർണത്തിന് 394.5 ദിർഹവും. വില കുറഞ്ഞതോടെ വേനലവധിക്ക് നാട്ടിലേക്ക് വരുന്ന പ്രവാസികൾ പലരും സ്വർണം വാങ്ങാനുള്ള പ്ലാനിലായിരിക്കും. എന്തായാലും വാങ്ങാൻ പ്ലാൻ ഉണ്ടെങ്കിൽ വില കുറഞ്ഞിരിക്കുമ്പോൾ വാങ്ങുന്നത് തന്നെയാണ് നല്ലത്. എന്നാൽ വാങ്ങും മുൻപ് ഇക്കാര്യങ്ങൾ ഉറപ്പ് വരുത്തുന്നത് ഉചിതമായിരിക്കും
ഗ്രാമിന്റെ കൃത്യം വില ചോദിച്ചറിയാം
അത്യാവശ്യക്കാരാണെങ്കിൽ ഗ്രാം വില എത്രയെന്ന് വിശദമായി പരിശോധിക്കാതെയായിരിക്കും പലരും ജ്വല്ലറികളിലേക്ക് പോകുക.
രാവിലെ ഗ്രാമിന് രേഖപ്പെടുത്തിയ വില ആയിരിക്കണമെന്നില്ല ഉച്ചയ്ക്ക്. ഒരുപക്ഷെ വൈകുന്നേരവും വിലയിൽ മാറ്റം സംഭവിച്ചേക്കാം. അതുകൊണ്ട് തന്നെ അതത് ദിവസത്തെ ഗ്രാം കൃത്യമായി ഉറപ്പിച്ചതിന് ശേഷം സ്വർണം വാങ്ങാം

സ്വർണത്തിന്റെ കാരറ്റും പരിശുദ്ധിയും
ആഭരണങ്ങൾക്ക് 22 കാരറ്റ് സ്വർണമാണ് ഉപയോഗിക്കാറുള്ളത്. വില കൂടിയതോടെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾക്ക് ഡിമാന്റ് ഏറെയാണ്. നിക്ഷേപമാണ് ലക്ഷ്യമെങ്കിൽ 18 കാരറ്റിന് പകരം 22 കാരറ്റ് വാങ്ങാം. അതോടൊപ്പം തന്നെ സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പാക്കുന്ന ഹാൾമാർക്കുകൾ ആഭരണങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കാം.
കഴുത്തറപ്പൻ പണിക്കൂലി
സ്വർണത്തിന്റെ വിലയേക്കാൾ കണ്ണുതള്ളിപ്പിക്കാറുണ്ട് പണിക്കൂലി. ആഭരണങ്ങളുടെ ഡിസൈനിന് അനുസരിച്ച് പണിക്കൂലി ഏറിയും കുറയുകയും ചെയ്യും. അതായത് നിങ്ങൾ വാങ്ങുന്ന സിമ്പിൾ ഡിസൈനുള്ള മാലയെക്കാൾ വിലയുണ്ടാകും ഒരുപക്ഷെ നിറയെ ഡിസൈനുകൾ ഉള്ള വളയ്ക്ക്. എന്തായാലും പണിക്കൂലിയുടെ കാര്യത്തിൽ നിങ്ങൾക്ക് ജ്വല്ലറിക്കാരോട് വിലപേശാം.
സ്വർണം വാങ്ങിയാൽ റെസീപ്റ്റ് അല്ലെങ്കിൽ ബിൽ കിട്ടുമോ?
തീർച്ചയായും ഓരോ പർച്ചേസിനും ബിൽ വാങ്ങണം. ആഭരണങ്ങളുടെ കാരറ്റ്, വെയ്റ്റ്, സ്വർണ വില, മെയ്ക്കിങ് ചാർജ്, വാറ്റ് ഉണ്ടെങ്കിൽ അത് എന്നിവയെല്ലാം രേഖപ്പെടുത്തിയ ബിൽ ചോദിച്ച് വാങ്ങണം.
എക്സ്ചേഞ്ച് പോളിസി എന്താണ്?
വാങ്ങിയ കടയിൽ തന്നെയാണ് സ്വർണം വിൽക്കുന്നതെങ്കിൽ വലിയ നഷ്ടമില്ലാതെ തന്നെ നിങ്ങൾക്ക് പുതിയ സ്വർണം വാങ്ങുകയോ അല്ലെങ്കിൽ പണം ലഭിക്കുകയോ ചെയ്യും. ഇക്കാര്യം വിശദമായി ചോദിക്കാം. ജ്വല്ലറികൾക്ക് അവരുടേതായ എക്സ്ചേഞ്ച് പോളിസി ഉണ്ടാകും. അത് ചോദിച്ച് മനസിലാക്കാം
എന്തെങ്കിലും ടാക്സുകൾ ഉണ്ടോ?
പോളിഷിംഗ് ചാർജുകൾ ക്യാഷ് ഡിസ്‌കൗണ്ടുകൾ, ക്രെഡിറ്റ് കാർഡ് സർചാർജുകൾ എന്നിവയെ കുറിച്ച് പണം അടക്കുന്നതിന് മുൻപ് തന്നെ വ്യക്തമായി അറിയാം.
ഈ സ്ഥിരം പിഴകൾ ഒഴിവാക്കാം
പണിക്കൂലി പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള ഓഫറുകളൊക്കെ ഉപയോഗപ്പെടുത്താം. എന്നാൽ വാങ്ങുന്ന സ്വർണം എത്രത്തോളം പരിശുദ്ധമാണെന്ന് ഉറപ്പാക്കണം. ചീപ്പ് ഡീലുകളിൽ വീഴാതിരിക്കുന്നതാണ് ബുദ്ധി.
സ്വർണത്തിന് വിലപേശാം എന്ന് തെറ്റിധരിക്കരുത്. പണിക്കൂലി മാത്രമേ വിലപേശാൻ സാധിക്കൂ
വാക്കാലുള്ള ഉറപ്പുകൾക്ക് പകരം രേഖകളായി ആവശ്യപ്പെടാം
നിങ്ങളുടെ രാജ്യത്തെ കസ്റ്റംസ് നിയമങ്ങൾ കൂടി പരിശോധിക്കണം. ഉദാഹരണത്തിന്, ഇന്ത്യൻ യാത്രക്കാർക്ക് ഡ്യൂട്ടി ഫ്രീയായി തിരികെ കൊണ്ടുവരാൻ കഴിയുന്ന സ്വർണ്ണത്തിന്റെ അളവിന് കർശന പരിധിയുണ്ട്. അതിനനുസരിച്ച് സ്വർണം വാങ്ങാം












Click it and Unblock the Notifications