Get Updates
Get notified of breaking news, exclusive insights, and must-see stories!

എണ്ണ വില കൂട്ടിയ സൗദി അറേബ്യക്ക് പണികിട്ടി: നിർണ്ണായക തീരുമാനമെടുത്ത് ചൈന, ഫലം ജൂണില്‍ അറിയാം

ബീജിങ്: സൗദി അറേബ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി കുറയ്ക്കാനുള്ള നീക്കവുമായി ചൈന. ജൂണിൽ ചൈനീസ് കമ്പനികള്‍ സൗദി അറേബ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ ഇറക്കുമതി മെയ് മാസത്തേക്കാള്‍ കുറവായിരിക്കുമെന്നാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

ലോകത്തിലെ മുൻനിര ക്രൂഡ് ഓയില്‍ കയറ്റുമതിക്കാരായ സൗദി അരാംകോ, ഏഷ്യയിലേക്കുള്ള തങ്ങളുടെ ക്രൂഡോയിലിൻ്റെ ഒട്ടുമിക്ക വേരിയന്റുകളുടേയും ഔദ്യോഗിക വിൽപ്പന വില (ഒഎസ്‌പി) അടുത്തിടെ വർദ്ധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സൗദി ക്രൂഡിന്റെ ഇറക്കുമതി കുറയ്ക്കാന്‍ ചൈനീസ് കമ്പനികള്‍ തയ്യാറായതെന്നാണ് സംഭവത്തെക്കുറിച്ച് അറിവുള്ള സ്രോതസ്സുകളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

saudi-china

മെയ് മാസത്തിൽ 45 മില്യൺ ബാരല്‍ ക്രൂഡോയിലായിരുന്നു സൗദി അറേബ്യയില്‍ നിന്നും ചൈനയിലേക്ക് കയറ്റി അയച്ചത്. ജൂണ്‍ മാസത്തില്‍ ഈ അളവില്‍ 5.8 മില്യൺ ബാരലിന്റെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ സൗദി അറേബ്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ഇറക്കുമത് 40 മില്യണിന് താഴേക്ക് എത്തുകയും ചെയ്യും.

പ്രധാനമായും അറബ് മീഡിയം, അറബ് ഹെവി ക്രൂഡ് എന്നീ വേരിയന്റുകളാണ് വെട്ടിക്കുറച്ചത്.അറബ് ഹെവിയുടെ ചില വെട്ടിക്കുറവുകൾ അരാംകോയും വരുത്തിയിട്ടുണ്ട്. വേനൽക്കാലത്ത് വൈദ്യുതി നിലയങ്ങൾക്ക് ഇന്ധനം നൽകാൻ സൗദി അറേബ്യയ്ക്ക് കൂടുതൽ ക്രൂഡ് ആവശ്യമായി വന്നേക്കാം. ഈ സാഹചര്യത്തിലാണ് അറബ് ഹെവിയുടെ കയറ്റുമതിയില്‍ ആരാംകോ തന്നെ ഇടിവ് വരുത്തിയിരിക്കുന്നത്.

ഏഷ്യയിലെ ഉപഭോക്താക്കൾക്കുള്ള അറബ് ലൈറ്റ് ക്രൂഡിൻ്റെ ജൂണിലെ ഔദ്യോഗിക വിൽപ്പന വില, പ്രാദേശിക ഒമാൻ-ദുബായ് ബെഞ്ച് മാർക്കിനേക്കാള്‍ ബാരലിന് 90 സെൻറ് വർധിപ്പിക്കാനാണ് ആരാംകോ തീരുമാനിച്ചിരിക്കുന്നത്. മിഡിൽ ഈസ്റ്റിലെ യുദ്ധസാധ്യതകൾ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ലണ്ടന്‍ ഉള്‍പ്പെടേയുള്ള പ്രധാന മാർക്കറ്റുകളില്‍ എണ്ണ വില കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സൗദി അറേബ്യ വില വർധിപ്പിച്ചത്.

സൗദി അറേബ്യയുടെ നടപടി ആഗോണ എണ്ണ വിപണിയിലും പ്രതിഫലനങ്ങളുണ്ടാക്കി. സൗദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ബ്രെൻ്റ് ക്രൂഡ് ഫ്യൂച്ചറുകൾ 28 സെൻ്റ് അഥവാ 0.3% ഉയർന്ന് ബാരലിന് 83.24 ഡോളറിലെത്തി. അതേസമയം യുഎസ് വെസ്റ്റ് ടെക്സസ് ഇൻ്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 29 സെൻറ് അല്ലെങ്കിൽ 0.4% ഉയർന്ന് 78.40 ഡോളറിലാണ് വ്യാപാരം നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+