ഇന്ന് മുതല്‍ യുഎഇയില്‍ പുതിയ നിയമം: സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും; പിഴ 200 മുതല്‍ 2000 ദിർഹം വരെ
എമിറേറ്റിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്കും ഉൽപ്പന്നങ്ങൾക്കും നിരോധനം ഏർപ്പെടുത്തി ദുബായ് ഭരണകൂടം. പുതിയ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച പ്രമേയം പുറത്തിറക്കി.
ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഡിസ്പോസിബിൾ ഉൽപ്പന്നങ്ങൾക്കും പ്ലാസ്റ്റിക്കുകളും പ്ലാസ്റ്റിക് ഇതര വസ്തുക്കളും ഉൾപ്പെടെയുള്ള റീസൈക്കിൾ ചെയ്തവയ്ക്കും അവയുടെ മെറ്റീരിയൽ ഘടന പരിഗണിക്കാതെ തന്നെ നിരോധനം ബാധകമാണ്.

പ്ലാസ്റ്റിക്, നോൺ-പ്ലാസ്റ്റിക് ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉൽപ്പന്നങ്ങൾ, ഭക്ഷണ വിതരണ പാക്കേജിംഗ് സാമഗ്രികൾ, പഴം, പച്ചക്കറി പാക്കേജ്, കട്ടിയുള്ള പ്ലാസ്റ്റിക് ബാഗുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, ലഘുഭക്ഷണ ബാഗുകൾ, വെറ്റ് വൈപ്പുകൾ, ബലൂണുകൾ, ഭക്ഷണ പാക്കേജിംഗിന് പുറത്തുള്ള സ്റ്റിക്കുകൾ, പ്ലാസ്റ്റിക് കുപ്പികളിൽ ഉപയോഗിക്കുന്നതു പോലെ ഭാഗികമായോ പൂർണ്ണമായോ പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച പാക്കേജിംഗ് സാമഗ്രികൾ എന്നിവയും നിരോധിച്ച വസ്തുക്കളില്‍ ഉള്‍പ്പെടുന്നു.
ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ ഉൾപ്പെടെയുള്ള സ്വകാര്യ ഡെവലപ്‌മെന്റ് സോണുകളും ഫ്രീ സോണുകളിലും നിയമം ബാധകമായിരിക്കും. മാംസം, മത്സ്യം, പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, റൊട്ടി, എന്നിവ പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന നേർത്ത പ്ലാസ്റ്റിക് റോളുകളെ നിരോധനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഗാർബേജ് ബാഗുകള്‍ക്കും ഇളവുണ്ട്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഷോപ്പിംഗ് ബാഗുകൾ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഡിസ്പോസിബിൾ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ എന്നിവയും ഇളവുള്ള വസ്തുക്കളാണ്.
നിയമം ലംഘിക്കുന്നവർ 200 ദിർഹം പിഴയായി നല്‍കേണ്ടി വരും. ഒരു വർഷത്തിനുള്ളില്‍ സമാനമായ തെറ്റ് ആവർത്തിച്ചാല്‍ പിഴ ഇരട്ടിയാക്കും. പരമാവധി 2000 ദിർഹം വരെ ഇത്തരത്തില്‍ ഈടാക്കും. പരിസ്ഥിതിയും പ്രാദേശിക ജൈവ, മൃഗ സമ്പത്തും സംരക്ഷിക്കുന്നതിനും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ജീവിത രീതി സ്വീകരിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കാനാണ് പുതിയ നയമെന്നും സർക്കാർ വ്യക്തമാക്കുന്നു.
ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഉല്‍പന്നങ്ങളുടെ ഇറക്കുമതിയും വ്യാപാരവും പിന്നാലെ നിരോധിക്കാനാണ് പദ്ധതി. 2025 മുതല്‍ കപ്പുകള്‍, സ്‌ട്രോകള്‍, കോഫിയും മറ്റും ഇടക്കാനുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകള്‍, കണ്ടെയ്‌നറുകള്‍, കോട്ടണ്‍ സ്വാബ്‌സ് തുടങ്ങിയ ഒറ്റത്തവണ ഉപയോഗിക്കാവുന്ന വസ്തുക്കള്‍ നിരോധിക്കും. തുടര്‍ന്ന് 2026 മുതല്‍ പ്ലാസ്റ്റിക് പ്ലേറ്റുകള്‍, ഭക്ഷണ പാത്രങ്ങള്‍ അടക്കമുള്ളവയുടെ ഉപയോഗവും നിരോധിക്കും.
-
ടിക്കറ്റ് നിരക്ക് 1.85 ലക്ഷം വരെ! പ്രവാസികളെ പിഴിഞ്ഞൂറ്റി വിമാനക്കമ്പനികൾ; നാട്ടിലെത്താൻ വഴിയില്ല! -
പ്രവാസി രക്ഷിതാക്കൾ ശ്രദ്ധിക്കുക! സ്കൂളുകളിൽ ഏപ്രിൽ 6 മുതൽ വരുന്നത് വലിയ മാറ്റങ്ങൾ -
ദുബായിൽ സ്വർണത്തിന് മാർച്ചിൽ 12 ശതമാനം വിലയിടിഞ്ഞു; കാരണങ്ങൾ പലത്, ഇനി തിരിച്ചുവരവിന്റെ പാതയിൽ! -
സൗദി അറേബ്യ പുതിയ വിമാനത്താവളം പണിയുന്നു; മക്കയിലേക്ക് നേരിട്ട് എത്താം, ഒപ്പം മക്ക മെട്രോയും -
പ്രവാസികള്‍ക്ക് തിരിച്ചടി, യുഎഇ-ഇന്ത്യ യാത്ര ചെലവേറും; ഇന്ധന നിരക്ക് കൂട്ടി ഇന്‍ഡിഗോ -
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്?












Click it and Unblock the Notifications