Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായില്‍ ഇവിടെ ഒരു വീടു വാങ്ങാന്‍ കോടികള്‍ വേണം: എന്നിട്ടും പകുതിയോളം പേർ ഇന്ത്യക്കാർ, എന്തുകൊണ്ട്?

ഇന്ത്യന്‍ കോടീശ്വരന്മാരുടെ പ്രിയപ്പെട്ട വാസസ്ഥലമായി മാറുകയാണ് ദുബായിലെ എമിറേറ്റ്‌സ് ഹിൽസ്. ഇവിടേയുള്ള പകുതിയോളം വീടുകളുടേയും ഉടമസ്ഥർ ഇന്ത്യക്കാരുടേതാണെന്ന് എമിറേറ്റ്‌സ് ഹിൽസില്‍ 26000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വില്ലയുടെ ഉടമസ്ഥനും ഡാന്യൂബ് ഗ്രൂപ്പിന്റെ മനേജിങ് ഡയറക്ടറുമായ ഏദല്‍ സാജന്‍ അഭിപ്രായപ്പെടുന്നത്. സാജന്റെ പിതാവാണ് യു എ ഇയില്‍ ഡാന്യൂബ് ഹോം എന്ന സംരഭം ആരംഭിക്കുന്നത്. കോടികളുടെ ആസ്തിയുള്ള കമ്പനിയുടെ 32 ശതമാനം ഉപയോക്താക്കളും ഇന്ത്യക്കാരായ കോടീശ്വരന്മാരാണ്.

ഇന്ന് യുഎഇയില്‍ വീട് വാങ്ങിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം മൊത്തം ഗാർഹിക സമ്പത്തിൽ 4.6 ശതമാനം വളർച്ചയാണ് ഇന്ത്യക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അമേരിക്കുയം ചൈനയും ഇടിവ് നേരിട്ടപ്പോഴാണ് ഇന്ത്യക്കാരുടെ ഈ മുന്നേറ്റമെന്നതാണ് ശ്രദ്ധേയം. യുഎഇയുടെ ലളിതമായ വിസ നയങ്ങൾ, കുറഞ്ഞ നികുതികൾ, സാമീപ്യത തുടങ്ങിയവയാണ് ഇന്ത്യക്കാർക്ക് യു എ ഇയെ ഏറ്റവും പ്രിയങ്കരമാക്കുന്നത്.

 uae

2023-ൽ ഉയർന്ന ആസ്തിയുള്ള ഇന്ത്യക്കാർ കുടിയേറുന്നതിനായി തിരഞ്ഞെടുത്ത ഏറ്റവും മികച്ച ലക്ഷ്യസ്ഥാനം യു എ ഇ ആണെന്നാണ് ഇമിഗ്രേഷൻ സ്ഥാപനമായ ഹെൻലി പാർട്‌ണേഴ്‌സ് വ്യക്തമാക്കുന്നത്. ശതകോടീശ്വരനായ മുകേഷ് അംബാനി കഴിഞ്ഞ വർഷം എമിറേറ്റിലെ പാം ജുമൈറ ദ്വീപസമൂഹത്തിൽ ബീച്ച് സൈഡ് റിയൽ എസ്റ്റേറ്റ് വാങ്ങിയിരുന്നു. നടൻ വിവേക് ​​ഒബ്‌റോയ് നഗരത്തിലെ ഒരു ഭവനത്തിലും പ്രോപ്പർട്ടി സ്ഥാപനത്തിലും നിക്ഷേപം നടത്തിയിട്ടുണ്ട്. ദുബായിലുള്ള തന്റെ റോൾസ് റോയ്‌സിന്റെ ചിത്രങ്ങളും താരും അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.

വലിയ സ്പോർട്സ് താരങ്ങളും സിനിമാ താരങ്ങളും ഇന്ത്യയില്‍ നേരിടുന്ന പ്രധാന പ്രശ്നം എന്ന് പറയുന്നത് സ്വകാര്യതയാണ്. വീടുകളില്‍ താരങ്ങള്‍ ഉണ്ടെന്ന് അറിഞ്ഞാല്‍ പുറത്ത് ആളുകള്‍ തടിച്ച് കൂടും. "അവർക്ക് ദുബായിലോ അവിടെയുള്ള ഏതെങ്കിലും ദ്വീപുകളിലോ റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികളുണ്ടെങ്കിൽ, അവർക്ക് സ്വകാര്യത ലഭിക്കും, അതേസമയം തന്നെ മുംബൈയിലേക്ക് എളുപ്പത്തില്‍ എത്തുകയും ചെയ്യാം." ഐക്യു-ഇക്യൂവിലെ ഇന്ത്യൻ ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ അതുൽ മുച്ചാല പറഞ്ഞു.

മിഡിൽ ഈസ്റ്റേൺ സർക്കാരുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരുമായി ബന്ധം ശക്തിപ്പെടുത്തുന്ന സമയത്താണ് ധനികരായ വ്യക്തികളിൽ നിന്നുള്ള പണത്തിന്റെ ഒഴുക്കും. വാൻകൂവർ മുതൽ സിഡ്‌നി വരെ നിക്ഷേപം നടത്തിയിരുന്ന സമ്പന്നരായ ചൈനക്കാർക്ക് സ്റ്റോക്കും പ്രോപ്പർട്ടി മൂല്യവും ഇടിഞ്ഞത് തിരിച്ചടിയായി. എന്നാല്‍ അടുത്ത ദശകത്തിൽ 100 ​​മില്യൺ ഡോളറിലധികം മൂല്യമുള്ള 'സെന്റി-മില്യണയർ'മാരുടെ എണ്ണത്തിൽ 80 ശതമാനം വർദ്ധനവാണ് ഇന്ത്യക്കാരുടെ കാര്യത്തിലുള്ളത്. ഇത് വിയറ്റ്നാമിന് ശേഷം ആഗോളതലത്തിൽ രണ്ടാമത്തെ ഏറ്റവും ഉയർന്ന വളർച്ചയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ദുബായ് കഴിഞ്ഞാൽ സമ്പന്നരായ ഇന്ത്യക്കാരുടെ ഏറ്റവും ജനപ്രിയ ലക്ഷ്യസ്ഥാനം അമേരിക്കയാണ്. ഓസ്‌ട്രേലിയ, കാനഡ, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നാലെയുള്ളത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഏകദേശം 3.5 ദശലക്ഷം ഇന്ത്യക്കാർ നിലവിൽ യുഎഇയിൽ താമസിക്കുന്നു. ഇന്ത്യയുമായുള്ള പതിറ്റാണ്ടുകളുടെ സാംസ്കാരിക ബന്ധം കാരണം പലർക്കും ദുബായ് ഒരു രണ്ടാം വീട് പോലെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+