മലയാളിയെ തേടി വീണ്ടും ഭാഗ്യം; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഇന്ത്യന്‍ പ്രവാസികള്‍ക്ക്

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ ആന്‍ഡ് ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ മലയാളിയടക്കമുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് സമ്മാനം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍കോഴ്സ് എയില്‍ ബുധനാഴ്ച നടന്ന ഏറ്റവും പുതിയ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ ആന്‍ഡ് ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ ഇന്ത്യന്‍ സംഘം ഒരു മില്യണ്‍ ഡോളര്‍ ആണ് സമ്മാനമായി നേടിയിരിക്കുന്നത്.

പ്രസാദ് ശിവദാസന്‍ എന്ന മലയാളിയും ഒമ്പത് പേരും അടങ്ങുന്ന സംഘം ഫെബ്രുവരി 19 ന് ഓണ്‍ലൈനായി വാങ്ങിയ 3793 എന്ന നമ്പറിലുള്ള ടിക്കറ്റിനെ തേടിയാണ് ഭാഗ്യമെത്തിയിരിക്കുന്നത്. ദുബായില്‍ താമസിക്കുന്ന 45 കാരനായ ശിവദാസന്‍ മില്ലേനിയം മില്യണയര്‍ സീരീസ് 492 ല്‍ ആണ് ഒരു മില്യണ്‍ യുഎസ് ഡോളറിന്റെ വിജയിയായിരിക്കുന്നത്. 8.71 കോടി രൂപയാണ് ഇവര്‍ക്ക് ലഭിക്കുക.

Dubai Duty Free Draw

20 വര്‍ഷമായി ദുബായില്‍ താമസിക്കുന്നയാളാണ് ശിവദാസന്‍. ഏകദേശം 8 വര്‍ഷമായി ഈ സംഘധം ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനില്‍ പങ്കെടുക്കുന്നുണ്ട്. ടിക്കറ്റ് വാങ്ങുമ്പോഴെല്ലാം ഓരോ സീരീസിനും ടിക്കറ്റിലെ പേര് മാറിമാറി നല്‍കാറാണ് പതിവ്. ഇത്തവണ ശിവദാസന്റെ പേരാണ് നല്‍കിയിരുന്നത്. രണ്ട് കുട്ടികളുടെ പിതാവായ ശിവദാസന്‍ ബര്‍ ദുബായിലെ സെവന്‍ സീസ് ടെക്‌നോളജീസില്‍ സിസ്റ്റം എഞ്ചിനീയറായി ജോലി ചെയ്യുന്നു.

1999 മില്ലേനിയം മില്യണയര്‍ പ്രമോഷന്‍ ആരംഭിച്ചത് മുതല്‍ 1 മില്യണ്‍ ഡോളര്‍ നേടിയ 246-ാമത്തെ ഇന്ത്യക്കാരനാണ് ശിവദാസന്‍. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വാങ്ങിയത് ഇന്ത്യക്കാരാണ്. ബുധനാഴ്ചത്തെ നറുക്കെടുപ്പ് ദുബായ് ഡ്യൂട്ടി ഫ്രീ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ സലാഹ് തഹ്ലക്, എച്ച്ആര്‍ എസ്വിപി മോണ അല്‍ അലി, റീട്ടെയില്‍ എസ്വിപി മൈക്കല്‍ ഷ്മിഡ്, പര്‍ച്ചേസിംഗ് എസ്വിപി ഷാരോണ്‍ ബീച്ചം എന്നിവര്‍ ചേര്‍ന്നാണ് നടത്തിയത്.

അതേസമയം രണ്ട് ആഡംബര കാറുകള്‍ക്കും മോട്ടോര്‍ ബൈക്കുകള്‍ക്കുമായി സര്‍പ്രൈസ് നറുക്കെടുപ്പും ബുധനാഴ്ച നടത്തി. അബുദാബിയില്‍ താമസിക്കുന്ന 38 വയസ്സുള്ള ഇന്ത്യന്‍ പൗരനായ ഷാഹുല്‍ ഹമീദ് ഫെബ്രുവരി 3 ന് ഓണ്‍ലൈനായി വാങ്ങിയ ഫൈനസ്റ്റ് സര്‍പ്രൈസ് സീരീസ് 1911 ല്‍ 985 എന്ന ടിക്കറ്റ് നമ്പറുള്ള ഒരു ബിഎംഡബ്ല്യു എം 850 ഐ ഗ്രാന്‍ കൂപ്പെ (ടാന്‍സാനൈറ്റ് ബ്ലൂ മെറ്റാലിക്) കാര്‍ നേടി.

ദുബായ് ഡ്യൂട്ടി ഫ്രീയുടെ പ്രമോഷനില്‍ 10 വര്‍ഷത്തിലേറെയായി സ്ഥിരമായി പങ്കെടുക്കുന്നയാണ് ഹമീദ്. ഇദ്ദേഹം ഇവിടെ ഒരു അര്‍ധ സര്‍ക്കാര്‍ കമ്പനിയില്‍ ഐടി മാനേജരായി ജോലി ചെയ്യുന്നു. ഒരു ദശാബ്ദമായി താന്‍ ഭാഗ്യം പരീക്ഷിച്ച് കൊണ്ടിരിക്കുകയാണ് എന്നും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടുകയാണ് എന്നും വിജയത്തിന് ശേഷം ഷാഹുല്‍ ഹമീദ് പറഞ്ഞു. ദുബായില്‍ താമസിക്കുന്ന 47 കാരനായ ഇറാനിയന്‍ പൗരനായ അഡെല്‍ രഞ്ജ്ബറിനും ആഡംബര കാര്‍ ലഭിച്ചു.

ഫെബ്രുവരി 13 ന് ടെര്‍മിനല്‍ 2 ല്‍ നിന്ന് വാങ്ങിയ ഫൈനസ്റ്റ് സര്‍പ്രൈസ് സീരീസ് 1912 ല്‍ 98 എന്ന ടിക്കറ്റ് നമ്പറുള്ള ഒരു ബിഎംഡബ്ല്യു 740ഐ എം സ്‌പോര്‍ട്ട് (ടാന്‍സാനൈറ്റ് ബ്ലൂ മെറ്റാലിക്) കാര്‍ ആണ് അദ്ദേഹം നേടിയത്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ പ്രമോഷനില്‍ 8 വര്‍ഷമായി സ്ഥിരമായി പങ്കെടുക്കുന്ന രഞ്ജ്ബര്‍ രണ്ട് കുട്ടികളുടെ പിതാവാണ്. മുര്‍ഷിദ് ബസാറിലെ ഒരു ഷൂ ഷോപ്പില്‍ ജോലി ചെയ്യുകയാണ് ഇദ്ദേഹം.

തന്റെ ഏറെ നാളത്തെ ആഗ്രഹമാണ് പൂവണിഞ്ഞിരിക്കുന്നത് എന്നും ദുബായ് ഡ്യൂട്ടി ഫ്രീക്ക് നന്ദിയുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ദുബായില്‍ താമസിക്കുന്ന കമല്‍ തഹസീല്‍ ഷക്കൂര്‍ എന്ന ഇന്ത്യക്കാരന്‍ ഫെബ്രുവരി 9 ന് കോണ്‍കോഴ്സ് ബിയില്‍ നിന്ന് വാങ്ങിയ ഫൈനസ്റ്റ് സര്‍പ്രൈസ് സീരീസ് 615 ല്‍ 175 നമ്പര്‍ ടിക്കറ്റ് ഉള്ള ഒരു ഇന്ത്യന്‍ സ്‌കൗട്ട് ബോബര്‍ ലിമിറ്റഡ് പ്ലസ് ടെക് (ബ്ലാക്ക് സ്‌മോക്ക്) മോട്ടോര്‍ബൈക്ക് നേടി.

10 വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീയുടെ പ്രമോഷനില്‍ സ്ഥിരമായി പങ്കെടുക്കുന്ന ഷക്കൂര്‍ രണ്ട് കുട്ടികളുടെ പിതാവാണ്, ഫെഡെക്‌സിന്റെ റീജിയണല്‍ മാനേജരായി ജോലി ചെയ്യുകയാണ് ഷുക്കൂര്‍. ഷാര്‍ജയില്‍ താമസിക്കുന്ന 36 കാരനായ മ്യാന്‍മര്‍ പൗരനായ ഹ്‌ടെറ്റ് പൈന്‍-ഊ ഫെബ്രുവരി 26 ന് ഓണ്‍ലൈനായി വാങ്ങിയ ഫൈനസ്റ്റ് സര്‍പ്രൈസ് സീരീസ് 616 ല്‍ 816 എന്ന ടിക്കറ്റ് നമ്പറുള്ള ബിഎംഡബ്ല്യു ആര്‍ 12 (ബ്ലാക്ക് സ്റ്റോം മെറ്റാലിക്) മോട്ടോര്‍ബൈക്ക് നേടി.

കഴിഞ്ഞ വര്‍ഷം മുതല്‍ ദുബായ് ഡ്യൂട്ടി ഫ്രീയുടെ പ്രമോഷനില്‍ സ്ഥിരമായി പങ്കെടുക്കുന്നയാളാണ് പൈന്‍. ദുബായിലെ ഒരു റീട്ടെയില്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയാണ്. 2002 ല്‍ ഫൈനസ്റ്റ് സര്‍പ്രൈസ് പ്രമോഷനില്‍ മോട്ടോര്‍ബൈക്ക് ലഭിച്ചതിന് ശേഷം ഒരു മോട്ടോര്‍ബൈക്ക് നേടിയ ആദ്യത്തെ മ്യാന്‍മര്‍ പൗരനുമാണ് പൈന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q