Get Updates
Get notified of breaking news, exclusive insights, and must-see stories!

റൊണാള്‍ഡോയുടെ ആഡംബര ലോകം; സൗദി അറേബ്യ, ദുബായ്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ വീട്, പിന്നെ

റിയാദ്: ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വിവാഹ വാര്‍ത്ത വന്ന പിന്നാലെ അദ്ദേഹത്തിന്റെ ആസ്തിയും ചര്‍ച്ചയാകുകയാണ്. യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങള്‍ക്ക് പുറമെ ജന്മാനാടായ പോര്‍ച്ചുഗലിലും ക്രിസ്ത്യാനോയ്ക്ക് ആഡംബര വീടുണ്ട്. കൂടാതെ ആഡംബര കാറുകളുടെ വന്‍ ശേഖരവും. വിരമിച്ചാല്‍ പോര്‍ച്ചുഗലില്‍ ശിഷ്ടകാലം ജീവിക്കാനുള്ള ഒരുക്കത്തിലാണ് താരം.

ബെംഗളൂരുവിലേക്ക് പോയ ഇംതിയാസ് നാഗ്പൂരില്‍; താനൂര്‍ പോലീസ് കണ്ടെത്തി, നാട്ടിലേക്ക് തിരിച്ചു
ബെംഗളൂരുവിലേക്ക് പോയ ഇംതിയാസ് നാഗ്പൂരില്‍; താനൂര്‍ പോലീസ് കണ്ടെത്തി, നാട്ടിലേക്ക് തിരിച്ചു

ദീര്‍ഘകാല പങ്കാളിയും ബിസിനസ് സംരംഭകയുമായ ജോര്‍ജിന റോഡ്രിഗസിനെ പോര്‍ച്ചുഗലില്‍ നടന്ന ചടങ്ങിലാണ് ക്രിസ്റ്റിയാനോ വിവാഹം ചെയ്തത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങോടെ ദാമ്പത്യത്തിന്റെ പുതിയ അധ്യായത്തിന് ഇരുവരും തുടക്കമിട്ടു. 2016ല്‍ മാന്‍ഡ്രിഡില്‍ സെയില്‍സ് അസിസ്റ്റന്റായി ജോലി ചെയ്യുമ്പോഴാണ് ജോര്‍ജിനയെ താരം കണ്ടുമുട്ടുന്നത്. ആ ബന്ധം പ്രണയത്തിലേക്കും ഇപ്പോള്‍ വിവാഹത്തിലേക്കുമെത്തി.

Cristiano Ronaldo wife asset in saudi uae

ജോര്‍ജിന-റൊണാള്‍ഡോ കുടുംബത്തില്‍ ആറ് മക്കളാണുണ്ടായിരുന്നത്. എഞ്ചലിന്റെ വിയോഗത്തോടെ മക്കള്‍ അഞ്ചായി. വാടക ഗര്‍ഭധാരണത്തിലൂടെയാണ് ക്രിസ്റ്റിയാനോ ജൂനിയര്‍ ജനിച്ചത്. ഇരട്ടക്കുട്ടികളായ ഇവ മരിയ, മാറ്റിയോ എന്നിവര്‍ക്ക് പുറമെ ജോര്‍ജിനയില്‍ പിറന്ന അലാന മാര്‍ട്ടിന, ബെല്ല എസ്‌മൊരാള്‍ഡ എന്നിവരുമടങ്ങുന്നതാണ് കുടുംബം.

വന്ദേഭാരത് കയറി നിര്‍മല സീതാരാമന്‍; യാത്ര ജയ്പൂരിലേക്ക്, ടിക്കറ്റ് നിരക്ക്, റൂട്ട്, സ്റ്റോപ്പ് അറിയാം
വന്ദേഭാരത് കയറി നിര്‍മല സീതാരാമന്‍; യാത്ര ജയ്പൂരിലേക്ക്, ടിക്കറ്റ് നിരക്ക്, റൂട്ട്, സ്റ്റോപ്പ് അറിയാം

സൗദി ക്ലബ്ബായ അല്‍ നാസറിന് വേണ്ടി കളിക്കുന്ന റൊണാള്‍ഡോ കുടുംബ സമേതം റിയാദിലെ സുരക്ഷിത മേഖലയിലാണ് താമസം. പരിചാരകരായി 16 പേര്‍ ഇവിടെയുണ്ട്. റൊണാള്‍ഡോയുടെ ശമ്പളത്തിന് നികുതി ഇടാക്കുന്നില്ല. സ്വകാര്യ ജെറ്റിന്റെ യാത്രാ സൗകര്യവും താരത്തിന് സൗദി അറേബ്യ ഒരുക്കിയിട്ടുണ്ട്. മൂന്നിടത്താണ് റൊണാള്‍ഡോയ്ക്ക് വീടുകളുള്ളത്.

ദുബായിലെ ജുമൈറ ബേ ദ്വീപില്‍ ഒരുക്കിയ വീടിന് 30 മില്യണ്‍ ഡോളറാണത്രെ മൂല്യം. സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുള്ള ഇവിടേക്ക് പ്രവേശിക്കുന്നതിന് ഒരു പാലം കടക്കേണ്ടതുണ്ട്. സൗദിയിലെ ചെങ്കടല്‍ തീരത്തുള്ള റിറ്റ്‌സ് കാള്‍ട്ടന്‍ റിസര്‍വിലും ഇവര്‍ക്ക് കോടികള്‍ മുടക്കിയ വീടുണ്ട്. ജോലിയില്‍ നിന്ന് വിരമിച്ചാല്‍ താമസിക്കാന്‍ പോര്‍ച്ചുഗലിലെ ക്വിന്റാ ഡാ മരിന്‍ഹയിലും ഒരു സ്വപ്‌ന ഭവനം റൊണാള്‍ഡോ ഒരുക്കിയിട്ടുണ്ട്.

അമിത് ഷാ വരുമെന്ന് പറഞ്ഞിട്ടും വന്നില്ല; ബഹളത്തിനിടെ ലോക്‌സഭ പിരിഞ്ഞു, എഫ്‌സിആര്‍എ ജെപിസിക്ക്
അമിത് ഷാ വരുമെന്ന് പറഞ്ഞിട്ടും വന്നില്ല; ബഹളത്തിനിടെ ലോക്‌സഭ പിരിഞ്ഞു, എഫ്‌സിആര്‍എ ജെപിസിക്ക്

പോര്‍ച്ചുഗലില്‍ മൂന്ന് നിലകളുള്ള വീടാണ് റൊണാള്‍ഡോ നിര്‍മിച്ചിട്ടുള്ളത്. 12000 ചതുരശ്ര മീറ്ററിലാണ് ഈ വീട്. നീന്തല്‍ കുളങ്ങള്‍, ടെന്നീസ് കോര്‍ട്ട്, സിനിമാ തിയേറ്റര്‍, ജിംനേഷ്യം, മസാജ് കേന്ദ്രം എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. 20 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഗ്യാരേജുമുണ്ട്. ഗള്‍ഫ് സ്ട്രീം ജി650 വിമാനം റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. റൊണാള്‍ഡോയുടെ വിജയ നിമിഷങ്ങള്‍ ആലേഖനം ചെയ്തതാണ് ഈ ആഡംബര വിമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+