ഖത്തറില്‍ വാഹനാപകടം; മലയാളികള്‍ ഉള്‍പ്പടെ അഞ്ച് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പടെ അഞ്ച് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. ദോഹയില്‍ നിന്നും 70 കിലോ മീറ്റര്‍ അകലെ അല്‍ഖോറില്‍ ബുധനാഴ്ച രാത്രിയായിരുന്നു അപകടം. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ റോഷിന്‍ ജോണ്‍, ഭാര്യ ആന്‍സി ഗോമസ്, ആന്‍സിയുടെ സഹോദരന്‍ ജിജോ ഗോമസ്, ഇവരുടെ സുഹൃത്തുക്കളായ തമിഴ്‌നാട് സ്വദേശികളായ നാഗലക്ഷ്മി, ഭത്താവ് പ്രവീണ്‍ കുമാര്‍ എന്നിവരാണ് മരിച്ചത്.

റോഷിന്‍ ജോണ്‍- ആന്‍സി ദമ്പതികളുടെ മകന്‍ മൂന്ന് വയസുള്ള ഏദനെ ഗുരുതര പരിക്കുകളോടെ സിദ്ര മെഡിസിന്‍ ആശുപത്രിയില്‍ ്പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ച അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ അല്‍ഖോര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവര്‍ സഞ്ചരിച്ച വാഹനം അല്‍ഖോറിലെ ഫ്‌ളൈ ഓവറില്‍ വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. വാഹനം പാലത്തില്‍ നിന്ന് താഴേക്ക് പതിച്ചതാണ് അപകടത്തിന്റെ വ്യാപതി കൂട്ടിയത്. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ അഞ്ച് പേരും മരിച്ചിരുന്നു.












Click it and Unblock the Notifications