ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലും മലയാളിക്ക് തന്നെ സമ്മാനം; ഒന്നും രണ്ടുമല്ല ലഭിച്ചത് എട്ട് കോടി!
അബുദാബി: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ ആന്‍ഡ് ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ സമ്മാനം നേടി ഒരു ഇന്ത്യക്കാരനും പാകിസ്ഥാന്‍കാരനും. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ കോണ്‍കോഴ്സ് ഡിയില്‍ ഇന്ന് നടന്ന നറുക്കെടുപ്പില്‍ ഇരുവര്‍ക്കും ഒരു മില്യണ്‍ ഡോളര്‍ ആണ് സമ്മാനമായി ലഭിച്ചത്. സൗദി അറേബ്യയില്‍ താമസിക്കുന്ന പാകിസ്ഥാന്‍ പൗരനായ മുഹമ്മദ് ഗുമ്മന്‍ ഏപ്രില്‍ 12 ന് ഓണ്‍ലൈനായി വാങ്ങിയ ടിക്കറ്റിലാണ് ജേതാവായത്.
2990 എന്ന ടിക്കറ്റ് നമ്പറുള്ള മില്ലേനിയം മില്യണയര്‍ സീരീസ് 498 ല്‍ ആണ് ഒരു മില്യണ്‍ ഡോളര്‍ ഗുമ്മന് സമ്മാനമായി ലഭിച്ചത്. 1999 മുതല്‍ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന ആളാണ് മുഹമ്മദ് ഗുമ്മന്‍. അതേസമയം സമ്മാനം നേടിയ ഇന്ത്യക്കാരന്‍ മലയാളിയാണ്. ദുബായില്‍ താമസിക്കുന്ന 49 കാരനായ മലയാളി പ്രവാസി ബിജു തേരൂലിനെയാണ് ആണ് സമ്മാനം തേടിയെത്തിയത്.

8.45 കോടിയാണ് ബിജുവിന് സമ്മാനമായി ലഭിക്കാന്‍ പോകുന്നത്. അവധിക്കാലം ആഘോഷിക്കാന്‍ കേരളത്തിലേക്കുള്ള യാത്രാമധ്യേ ഏപ്രില്‍ 19 ന് ടെര്‍മിനല്‍ 2 ഡിപ്പാര്‍ച്ചറില്‍ നിന്ന് വാങ്ങിയ 0437 എന്ന ടിക്കറ്റ് നമ്പറുള്ള മില്ലേനിയം മില്യണയര്‍ സീരീസ് 499 ല്‍ ആണ് ബിജു വിജയിയായത്. 20 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന ബിജു അഞ്ച് വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനില്‍ പങ്കെടുക്കുന്നു.
രണ്ട് കുട്ടികളുടെ പിതാവും ദുബായിലെ ഒരു റീട്ടെയില്‍ ശൃംഖലയില്‍ ജോലി ചെയ്യുന്ന ആളുമാണ് ബിജു. 1999 മുതലുള്ള ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ വിജയിക്കുന്ന 248-ാമത്തെ ഇന്ത്യന്‍ പൗരനാണ് ബിജു. ഇതുവരെ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വാങ്ങിയത് ഇന്ത്യക്കാരാണ്. മില്ലേനിയം മില്ലേനിയം നറുക്കെടുപ്പിന് ശേഷം, രണ്ട് ആഡംബര കാറുകള്‍ക്കും ഒരു മോട്ടോര്‍ ബൈക്കിനുമായി ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പ് നടത്തി.
യുഎഇ ആസ്ഥാനമായുള്ള ഡച്ച് പൗരനായ ആല്‍ബര്‍ട്ട് വാല്‍റാവന്‍ ഏപ്രില്‍ 5 ന് ഓണ്‍ലൈനായി വാങ്ങിയ ഫൈനസ്റ്റ് സര്‍പ്രൈസ് സീരീസ് 1919 ല്‍ 1171 എന്ന ടിക്കറ്റ് നമ്പറുള്ള ഒരു റേഞ്ച് റോവര്‍ എസ്ഇ പി 360 (ബതുമി ഗോള്‍ഡ്) കാര്‍ നേടി. വാല്‍റാവനെ സമ്മാന വിവരം അറിയിക്കാനായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. 2012 ജനുവരിയില്‍ ഫൈനസ്റ്റ് സര്‍പ്രൈസ് സീരീസ് 1470-ല്‍ 0139 എന്ന ടിക്കറ്റ് നമ്പറില്‍ പോര്‍ഷെ 911 കരേര കൂപ്പെ നേടിയതും വാല്‍റാവനായിരുന്നു.












Click it and Unblock the Notifications