Get Updates
Get notified of breaking news, exclusive insights, and must-see stories!

കാശ് വീശി ദുബായ് കിരീടാവകാശി 'ഫസ', അന്തംവിട്ട് റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയവർ, വൈറൽ

ദുബായ്: സോഷ്യല്‍ മീഡിയയ്ക്ക് അകത്തും പുറത്തും താരമാണ് ദുബായ് കിരീടാവകാശി ഫസ എന്ന് അറിയപ്പെടുന്ന ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബായിയുടെ രാജകുമാരന്‍ ആണെങ്കിലും ഇന്‍സ്റ്റഗ്രാമിന്റെ രാജാവ് ആണ് ഫസ. നിലവില്‍ 17 മില്യണ്‍ ഫോളോവേഴ്‌സ് ആണ് ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹത്തിനുളളത്. ഇപ്പോള്‍ ഫസയെ കുറിച്ചുളള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ദുബായിലെ ഒരു റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന മുഴുവന്‍ ആളുകളുടേയും ബില്‍ ഷെയ്ഖ് ഹംദാന്‍ അടച്ചുവെന്നാണ് ഈ വീഡിയോയില്‍ ഒരു യുവതി പറയുന്നത്. ദുബായ് മാളിലെ ലാ മെയ്‌സന്‍ അനി എന്ന റെസ്റ്റോറന്റിലാണ് കൗതുകകരമായ സംഭവം നടന്നത്. വീഡിയോ പുറത്ത് വിട്ടിരിക്കുന്നത് ദുബായിലെ പ്രാദേശിക മാധ്യമമായ ലവിംഗ് ദുബായ് ആണ്. ഈ യുവതി റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോഴാണ് സംഭവം എന്നാണ് വീഡിയോയിൽ പറയുന്നത്.

hamdan

ലാ മെയ്‌സന്‍ അനി റെസ്റ്റോറന്റിൽ ഉച്ചഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു ഷെയ്ഖ് ഹംദാന്‍. ആ സമയത്ത് റെസ്റ്റോറന്റിൽ കഴിച്ച് കൊണ്ടിരുന്ന മുഴുവൻ പേരുടെയും ഭക്ഷണത്തിന്റെ പണമാണ് അദ്ദേഹം കൊടുത്ത്. ഏകദേശം 25,000ത്തിനും 30000 ഇടയിലാണ് ബിൽത്തുക വന്നത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് ഷെയ്ഖ് ഹംദാനെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുന്നത്.

ഷെയ്ഖ് ഹംദാൻ എപ്പോഴും ഇത്തരത്തിൽ അത്ഭുതപ്പെടുത്തുന്ന വ്യക്തിയാണെന്നും അദ്ദേഹത്തിന് സ്വർണത്തിന്റെ ഹൃദയമാണ് ഉളളതെന്നുമാണ് ആരാധകരിൽ ചിലർ വീഡിയോയോട് പ്രതികരിച്ചിരിക്കുന്നത്. ചിലരാകട്ടെ ഇത്തരം അനുഭവം തങ്ങൾക്കും ഷെയ്ഖ് ഹംദാന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെന്നും പറയുന്നു. നാല് വർഷങ്ങൾക്ക് മുൻപ് ദുബായിൽ വന്നതാണെന്നും ഷെയ്ഖ് ഹംദാനെ ഒന്ന് നേരിട്ട് കാണുക ലക്ഷ്യമാണെന്നുമാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

ഫസയുടെ ഈ പ്രവർത്തി എന്തായാലും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. യുഇഎയിലെ ഏറ്റവും ജനപ്രിയനായ രാജകുടുംബാംഗം എന്ന് വിശേഷിപ്പിക്കാം ഫസയെ. യുഎഇ ജനതയുമായും പ്രവാസികളുമായും അടക്കം വളരെ അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ് ഫസ. അദ്ദേഹത്തിന്റെ കാരുണ്യപ്രവർത്തികളും സഹജീവിസ്നേഹവും മുൻപും പ്രശംസിക്കപ്പെട്ടിട്ടുളളതാണ്. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ വകുപ്പ് മന്ത്രിയും കൂടിയാണ് ഫസ. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂമിന്റെ രണ്ടാമത്തെ മകനാണ് ഫസ. 2008ലാണ് അദ്ദേഹത്തെ പിതാവ് കിരീടാവകാശിയായി പ്രഖ്യാപിക്കുന്നത്. മൂത്തമകനായ ഷെയ്ഖ് റാഷിദ് ബിൻ മഖ്തൂം നിൽക്കെയാണ് രണ്ടാമനായ ഫസ കിരീടാവകാശിയായത്. 2015ൽ തന്റെ 33ാമത്തെ വയസ്സിൽ ഹൃദയാഘാതം മൂലം ഷെയ്ഖ് റാഷിദ് ബിൻ മഖ്തൂം മരണമടഞ്ഞു.

അറബിക് കവി കൂടിയായ അദ്ദേഹം ഫസ എന്ന പേരിലാണ് കവിതകളെഴുതുന്നത്. സാഹിത്യം മാത്രമല്ല, കുതിരയോട്ടം, സൈക്ലിംഗ്, സ്കൈ ഡൈവിംഗ്, സിപ് ലൈനിംഗ്, ഡൈവിംഗ് തുടങ്ങി നിരവധി മേഖലകളിൽ ഫസ മികവ് തെളിയിച്ചിട്ടുണ്ട്. എത്രയോ വമ്പൻ കുതിരയോട്ട മത്സരങ്ങളിൽ അദ്ദേഹം വിജയിയായിട്ടുണ്ട്. ഇത് കൂടാതെ മികച്ചൊരു ഫോട്ടോഗ്രാഫറും സഞ്ചാരിയും കൂടിയാണ് ഫസ. അദ്ദേഹം തന്റെ ഇഷ്ടങ്ങളൊക്കെ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. അദ്ദേഹത്തിന്റെ യാത്രാ വീഡിയോകൾക്കും സാഹസിക വീഡിയോകൾക്കുമെല്ലാം നിരവധി ആരാധകരാണ് ഉളളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+