ദുബായ് എന്തുകൊണ്ട് ഇങ്ങനെ മുന്നേറി: അതും ക്രൂഡ് ഓയില്‍ പോലും ഇല്ലാതെ; സൗദിയും പകർത്തുന്ന വികസന മോഡല്‍
ദുബായ്: ഒരു കാലത്ത് ക്രൂഡ് ഓയിലിനെ മാത്രം ആശ്രയിച്ചിരുന്ന ദുബായ് ഇന്ന് മറ്റ് എമിറേറ്റ്സുകള്‍ക്കും ഗള്‍ഫ് രാജ്യങ്ങള്‍ക്കും തന്നെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിന്റെ മാതൃകയായി മാറിയിരിക്കുകയാണ്. വ്യാപാരം, ലോജിസ്റ്റിക്സ്, ടൂറിസം, ധനകാര്യം, ടെക്നോളജി തുടങ്ങിയ മേഖലകളാണ് ഇന്ന് ദുബായിയുടെ ജി ഡി പിയുടെ 99 ശതമാനവും സംഭാവന ചെയ്യുന്നത്. 2023-ൽ 429 ബില്യൺ ദിർഹം ആയിരുന്നു ദുബായ് ജി ഡി പിയില്‍ എണ്ണയുടെ സംഭാവന 1 ശതമാനത്തില്‍ താഴെയായിരുന്നു എന്നതാണ് ശ്രദ്ധേയം.
നിക്ഷേപക-സൗഹൃദ നയങ്ങളാണ് ദുബായിടെ വികസന മുന്നേറ്റത്തില്‍ ഏറ്റവും നിർണ്ണായകമായത്. ഇത് അടക്കം ദുബായിയുടെ മുന്നേറ്റത്തില്‍ ഏറ്റവും പ്രധാന പങ്കുവഹിച്ച 6 ഘടകങ്ങള്‍ താഴെ രേഖപ്പെടുത്തുന്നു.

നിക്ഷേപക-സൗഹൃദ നയങ്ങൾ: ദുബായിയുടെ വിജയത്തിന് പിന്നിലെ ശക്തമായ ഒരു ഘടകം നിക്ഷേപക-സൗഹൃദ നയങ്ങളാണ്. ഡിഐഎഫ്സി, ജാഫ്സ, ദുബായ് ഇന്റർനെറ്റ് സിറ്റി തുടങ്ങിയ ഫ്രീ സോണുകൾ 100% വിദേശ ഉടമസ്ഥത, നികുതി ഇളവുകൾ, ലാഭത്തിന്റെ പൂർണ വിനിയോഗം എന്നിവ വാഗ്ദാനം ചെയ്യുന്നു. ഗോൾഡൻ വിസ, ദീർഘകാല റസിഡൻസി തുടങ്ങിയവ നിക്ഷേപകർക്ക് കൂടുതല്‍ സുരക്ഷിതത്വ ബോധം നൽകുന്നു.
ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ: മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാണ് ദുബായ് ലോകത്തെ തങ്ങളുടെ നാട്ടിലേക്ക് ക്ഷണിക്കുന്നത്. ജെബൽ അലി തുറമുഖം, ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത തുറമുഖമാണ്. ദുബായ് ഇന്റർനാഷണൽ എയർപോർട്ട് (DXB), അൽ മക്തൂം (DWC) എന്നിവ 240-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ബന്ധിപ്പിക്കുന്നു. ലോകത്തിലെ ഏത് കോണിലേക്കും ദുബായ് വിമാനത്താവളത്തില്‍ നിന്നും യാത്ര ചെയ്യാന്‍ സാധിക്കും.
ഫിനാന്‍ഷ്യല്‍ എക്കോസിസ്റ്റം: ഡിഐഎഫ്സിയിൽ 6900-ലധികം കമ്പനികളാണ് പ്രവർത്തിക്കുന്നത്. 2024-ൽ മാത്രം 1800 പുതിയ കമ്പനി രജിസ്ട്രേഷനുകളാണ് ഉണ്ടായത്. 2028-ഓടെ ലോകത്തിലെ ആറാമത്തെ വലിയ ആസ്തി ബുക്കിംഗ് ഹബ് ആകുകയെന്നതാണ് ദുബായിയുടെ ലക്ഷ്യം. ഫിന്‍ടെക് ഹൈവ്, ടെക് ഫ്രീ സോണുകൾ എന്നിവ ടെക്നോളജി വളർച്ചയേയും ത്വരിതപ്പെടുത്തുന്നു.
ജനസംഖ്യയിലെ വൈവിദ്യം: ലോകത്തിലെ ഒട്ടുമിക്ക രാഷ്ട്രങ്ങളില്‍ നിന്നുമുള്ള പ്രവാസികളുള്ള ദുബായ്, 3.8 മില്യൺ ജനസംഖ്യയുള്ള ഒരു ആഗോള കേന്ദ്രമാണ്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ജനസംഖ്യയില്‍ മുമ്പിലെങ്കിലും അമേരിക്ക, യുകെ, ഓസ്ട്രേലിയ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ളവരും ദുബായില്‍ കഴിയുന്നു.
ടൂറിസവും റിയൽ എസ്റ്റേറ്റും: ആഡംബര വിപണിയിൽ ലോകത്തെ മുൻനിര 10 നഗരങ്ങളിൽ ഒന്നാണ് ദുബായ്. ഉയർന്ന വരുമാനം, വിസ-ലിങ്ക്ഡ് റസിഡൻസി, ടൂറിസം എന്നിവ റിയൽ എസ്റ്റേറ്റ് മേഖലയേയും വലിയ തോതില്‍ മുന്നോട്ട് നയിക്കുന്നു.
ആഗോള പ്രാധാന്യം: ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന ഒരു തന്ത്രപ്രധാന കേന്ദ്രമായും ദുബായ് ഇന്ന് മാറിയിരിക്കുന്നു. ഗ്ലോബൽ പവർ സിറ്റി ഇൻഡക്സിൽ മെനാ മേഖലയിൽ മുന്നിലുമാണ് എമിറേറ്റ്സ്.
ചുരുക്കത്തില്‍ നയങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, വൈവിധ്യമുള്ള സമ്പദ്‌വ്യവസ്ഥ, ആഗോള ധനകാര്യം, ഊർജസ്വലമായ പ്രവാസി-നിക്ഷേപക സമൂഹം എന്നിവയിലൂടെ ദുബായി ഒരു ആഗോള സാമ്പത്തിക ശക്തി കേന്ദ്രമായി ഉയർന്നു. എണ്ണ ഇതര വരുമാനം വർധിപ്പിക്കാന്‍ ശ്രമിക്കുന്ന സൌദി അറേബ്യ അടക്കമുള്ള രാജ്യങ്ങള്‍ അടുത്ത കാലത്തായി പകർത്തിക്കൊണ്ടിരിക്കുന്നതും ദുബായിയുടെ മാതൃകയാണ്. വിദേശ സഞ്ചാരികളുടെ വരവ് വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തിയ പരിഷ്കരണങ്ങളില്‍ ഏറേയും കാലങ്ങള്‍ക്ക് മുമ്പേ ദുബായി നടപ്പില്‍ വരുത്തിയതായിരുന്നു.
-
പ്രവാസികൾക്ക് ബംപർ; ഈ പെരുന്നാളിന് 9 ദിവസം അവധി; പ്ലാനിംഗ് ഇങ്ങനെ -
തുര്‍ക്കി പ്ലാന്‍ ബി വിജയത്തിലേക്ക്; ഇസ്താംബൂള്‍ കനാല്‍ ലോക ചിത്രം മാറ്റും, സൗദി അറേബ്യക്ക് റോളില്ല -
ഇസ്രായേലിന് അപ്രതീക്ഷിത തിരിച്ചടി; ഇതിപ്പോള്‍ യൂറോപ്പ് മൊത്തം വരികയാണോ? കൂടെ നിന്ന മെലോനി മാറി -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ












Click it and Unblock the Notifications