Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനെയിം നറുക്കെടുപ്പിൽ 8 കോടി ഭാഗ്യം ഇന്ത്യക്കാരന്; 15 വർഷത്തെ കാത്തിരിപ്പ്

അബുദാബി: ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഫ്രീ മില്ലേനെയിം നറുക്കെടുപ്പിൽ ഇന്ത്യക്കാരന് ഭാഗ്യം. 59 കാരനായ മുംബൈ സ്വദേശി ഗൗഡ അശോക് ഗോപാലിനാണ് എട്ട് കോടിയോളം രൂപ സമ്മാനമായി ലഭിച്ചത്. അശോകിനൊപ്പം തന്നെ എത്യോപ്പക്കാരിയായ ഹനാൻ മുഹമ്മദ് അബ്ദുറഹ്മാനും 8 കോടി സമ്മാനം സ്വന്തമാക്കി.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോൺകോർസിയിൽ വച്ചായിരുന്നു നറുക്കെടുപ്പ്. 3386 എന്ന നമ്പറിനാണ് ഹനാന് സമ്മാനം ലഭിച്ചത്. 446 സീരീസിലെ 3082 നമ്പർ ടിക്കറ്റാണ് അശോകിനെ സമ്മാനത്തിന് അർഹനാക്കിയത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് സൊല്യൂഷൻ കമ്പനിയിലെ റിസർച്ച് ഹെഡായി ജോലി ചെയ്യുകയാണ് ഗോപാൽ. കഴിഞ്ഞ 15 വർഷത്തോളമായി ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്.

 uaedirham

ഒടുവിൽ സമ്മാനം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും നിരവധി പേർക്കാണ് ഡ്യൂട്ടി ഫ്രീ ഭാഗ്യമൊരുക്കുന്നതെന്നും അശോക് പറഞ്ഞു. സമ്മാനം ലഭിച്ച തുക കൊണ്ട് നിരവധി പ്ലാനുകൾ മനസിലുണ്ട്. ജീവകാരുണ്യപ്രവർത്തനങ്ങൾക്കായും തുക വിനിയോഗിക്കുമെന്നും അശോക് പറഞ്ഞു. ദുബായ് ഡ്യൂട്ടിഫ്രീയുടെ നറുക്കെടുപ്പിൽ സമ്മാനം ലഭിക്കുന്ന 222ാം ഇന്ത്യക്കാരനാണ് ഗോപാൽ.അതേസമയം സമ്മാനം ലഭിച്ച വിവരം ഹനാൻ ഇതുവരേയും അറിഞ്ഞിട്ടില്ല. കോടിപതിയായതിൽ ഹനാനും ഞെട്ടുമെന്ന കാര്യത്തിൽ തർക്കമില്ലെന്ന് അധികൃതർ പറഞ്ഞു.

1999 മുതലാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ആരംഭിച്ചത്. ഇന്ത്യക്കാരാണ് ഇവിടെ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ സ്വന്തമാക്കുന്നത്. അതേസമയം മില്ലേനിയം മില്യണയർ നറുക്കെടുപ്പിനെ തുടർന്ന് രണ്ട് ആഡംബര വാഹനങ്ങൾക്കായുള്ള ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിലും ഇന്ത്യക്കാരന് ഭാഗ്യം ലഭിച്ചു. ഷാർജയിൽ നിന്നുള്ള 4 വയസുകാരൻ ലാഹിസ് മുഹമ്മദിന്റെ പേരിലെടുത്ത ടിക്കറ്റിനാണ് കാർ സമ്മാനമായി ലങിച്ചത്. മെഴ്‌സിഡസ് ബെൻസ് S500 (ഡയമണ്ട് വൈറ്റ്) ആണ് സമ്മാനം. മകന്റെ പേരിൽ പിതാവ് സഫീർ പള്ളിപറന്തിൽ ആണ് ടിക്കറ്റ് എടുത്തത്.

അഫ്ഗാൻ സ്വദേശിയാണ് രണ്ടാമത്തെ വാഹനം സ്വന്തമാക്കിയത്. അൽ ഐൻ ആസ്ഥാനമായുള്ള 34 കാരനായ മുസ്തഫ വാലി മുഹമ്മദ് ആണ് ഭാഗ്യനാൻ. ഡിസംബർ 18-ന് ഓൺലൈനിൽ വാങ്ങിയ ഫൈനെസ്റ്റ് സർപ്രൈസ് സീരീസ് ടിക്കറ്റ് നമ്പർ 561 നാണ് സമ്മാനം ലഭിച്ചത്. ഹാർലി-ഡേവിഡ്‌സൺ സ്‌പോർട്‌സ്‌റ്റർ എസ് (വൈറ്റ് സാൻഡ് പേൾ) മോട്ടോർബൈക്ക് ആണ് അദ്ദേഹത്തിന് ലഭിച്ചത്.

പുതുവത്സരത്തിന്റെ ഭാഗമായി നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 44 കോടി രൂപയും സ്വന്തമാക്കിയത് പ്രവാസി ഇന്ത്യക്കാരനായിരുന്നു. അൽ ഐനിലെ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന മുനവർ ഫൈറൂസിനാണ് ഭാഗ്യം ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+