ഈന്തപ്പഴത്തിന് യുഎഇയില്‍ വിലക്കുറവ്.. ഇപ്പോള്‍ വാങ്ങിക്കോ? പത്ത് ദിവസത്തിനുള്ളില്‍ വില കുതിച്ചുയരും
ദുബായ്: റമദാന്‍ അടുത്തതോടെ യുഎഇയില്‍ ഈന്തപ്പഴ വിപണി സജീവമായിരിക്കുകയാണ്. യുഎഇയിലുടനീളമുള്ള പ്രാദേശിക വിപണികളില്‍ വിവിധയിനം ഈന്തപ്പഴങ്ങള്‍ സംഭരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. നിലവില്‍ ഒരു കിലോ ഈന്തപ്പഴത്തിന് 10 ദിര്‍ഹമാണ് വില, അതായത് 236 രൂപ. ഇത് സാധാരണഗതിയില്‍ ഭേദപ്പെട്ട വിലയാണ്. ദുബായിലെ വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റില്‍, നിരക്കുകള്‍ മാറ്റമില്ലാതെ തുടരുമെന്നും എന്നാല്‍ ഫെബ്രുവരി 25 ന് ശേഷം വില ഉയരുമെന്നും വ്യാപാരികള്‍ പറയുന്നു.
ഇപ്പോള്‍ വില സ്ഥിരമാണെങ്കിലും റമദാനിനോട് അടുക്കുമ്പോള്‍ ഡിമാന്‍ഡ് വര്‍ധിക്കും. ഈ ഘട്ടത്തില്‍ വില വര്‍ധിക്കാനാണ് സാധ്യത.നിലവില്‍, ഗുണനിലവാരമനുസരിച്ച് 10 ദിര്‍ഹം മുതല്‍ 30 ദിര്‍ഹം വരെ ാെരു കിലോ വരെ മാബ്‌റൂം ഈന്തപ്പഴം ലഭ്യമാണ് എന്നാണ് വ്യാപാരികള്‍ പറയുന്നത്. പലസ്തീന്‍, ജോര്‍ദാന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ജനപ്രിയ ഇനമായ മെജ്ദൂല്‍ ഈത്തപ്പഴം കിലോഗ്രാമിന് 20 ദിര്‍ഹം മുതല്‍ 40 ദിര്‍ഹം വരെയാണ് വില്‍ക്കുന്നത്.

എന്നാല്‍ റമദാനില്‍ മജ്ദൂലിന് എപ്പോഴും ഡിമാന്‍ഡ് ഉയരാറുണ്ട് എന്ന് പോപ്പുലര്‍ മാര്‍ക്കറ്റിലെ വ്യാപാരിയായ അബ്ദുള്‍ കരീം ഖലീജ് ടൈംസിനോട് പറഞ്ഞു. 'നിലവിലെ വിലകള്‍ സ്ഥിരതയുള്ളതാണ്, പക്ഷേ ആളുകള്‍ സംഭരിക്കാന്‍ തുടങ്ങുമ്പോള്‍ ഞങ്ങള്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു.'
സഫാരി ഈന്തപ്പഴത്തിന് നിലവില്‍ കിലോഗ്രാമിന് 20 ദിര്‍ഹവും ആമ്പര്‍ ഈന്തപ്പഴത്തിന് കിലോഗ്രാമിന് 35 ദിര്‍ഹം മുതലുമാണ് വില. സുക്കാരി ഈന്തപ്പഴം കിലോഗ്രാമിന് 15 ദിര്‍ഹത്തിനും 25 ദിര്‍ഹത്തിനും ഇടയിലാണ് വില്‍ക്കുന്നത്. അതേസമയം റമദാനിലെ ഏറ്റവും ഇഷ്ടപ്പെട്ട ഇനങ്ങളിലൊന്നായ മദീനയില്‍ നിന്നുള്ള അജ്വയുടെ കിലോയ്ക്ക് 30 ദിര്‍ഹം മുതല്‍ 50 ദിര്‍ഹം വരെയാണ്.
സഗായ് ഈന്തപ്പഴത്തിന് നിലവില്‍ കിലോയ്ക്ക് 20 ദിര്‍ഹം ആണ് വില എന്നും വ്യാപാരികള്‍ വ്യക്തമാക്കി. പകുതി പഴുത്തതും ശീതീകരിച്ചതുമായ ഖല്ലാസ് ഈത്തപ്പഴവും നിലവില്‍ വിപണിയിലുണ്ട്. റമദാനില്‍ എമിറാത്തികള്‍ പൊതുവെ ഖല്ലാസാണ് ഇഷ്ടപ്പെടുന്നത്. ഇത് പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഇനമാണ്. റമദാനിനോട് അനുബന്ധിച്ച് ഇതിനകം തന്നെ എല്ലാവരും സാധനം വാങ്ങാന്‍ തുടങ്ങിയിട്ടുണ്ട് എന്നും കരീം വ്യക്തമാക്കി.
നിലവില്‍ ഖല്ലാസിന്റെ വില 25 ദിര്‍ഹമാണ്. ഇസ്ലാം മതവിശ്വാസത്തില്‍ ഈന്തപ്പഴങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. റമദാനില്‍, വിശ്വാസികള്‍ നോമ്പ് തുറക്കാന്‍ കഴിക്കുന്ന ആദ്യത്തെ ഭക്ഷണമാണിത്. പ്രകൃതിദത്തമായ പഞ്ചസാരയാല്‍ സമ്പന്നമായ ഈന്തപ്പഴം ഒരു നീണ്ട ദിവസത്തെ ഉപവാസത്തിന് ശേഷം തല്‍ക്ഷണ ഊര്‍ജ്ജം നല്‍കും. പൊട്ടാസ്യം, മഗ്‌നീഷ്യം, ഫൈബര്‍ തുടങ്ങിയ അവശ്യ പോഷകങ്ങള്‍ അടങ്ങിയതിനാല്‍ ഇത് ദഹനത്തെ സഹായിക്കാനും നല്ലതാണ്.












Click it and Unblock the Notifications