Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് എയര്‍ ടാക്‌സി ടിക്കറ്റ് നിരക്ക് പുറത്ത്; 10 മിനുട്ടില്‍ ലക്ഷ്യത്തിലെത്താം, യാത്ര നാലു പേര്‍ക്ക്

ദുബായ്: യുഎഇയുടെ ബിസിനസ് നഗരമായ ദുബായില്‍ യാത്ര ഇനി എയര്‍ ടാക്‌സിയിലും. ദുബായ് ആര്‍ടിഐ ഒരുക്കുന്ന സര്‍വീസ് അടുത്ത വര്‍ഷം മുതല്‍ തുടങ്ങും. അതിവേഗം സുരക്ഷിതമായി ലക്ഷ്യത്തിലെത്താമെന്നതാണ് എയര്‍ ടാക്‌സിയുടെ പ്രത്യേകത. ആകാശ ടാക്‌സിയുടെ ടിക്കറ്റ് നിരക്ക് മുതല്‍ സമയ ലാഭം വരെയുള്ള വിവരങ്ങള്‍ പുറത്തുവന്നു.

ആകാശ ടാക്‌സിയില്‍ കയറുന്നതിന് 350 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. പൈലറ്റിന് പുറമെ നാലുപേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. ഒരാള്‍ മാത്രമാണ് യാത്രയ്ക്കുള്ളത് എങ്കിലും സര്‍വീസ് നടത്തും. അമേരിക്ക കേന്ദ്രമായുള്ള ഏവിയേഷന്‍ കമ്പനി ജോബിയാണ് എയര്‍ ടാക്‌സി പദ്ധതി നടപ്പാക്കുന്നത്. ദുബായുടെ ആകാശ കാഴ്ചകള്‍ ആസ്വദിച്ച് യാത്ര ചെയ്യാന്‍ സാധിക്കുംവിധമാണ് സര്‍വീസ് ഒരുക്കുക.

dubai-air-taxi-1

റോഡിലെ കുരുക്കുകളില്‍ പെടാതെ വേഗത്തില്‍ ലക്ഷ്യത്തിലെത്താമെന്നതാണ് എയര്‍ ടാക്‌സിയുടെ നേട്ടങ്ങളില്‍ എടുത്തുപറയേണ്ടത്. ദുബായിലെ രണ്ട് കേന്ദ്രങ്ങള്‍ തമ്മിലുള്ള യാത്രയ്ക്കുള്ള സമയത്തില്‍ 70 ശതമാനം കുറവ് വരുത്തുന്നതാണ് എയര്‍ ടാക്‌സി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പാം ജുമൈറയിലേക്ക് റോഡ് വഴി 45 മിനുട്ടാണ് ദൈര്‍ഘ്യം. എയര്‍ ടാക്‌സി വഴി 10-12 മിനുട്ട് മതിയാകും.

പൈലറ്റ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന എയര്‍ ടാക്‌സിയില്‍ ബാഗേജുകള്‍ കൊണ്ടുപോകാനുള്ള സൗകര്യവുമുണ്ട്. 500 മുതല്‍ ആയിരം മീറ്റര്‍ ഉയരത്തിലാണ് എയര്‍ ടാക്‌സി സര്‍വീസ് നടത്തുക. യാത്ര ചെയ്യേണ്ട ദൂരത്തിന് അനുസരിച്ചാകും പറക്കേണ്ടതിന്റെ ഉയരം കണക്കാക്കുക. ദീര്‍ഘദൂര യാത്രയ്ക്ക് പറക്കുക ആയിരം മീറ്റര്‍ ഉയരത്തിലാകും. ഹൃസ്വദൂര യാത്രയ്ക്ക് 100 മുതല്‍ 500 മീറ്റര്‍ വരെ ഉയരത്തിലും.

കൊമേഷ്യല്‍ ഫ്‌ളൈയിങ് ലൈസന്‍സ് ഉള്ള പൈലറ്റായിരിക്കും എയര്‍ ടാക്‌സിയില്‍. എട്ട് ആഴ്ച നീളുന്ന പരിശീലനവും പൈലറ്റിന് ലഭിക്കും. ജോബി ഏവിയേഷന്‍ തയ്യാറാക്കുന്ന മൊബൈല്‍ ആപ്പ് വഴിയാണ് യാത്രക്കാര്‍ എയര്‍ ടാക്‌സി ബുക്ക് ചെയ്യേണ്ടത്. ആപ്പ് വഴി യൂബര്‍ ബുക്ക് ചെയ്യാനുള്ള അവസരവുമുണ്ടാകും.

ഒരു യാത്രക്കാരന്‍ മാത്രമേയൂള്ളൂ എങ്കിലും എയര്‍ ടാക്‌സി സര്‍വീസ് നടത്തുമെന്ന കാര്യവും എടുത്തു പറയണം. പക്ഷേ, ഇത്തരം യാത്രക്കാര്‍ ചെലവ് ഒറ്റയ്ക്ക് വഹിക്കേണ്ടി വരും. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് തുക വീതിച്ചെടുത്ത് സര്‍വീസ് ഉപയോഗപ്പെടുത്താം. വിനോദ സഞ്ചാരികള്‍ ഏറെ എത്തുന്ന നഗരമായതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് എയര്‍ ടാക്‌സി തുടങ്ങുന്നത്.

എയര്‍ ടാക്‌സിയുടെ ചാര്‍ജിങ് കൃത്യമായി നിരീക്ഷിക്കുന്നതിന് പ്രത്യേക ജീവനക്കാരുണ്ടാകും. എയര്‍ ടാക്‌സി നിലത്തിറങ്ങിയ ഉടനെ ചാര്‍ജിങ് സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കും. ചുരുങ്ങിയ വേളയില്‍ തന്നെ 100 ശതമാനം ചാര്‍ജിങ് പൂര്‍ത്തിയാക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ യാത്ര വൈകുമോ എന്ന ചോദ്യമുയരുന്നില്ല. ഹെലികോപ്റ്റര്‍ മാതൃകയിലാണ് എയര്‍ ടാക്‌സി രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+