Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദുബായില്‍ ഫ്ലാറ്റ് വാങ്ങുന്നത് മുംബൈയേക്കാള്‍ ലാഭകരം': ഇന്ത്യക്കാരനായ പ്രവാസി ബില്‍ഡർക്ക് പറയാനുള്ളത്

കോവിഡ് കാലത്ത് ദുബായിലെ റിയല്‍ എസ്റ്റേറ്റ് രംഗം വലിയ തിരിച്ചടിയായിരുന്നു നേരിട്ടതെങ്കില്‍ കോവിഡാനന്തരം പഴയതിലും ശക്തിയോടെ മേഖല തിരിച്ച് വന്നു. വസ്തുക്കള്‍ക്കും കെട്ടിടങ്ങള്‍ക്കുമെല്ലാം വില വലിയ തോതില്‍ വർധിച്ചു. എന്നാല്‍ മുംബൈയില്‍ താമസ സ്ഥലങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ ലാഭകരം ദുബായില്‍ വാങ്ങുന്നതാണെന്നാണ് യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡാന്യൂബ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ റിസ്വാൻ സാജൻ അഭിപ്രായപ്പെടുന്നത്.

ഏകദേശം 12-14 ബില്യൺ ദിർഹം വിലയുള്ള 15,000 അപ്പാർട്ടുമെന്റുകൾ ഇതുവരെ ദുബായില്‍ നിർമ്മിച്ച കമ്പനിയാണ് ഡാന്യൂബ്. "ഇന്ത്യയുടെ പല ഭാഗങ്ങളിലും നിങ്ങൾക്ക് വാങ്ങാൻ കഴിയുന്നതിനേക്കാൾ വളരെ വിലകുറവില്‍ ദുബായില്‍ ഫ്ലാറ്റുകള്‍ സ്വന്തമാക്കാം. ഞാൻ മുംബൈയിൽ നിന്നാണ് വരുന്നത്, ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ദുബായില്‍ വില തീർച്ചയായും താങ്ങാനാകുന്നതാണ്, "- റിസ്വാൻ സാജനെ ഉദ്ധരിച്ച് മണികണ്‍ട്രോള്‍ റിപ്പോർട്ട് ചെയ്യുന്നു.

 uae

ദുബായിൽ ഒരു പ്രോപ്പർട്ടി വാങ്ങാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപം എന്താണെന്ന ചോദ്യത്തിന് 'ഒരു സ്റ്റുഡിയോ അപ്പാർട്ട്മെന്റിന് വാങ്ങുന്നയാൾക്ക് 1.5 കോടി മുതൽ 1.75 കോടി വരെ ചിലവഴിക്കേണ്ടി വരും. എന്നാല്‍ ഒരു എവണ്‍ ബിഎച്ച്കെ വാങ്ങുന്നയാൾക്ക് ഏകദേശം 3 കോടി രൂപ ചിലവാകും. പ്രധാന സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന ഇവ പൂർണ്ണമായും ഫർണിഷൈഡ് ചെയ്തതായിരിക്കും' റിസ്വാൻ സാജന്‍ പറയുന്നു.

ഫ്ലാറ്റുകളുടെ വലിപ്പവും കണക്കിലെടുക്കേണ്ടതുണ്ട്. മുംബൈയിലെ ഫ്ലാറ്റുകളുടെ വില ചതുരശ്ര അടിക്ക് 50,000 രൂപയ്ക്ക് മുകളിലാണ്. നേരെ മറിച്ച് ദുബായിൽ ഇത് ചതുരശ്ര അടിക്ക് 30,000 രൂപയിൽ കൂടുതലാണ്. ദുബായില്‍ കെട്ടിടം വാങ്ങുന്നവർക്കായി 20 ശതമാനം ഡൗൺ പേയ്‌മെന്റും ബാക്കി വരുന്ന തുകയുടെ ഒരു ശതമാനം വീതം എല്ലാ മാസവും നല്‍കിയാല്‍ മതിയാകുമെന്നും ഡാന്യൂബ് ഗ്രൂപ്പ് മേധാവി പറഞ്ഞു.

ദുബായ് ഡൗൺടൗണിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിലും ദുബായ് മറീന ഉൾപ്പെടെയുള്ള പ്രാന്തപ്രദേശങ്ങളിലുമാണ് ഞങ്ങളുടെ കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നത്. വസ്തു വാങ്ങുമ്പോള്‍ സ്‌കൂളുകൾ, ആശുപത്രി, റോഡ് കണക്റ്റിവിറ്റി എന്നിവയിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളും നിലവിലുണ്ടെന്ന് ഒരു നിക്ഷേപകൻ ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്.

അറ്റകുറ്റപ്പണികൾക്കും മറ്റ് ചിലവുകള്‍ക്കുമായി, ഒരു ചതുരശ്ര അടിക്ക് ഏകദേശം 15-16 ദിർഹം ചിലവാകും. 450-600 ചതുരശ്ര അടി സ്റ്റുഡിയോ അപ്പാർട്ട്‌മെന്റിന്, വാർഷിക അറ്റകുറ്റപ്പണികൾ പ്രതിവർഷം 7,500 ദിർഹമാണ്, അതായത് പ്രതിവർഷം 1.75 ലക്ഷം രൂപ അല്ലെങ്കിൽ 15,000 രൂപ മാസം ചിലവഴിക്കേണ്ടി വരും. ഈ ചിലവില്‍ നിങ്ങളുടെ കുട്ടികളെ പരിപാലിക്കാൻ ഒരു നാനി, ഡോക്ടറുടെ സേവനം, പ്ലേ ഏരീയ, കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഒരു ഓഫീസ് സെക്രട്ടറി തുടങ്ങിയ സൗകര്യങ്ങളും ഉള്‍പ്പെടും.

അതേസമയം, മുംബൈയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും മികച്ച കാര്യം പുനർവികസന പദ്ധതിയാണെന്നും സാജന്‍ അഭിപ്രായപ്പെടുന്നു. ഒരു ബിൽഡർക്ക് ചേരികളുടെ നിശ്ചിത ഭാഗം നല്‍കി അവിടെ വികസിപ്പിക്കണം. ഇതിലൂടെ ചേരികളുടെ വികസനം സാധ്യമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

"ഏതൊരു ഡവലപ്പർക്കും ലഭ്യമായ ഏറ്റവും മികച്ച ഓപ്ഷനുകളിൽ ഒന്നാണിത്. എന്നാൽ ആ വ്യക്തിക്ക് എങ്ങനെ അംഗീകാരങ്ങൾ നേടാമെന്നും അത് വേഗത്തിൽ നീക്കാമെന്നും ഉള്ള കളി അറിഞ്ഞിരിക്കണം. അയാൾക്ക് കളി അറിയാമെങ്കിൽ, ഇത് വളരെ നല്ല ബിസിനസ്സാണെന്ന് ഞാൻ കരുതുന്നു. ഇത് നഗരത്തിന് പുതുജീവനും നൽകും, "സാജന്‍ അടിവരയിട്ടു.

ഞാൻ ഒരു ചേരിയിലാണ് ജനിച്ചത്. അതുകൊണ്ട് ചേരികളിലെ ആളുകൾ എങ്ങനെ ജീവിക്കുന്നുവെന്ന് എനിക്കറിയാം. അവർ ചേരികളിൽ നിന്ന് മാറി അപ്പാർട്ടുമെന്റുകളിലേക്ക് മാറാൻ പോകുകയാണെങ്കിൽ, അവരുടെ ജീവിതശൈലിയും നഗരം മുഴുവനും വളരെ വ്യത്യസ്തമായി മാറുകയും ചെയ്യുമെന്നും ഡാന്യൂബ് ഗ്രൂപ്പ് മേധാവി കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+