ജനുവരി 31-ന് മുൻപ് ഇത് ചെയ്തില്ലെങ്കിൽ പണി കിട്ടും..! യുഎഇയിലെ നിയമം മാറുന്നു
സമൂഹമാധ്യമങ്ങളിൽ റീൽസ് ചെയ്തും വീഡിയോകൾ പങ്കുവെച്ചും ആരാധകരെ നേടിയെടുക്കുന്ന ഇൻഫ്ലുവൻസർമാരുടെ ശ്രദ്ധയ്ക്ക്. യുഎഇയിൽ ഇനി പ്രൊമോഷനുകളും പരസ്യങ്ങളും ചെയ്യണമെങ്കിൽ കൈയ്യിൽ നിയമപരമായ ലൈസൻസ് (Advertiser Permit) വേണം. ഇതിനായുള്ള അവസാന തീയതി 2026 ജനുവരി 31 ആണെന്ന് യുഎഇ മീഡിയ കൗൺസിൽ വ്യക്തമാക്കുന്നത്.
എന്താണ് ഈ പുതിയ നിയമം?
സൗജന്യമായി ഉൽപ്പന്നങ്ങൾ വാങ്ങിയോ പണം വാങ്ങിയോ സോഷ്യൽ മീഡിയയിൽ പരസ്യങ്ങൾ ചെയ്യുന്ന എല്ലാ വ്യക്തികളും സ്ഥാപനങ്ങളും ഈ പെർമിറ്റ് എടുത്തിരിക്കണം. ഇൻസ്റ്റാഗ്രാം, ടിക് ടോക്ക്, യൂട്യൂബ്, എക്സ് (ട്വിറ്റർ) തുടങ്ങി ഏത് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നവർക്കും ഇത് ബാധകമാണ്. പണമായി പ്രതിഫലം വാങ്ങുന്നവർ മാത്രമല്ല, ഗിഫ്റ്റുകളോ വൗച്ചറുകളോ സ്വീകരിച്ച് പ്രൊമോഷൻ ചെയ്യുന്നവരും ഈ നിയമത്തിന്റെ പരിധിയിൽ വരും. യുഎഇയിൽ താമസിക്കുന്നവർക്ക് പുറമെ വിസിറ്റിംഗ് വിസയിൽ എത്തി ഇത്തരം പ്രൊമോഷനുകൾ ചെയ്യുന്നവർക്കും പ്രത്യേക അനുമതി ആവശ്യമാണ്.

പെർമിറ്റ് ആർക്കൊക്കെ വേണ്ട?
ചെറുകിട ഇൻഫ്ലുവൻസർമാർ മുതൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള സെലിബ്രിറ്റികൾ വരെ ഈ പെർമിറ്റ് എടുക്കണം. എന്നാൽ സ്വന്തം ബിസിനസ്സ് സ്വന്തം അക്കൗണ്ടിലൂടെ പ്രൊമോട്ട് ചെയ്യുന്നവർക്ക് ഇതിൽ ഇളവുണ്ട്. ഉദാഹരണത്തിന്, ഒരു റെസ്റ്റോറന്റ് ഉടമ തന്റെ സ്വന്തം കടയെക്കുറിച്ച് വീഡിയോ ഇടുന്നതിന് പെർമിറ്റ് വേണ്ട. എന്നാൽ മറ്റൊരാളുടെ കടയെക്കുറിച്ച് വീഡിയോ ഇടാൻ പ്രതിഫലം പറ്റുന്നുണ്ടെങ്കിൽ പെർമിറ്റ് നിർബന്ധമാണ്. 18 വയസ്സിന് താഴെയുള്ള കുട്ടികൾ ക്രിയേറ്റീവ് ആയ വീഡിയോകൾ ചെയ്യുന്നതിനും പെർമിറ്റ് ആവശ്യമില്ല.
പിഴയും നിയമനടപടികളും
അധികൃതർ നൽകിയിട്ടുള്ള സമയപരിധിക്കുള്ളിൽ പെർമിറ്റ് എടുക്കാത്തവർക്ക് വലിയ തുക പിഴയായി നൽകേണ്ടി വരും. കുറഞ്ഞത് 20,000 ദിർഹം മുതൽ 10 ലക്ഷം ദിർഹം (ഏകദേശം 2.25 കോടി രൂപ) വരെയാണ് പിഴ തുകയായി നിശ്ചയിച്ചിരിക്കുന്നത്. നിയമലംഘനം ആവർത്തിച്ചാൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികളിലേക്ക് അധികൃതർ കടക്കും.
അപേക്ഷിക്കേണ്ട രീതി
യുഎഇ സ്വദേശികൾക്കും താമസക്കാർക്കും ആദ്യത്തെ മൂന്ന് വർഷത്തേക്ക് ഈ പെർമിറ്റ് സൗജന്യമായാണ് ലഭിക്കുന്നത്. യുഎഇ മീഡിയ കൗൺസിലിന്റെ (uaemc.gov.ae) വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. എമിറേറ്റ്സ് ഐഡി, ട്രേഡ് ലൈസൻസ് (വരുമാനം ഉണ്ടെങ്കിൽ), സജീവമായ സോഷ്യൽ മീഡിയ പ്രൊഫൈലുകളുടെ ലിങ്ക് എന്നിവയാണ് പ്രധാനമായും വേണ്ടത്. പെർമിറ്റ് ലഭിച്ചാൽ ആ യൂണിക് നമ്പർ ക്രിയേറ്റർമാരുടെ പ്രൊഫൈലിലോ വീഡിയോയിലോ വ്യക്തമായി പ്രദർശിപ്പിക്കണം. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് തടയാനും പരസ്യങ്ങൾ ആധികാരികമാണെന്ന് ഉറപ്പുവരുത്താനും ഈ നീക്കം സഹായിക്കും.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം












Click it and Unblock the Notifications