Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതെന്ത് ഭാഗ്യം! ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് രണ്ടാമതും ഒരു മില്യണ്‍ ഡോളര്‍!

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിയെ തേടി വീണ്ടും ഭാഗ്യം. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ പ്രമോഷനില്‍ ഒരു മില്യണ്‍ ഡോളര്‍ നേടിയത് 60 കാരനായ പോള്‍ ജോസ് മാവേലിയാണ്. അതായത് 8.54 കോടി രൂപയാണ് ഇദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. 38 വര്‍ഷമായി ദുബായിയില്‍ ജീവിക്കുന്ന പോള്‍ ജോസ് മാവേലിക്ക് ഇത് രണ്ടാം തവണയാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഭാഗ്യം തേടിയെത്തുന്നത്.

നേരത്തെ 2016 ലും ഒരു മില്യണ്‍ ഡോളര്‍ പോള്‍ ജോസിന് ലഭിച്ചിരുന്നു. മെയ് 19 ന് ഓണ്‍ലൈനായി വാങ്ങിയ 3532 എന്ന ടിക്കറ്റ് നമ്പറിലാണ് ഇത്തവണ പോള്‍ ജോസിനെ ഭാഗ്യ കടാക്ഷിച്ചത്. മില്ലേനിയം മില്യണയര്‍ സീരീസ് 503 ലെ വിജയിയാണ് പോള്‍ ജോസ് മാവേലി എന്ന് ദുബായ് ഡ്യൂട്ടി ഫ്രീ അധികൃതര്‍ അറിയിച്ചു. പ്രമോഷന്റെ ചരിത്രത്തില്‍ രണ്ടുതവണ ഈ സമ്മാനം നേടുന്ന പതിനൊന്നാമത്തെ വ്യക്തിയായും അദ്ദേഹം മാറി.

Dubai Duty Free Draw

2016 ല്‍ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഒമ്പത് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു പോള്‍ ജോസ് ടിക്കറ്റ് വാങ്ങിയത്. ഇത്തവണ 17 പേര്‍ക്കൊപ്പമാണ് പോള്‍ ജോസ് നറുക്കെടുപ്പില്‍ പങ്കെടുത്തത്. 1999 മുതല്‍ ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനില്‍ പങ്കെടുക്കുന്ന അദ്ദേഹം ടിക്കറ്റിലെ പേരുകള്‍ അവര്‍ മാറിമാറി നല്‍കിവരുന്നു. രണ്ട് കുട്ടികളുടെ പിതാവായ പോള്‍ ജോസ് മാവേലി ഒരു ചെറിയ കോണ്‍ട്രാക്ടിംഗ് കമ്പനിയുടെ സൈറ്റ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയാണ്.

തുടര്‍ച്ചയായി വിജയം നേടുന്നത് ഭാഗ്യമാണ് എന്നും ഈവിജയത്തിന് ദുബായ് ഡ്യൂട്ടി ഫ്രീയോട് അഗാധമായ നന്ദിയുണ്ട് എന്നും പോള്‍ ജോസ് പറഞ്ഞു. അതേസമയം, സൗദി അറേബ്യയില്‍ താമസിക്കുന്ന പാകിസ്ഥാന്‍ പൗരനായ കിരണ്‍ ബതൂള്‍ വാങ്ങിയ സീരീസ് 502 ലെ 2252 എന്ന ടിക്കറ്റ് നമ്പറും മില്യണ്‍ ഡോളര്‍ സമ്മാനം നേടി. മേയ് 5 ന് ബതൂള്‍ ഓണ്‍ലൈനായി വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം.

അതേസമയം വിജയ വിവരം അറിയിച്ച് ബതൂളിനെ ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. 1999 ല്‍ ആരംഭിച്ചതിന് ശേഷം നറുക്കെടുപ്പ് നേടുന്ന 27-ാമത്തെ പാകിസ്ഥാന്‍ പൗരനാണ് ബതൂള്‍ എന്ന് ദുബായ് ഡ്യൂട്ടി ഫ്രീ അധികൃതര്‍ പറഞ്ഞു. അതിനിടെ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ രണ്ട് വിജയികള്‍ കൂടി ആഡംബര വാഹനങ്ങള്‍ നേടി. ചിമ്മിനി തൂത്തുവാരല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന 30 കാരനായ ജര്‍മ്മന്‍ പൗരന്‍ മാര്‍ട്ടിന്‍ റെറ്റിച്ച് ബിഎംഡബ്ല്യു 740 ഐഎം സ്പോര്‍ട് സ്വന്തമാക്കി.

0939 എന്ന ടിക്കറ്റ് നമ്പറാണ് മാര്‍ട്ടിന്‍ റെറ്റിച്ചിന് ഭാഗ്യം സമ്മാനിച്ചത്. മറ്റൊരു വിജയിയായ ദുബായ് ആസ്ഥാനമായുള്ള 42 വയസ്സുള്ള ഇറാനിയന്‍ വംശജനായ ഫത്തോള മുസ്തഫ മൊക്താര്‍, 0043 എന്ന ടിക്കറ്റ് നമ്പറില്‍ ബിഎംഡബ്ല്യു എഫ് 900 എക്‌സ് ആര്‍ മോട്ടോര്‍ബൈക്ക് സ്വന്തമാക്കി. 2008-ല്‍ ഫത്തോളയുടെ സഹോദരനും ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വിജയം വരിച്ചിരുന്നു.

സഹോദരന്റെ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഫത്തോള മുസ്തഫ മൊക്താര്‍ മൂന്ന് വര്‍ഷമായി ഭാഗ്യം പരീക്ഷിച്ചുവരികയാണ്. കാര്‍ അപ്‌ഹോള്‍സ്റ്ററി ഷോപ്പില്‍ ആണ് ഫത്തോള ജോലി ചെയ്യുന്നത്. രണ്ട് കുട്ടികളുടെ പിതാവാണ് ഇദ്ദേഹം.ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍കോഴ്സ് ബിയിലാണ് നറുക്കെടുപ്പ് നടന്നത്. ദുബായ് ഡ്യൂട്ടി ഫ്രീയിലെ മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ സാക്ഷികളായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+