Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം 7500 ഓളം രൂപ കുറവിൽ ദുബായിൽ നിന്നും കിട്ടും, ഇന്ത്യയെക്കാൾ വൻ ലാഭം..ഓഫർ ഈ ദിവസങ്ങളില്‍ മാത്രം

സ്വർണ വില പിടിച്ചാൽ കിട്ടാത്ത വിധം പറക്കുകയാണ്. ഇന്ന് യുഎഇയിൽ 24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 350.75 ദിർഹമാണ്. 22 കാരറ്റിന് 326.25 ഗ്രാമും 18 കാരറ്റിന് 268.25 ഗ്രാമും നൽകണം. സ്വർണ വില കുതിക്കുമ്പോഴും പക്ഷെ ആഭരണപ്രേമികൾക്ക് സ്വർണത്തോടുള്ള പ്രിയത്തിൽ ഒരു കുറവുമില്ലെന്നാണ് ജ്വല്ലറി ഉടമകൾ പറയുന്നത്. മാത്രമല്ല യഎഇയിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരും സ്വർണം വാങ്ങാൻ മടിക്കുന്നില്ല.

എന്നിരുന്നാലും ചിലരെയെങ്കിലും 'പണിക്കൂലി' പിന്നോട്ടടിപ്പിക്കുന്നുണ്ടെന്ന് ജ്വല്ലറി ഉടമകൾ സമ്മതിക്കുന്നു. ഈ സാഹചര്യത്തിൽ പണിക്കൂലി ഇല്ലാതെ സ്വർണത്തിന് വമ്പൻ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് പല വലിയ ജ്വല്ലറികളും. പ്രത്യേകിച്ച് വീക്കെന്റ് ഓഫറുകൾ.

goldrate2-17

ചെറുകിട ജ്വല്ലറികളിൽ പലതും ഇതിനോടകം തന്നെ പണിക്കൂലി ഇല്ലാതെ സ്വർണം വിൽക്കുന്നുണ്ട്. ടിക് ടോക് അടക്കമുള്ള സോഷ്യൽ മീഡിയകളിലൂടെ വലിയ പ്രമോഷൻ നടത്തിയാണ് ഇവർ ആളുകളെ ആകർഷിക്കുന്നത്. അതേസമയം ഓഫർ കണ്ട് വാങ്ങാൻ പോയപ്പോൾ അഞ്ച് ഗ്രാം സ്വർണത്തിന് മാത്രമാണ് ഓഫർ ലഭിച്ചതെന്നാണ് ചിലർ വെളിപ്പെടുത്തുന്നത്. 'പല ആഭരണങ്ങളും തുർക്കിയിൽ നിന്നും ഇറക്കുമതി ചെയ്തവയാണ്. ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുൻപ് കുറെ ആഭരണങ്ങൾ താൻ വാങ്ങിയിട്ടുണ്ട്. പഴയ ആഭരണ ഡിസൈനുകളാണ് പണക്കൂലി ഇല്ലാതെ നൽകുന്നതെന്നൊക്കെയുള്ള വിവരങ്ങൾ ഉണ്ടെങ്കിലും പണിക്കൂലി ഇല്ലാതെ സ്വർണം ലഭിച്ചല്ലോയെന്നതാണ് തന്റെ സന്തോഷം', അവർ പറഞ്ഞു.

അതേസമയം പണിക്കൂലിയില്ലാതെ പഴയ സ്വർണങ്ങളാണ് വിൽക്കുന്നതെന്ന ആക്ഷേപം തള്ളുകയാണ് ചെറിയ ജ്വല്ലറികൾ. യുഎഇയിലുള്ള വർ വിവാഹ ആവശ്യങ്ങൾക്കും അല്ലാതെയുമെല്ലാം സ്വർണം വാങ്ങുന്നുണ്ട്. സ്വർണ വില മാത്രം കൊടുത്ത് ആഭരണങ്ങൾ വാങ്ങാൻ സാധിക്കുമല്ലോയെന്നതാണ് പണിക്കൂലി ഒഴിവാക്കിയുള്ള വിൽപനയിൽ ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്ന കാര്യമെന്നും ഇവർ പറയുന്നു.

അധികകാലം പണിക്കൂലി ഇല്ലാതെ തുടരാനാകുമോ?

സ്വർണാഭരണങ്ങൾ നിർമ്മിക്കുമ്പോൾ സ്വാഭാവികമായും പണിക്കൂലി വരും. ആളുകളെ ആകർഷിക്കാനായി പണിക്കൂലി ഇല്ലാതെ എത്രകാലം വിൽപന നടത്താൻ കഴിയുമെന്ന ചോദ്യമാണ് പ്രധാനം. വലിയ ജ്വല്ലറികളും പണിക്കൂലി ഇല്ലാതെ വിൽപന നടത്തുന്നുണ്ടെങ്കിലും അത് വീക്കന്റ് ഓഫറുകൾ മാത്രമായാണ് നൽകുന്നത്. സോഷ്യൽ മീഡിയ വഴിയുള്ള പ്രമോഷനുകളും നടക്കുന്നുണ്ടെങ്കിലും പഴയ ആഭരണങ്ങൾക്ക് മാത്രമായിരിക്കും പണിക്കൂലി ഉണ്ടാകാതിരിക്കുകയെന്ന് വ്യക്തമായും ഇവർ പ്രതിപാദിക്കുന്നുണ്ട്.

സ്വർണവില കുതിക്കുന്നത് ആളുകളെ യഥാർത്ഥത്തിൽ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് ഞങ്ങൾ മനസിലാക്കുന്നുണ്ട്. സ്വർണം ലളരെ ലാഭകരമായി എങ്ങനെയൊക്കെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാം എന്ന കാര്യം ഞങ്ങളുടെ പരിശോധിക്കുന്നുണ്ട്. എന്നാൽ അതൊരിക്കലും തങ്ങളുടെ ബിസിനസിനെ നശിപ്പിച്ചുകൊണ്ടാവില്ല', യുഎഇയിലെ വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നിന്റെ ഉടമ പറഞ്ഞു.

ഇന്ത്യയെക്കാൾ ലാഭം

കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് വില 64,400 രൂപയാണ്. പണിക്കൂലിയും ജി എസ് ടിയുമെല്ലാം ചേർത്ത് ഏറ്റവും കുറഞ്ഞത് 69,400 രൂപയെങ്കിലും കൊടുത്താലെ ഒരു പവൻ കൈയ്യിൽ കിട്ടൂ. അതേസമയം യുഎഇയിൽ നിന്നാണെങ്കിൽ വിലയിലെ വ്യത്യാസവും പണിക്കൂലിയിലെ കുറവ് ചേര്ത്ത് 7500 രൂപ ലാഭത്തിലെങ്കിലും ഒരു പവൻ സ്വർണം സ്വന്തമാക്കാം.

Take a Poll

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+