Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായില്‍ കൂറ്റന്‍ കെട്ടിടത്തില്‍ തീപിടിത്തം; 4000 പേരെ ഒഴിപ്പിച്ചു, 6 മണിക്കൂറിന് ശേഷം തീ നിയന്ത്രണവിധേയം

ദുബായ്: മറീനയിലെ കൂറ്റന്‍ കെട്ടിടത്തില്‍ തീപിടിത്തം. മറീന പിന്നാക്കിള്‍ എന്ന 67 നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ആളപായമില്ല. 4000ത്തോളം പേരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രി വൈകിയുണ്ടായ തീ പൂര്‍ണമായും അണയ്ക്കാന്‍ ആറ് മണിക്കൂര്‍ വേണ്ടി വന്നുവെന്ന് ഖലീജ് ഠൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആളപായമുണ്ടായിട്ടില്ലെന്ന് ദുബായ് മീഡിയ ഓഫീസും അറിയിച്ചു.

സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുടെ അതിവേഗ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. 764 അപ്പാര്‍ട്ട്‌മെന്റുകളിലായി 4000ത്തോളം പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ഇവര്‍ക്ക് മറ്റൊരു താമസ സൗകര്യം ഏര്‍പ്പാടാക്കി. ആവശ്യമുള്ളവര്‍ക്ക് ചികില്‍സ നല്‍കിയെന്നും അധികൃതര്‍ അറിയിച്ചു. ആംബുലന്‍സുകളും മെഡിക്കല്‍ സംഘവും അതിവേഗം സംഭവസ്ഥലത്തെത്തി. ആര്‍ക്കും പരിക്കില്ലെന്ന് മീഡിയ ഓഫീസ് അറിയിച്ചു.

dubai fire-

ശനിയാഴ്ച പുലര്‍ച്ചെ 2.21ഓടെയാണ് തീ പൂര്‍ണമായും അണച്ചത്. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുന്നുണ്ട്. നിരവധി മലയാളികള്‍ താമസിക്കുന്ന കെട്ടിടം കൂടിയാണിത്. ഒരു നിലയില്‍ നിന്നുണ്ടായ തീ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ഇതോടെ അവശിഷ്ടങ്ങള്‍ താഴെയുള്ള വാഹനങ്ങള്‍ക്ക് മുകളില്‍ വീണു.

ടൈഗര്‍ ടവര്‍ എന്നറിയപ്പെടുന്ന മറീന പിന്നാക്കിള്‍ കെട്ടിടത്തില്‍ ഇത് ആദ്യമായിട്ടല്ല തീപിടിത്തമുണ്ടാകുന്നത്. കഴിഞ്ഞ മാസവും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 47ാമത്തെ നിലയിലായിരുന്നു കഴിഞ്ഞമാസം തീപിടിച്ചത്. പിന്നീട് 48ാം നിലയിലേക്കും വ്യാപിച്ചു. എന്നാല്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ അതിവേഗമെത്തി തീ അണയ്ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+