Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം ചതിച്ചു..! ദുബായിയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചുകയറി പൊന്നുവില; പുതിയ നിരക്ക് ഇങ്ങനെ

ദുബായ്: ദുബായിലെ സ്വര്‍ണ വിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. സ്വര്‍ണ വില വീണ്ടും വിലയിടിവ് തുടരുമെന്ന ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി ഇന്ന് രാവിലെ, 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 359 ദിര്‍ഹം ആയി വില ഉയര്‍ന്നു. ചിലയിടത്ത് ഇത് 362 ദിര്‍ഹം വരെ ആയി ഉയരുന്നുണ്ട്. ഇന്നലെ രാത്രി സ്വര്‍ണ വില 350 ദിര്‍ഹത്തില്‍ താഴെയായിരുന്നു വ്യാപാരം നടത്തിയിരുന്നത്.

വിപണയിലെ സാഹചര്യം അനുസരിച്ച് ഒരുവേള സ്വര്‍ണ വില 340 ദിര്‍ഹത്തിലേക്ക് വരെ എത്തിയേക്കും എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷകളേയും പ്രവചനങ്ങളേയും കാറ്റില്‍ പറത്തിയാണ് സ്വര്‍ണ വിലയില്‍ വലിയ മുന്നേറ്റമുണ്ടായിരിക്കുന്നത്. വിലയില്‍ ഉണ്ടായ ഈ അപ്രതീക്ഷിത വര്‍ധനവ് സ്വര്‍ണം വാങ്ങുന്നവരെയും ആഭരണ വ്യാപാരികളെയും നിരാശരാക്കി.

Dubai Gold Price

'ഇന്നത്തെ പോലെ ഒരു ദിവസം അല്ലെങ്കില്‍ ഈ ആഴ്ച സ്വര്‍ണം വാങ്ങുന്നതിനെക്കുറിച്ച് ഷോപ്പര്‍മാര്‍ ചിന്തിക്കുന്നതില്‍ പോലും അര്‍ത്ഥമില്ല,' ഒരു ബുള്ളിയന്‍ വ്യാപാരി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം, ദുബായിലെ സ്വര്‍ണ വില ഗ്രാമിന് 10 ദിര്‍ഹം മുതല്‍ 12 ദിര്‍ഹം വരെ വര്‍ധിച്ചു എന്നും അദ്ദേഹം പറഞ്ഞു. വാങ്ങാന്‍ യഥാര്‍ത്ഥ കാരണമില്ലെങ്കില്‍, ഇന്നത്തെയും അടുത്ത ആഴ്ചയും എന്ത് സംഭവിക്കുമെന്ന് കാണാന്‍ കാത്തിരിക്കുന്നതായിരിക്കും നല്ലത്.

മണിക്കൂറുകള്‍ക്കുള്ളില്‍ ഇത്രയും പെട്ടെന്ന് വിലയില്‍ ചാഞ്ചാട്ടം സംഭവിക്കുന്നത് സ്വര്‍ണ വിപണിയില്‍ വളരെ അപൂര്‍വമാണ്. സമീപ മണിക്കൂറുകളില്‍, ബുള്ളിയന്‍ വില ഔണ്‍സിന് 3,120 ഡോളര്‍ എന്ന നിലയിലേക്ക് കുത്തനെ ഇടിഞ്ഞു. ഇത് ചിലപ്പോള്‍ 3100 ഡോളറില്‍ നിന്ന് താഴെ പോകാന്‍ വരെ സാധ്യത ഉണ്ട് എന്നായിരുന്നു അന്താരാഷ്ട്ര വിപണിയിലെ വിദഗ്ധരുടെ വിലയിരുത്തല്‍.

എന്നാല്‍ പിന്നീട് സ്വര്‍ണം ശക്തമായ ഒരു തിരിച്ചുവരവ് നടത്തി. ഇപ്പോള്‍ ഔണ്‍സ് സ്വര്‍ണത്തിന് 3224 ഡോളര്‍ എന്ന നിലയില്‍ ആണ്. ഏകദേശം 100 ഡോളറിന്റെ വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്. വിലയിടിഞ്ഞപ്പോള്‍ സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവരെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ഭാഗ്യകരമായ കാര്യമായിരുന്നു. അതേസമയം ഇതെല്ലാം മണിക്കൂറുകള്‍ക്കുള്ളില്‍ സംഭവിച്ചു എന്നതാണ് ശ്രദ്ധേയം.

'സാധാരണയായി, സ്വര്‍ണത്തിന്റെ ഉയര്‍ച്ചയും താഴ്ചയും സംഭവിക്കാന്‍ ഒരു ദിവസമോ അതില്‍ കൂടുതലോ എടുക്കുമായിരുന്നു. ഇത്തവണ, ഇതിന് പകുതി ദിവസം പോലും വേണ്ടി വന്നില്ല,' വിപണി നിരീക്ഷകന്‍ ചൂണ്ടിക്കാട്ടി. ദുബായില്‍ സ്വര്‍ണ്ണ വില ഗ്രാമിന് 340 ദിര്‍ഹത്തിന് അടുത്തായിരിക്കും എന്നത് നിലവിലെ സാഹചര്യത്തില്‍ ശരിയായ നിലയായിരിക്കുമെന്നും അവര്‍ പറഞ്ഞു.

ഇന്നലെ സ്വര്‍ണ വിലയില്‍ ഗണ്യമായ ഇടിവ് ആണ് രേഖപ്പെടുത്തിയത്. ഇന്നലെ യുഎഇയില്‍ സ്വര്‍ണ വിലയില്‍ 30 ദിര്‍ഹത്തിന്റെ കുറവാണ് ഉണ്ടായിരുന്നത്. ഇതോടെ ഏപ്രില്‍ 21 ന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയായ 381.50 ദിര്‍ഹത്തില്‍ നിന്ന് വലിയ കുറവായിരുന്നു സ്വര്‍ണത്തിന് ഉണ്ടായത്. ദുബായ് ഗോള്‍ഡ് & ജ്വല്ലറി ഗ്രൂപ്പിന്റെ ഡാറ്റ പ്രകാരം, വ്യാഴാഴ്ച 24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില ഗ്രാമിന് 378 ദിര്‍ഹമായി കുറഞ്ഞു.

വാരാന്ത്യത്തില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ഉണ്ടായ ഒരു മുന്നേറ്റത്തിന് ശേഷമാണ് വിലയിലെ ഏറ്റവും പുതിയ ഇടിവ് സംഭവിച്ചത്. യുഎസും ചൈനയും തമ്മിലുള്ള താരിഫ് തര്‍ക്കത്തില്‍ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചു. ചൈനീസ് ഉല്‍പ്പന്നങ്ങളുടെ തീരുവ 90 ദിവസത്തേക്ക് 145% ല്‍ നിന്ന് 30% ആയി യുഎസ് കുറച്ചു. അതേസമയം മിക്ക അമേരിക്കന്‍ ഇറക്കുമതികളുടെയും തീരുവ ചൈന 10% ആയി കുറച്ചു.

വ്യാപാര ചര്‍ച്ചകളിലെ ഈ അപ്രതീക്ഷിത പുരോഗതി ആഗോള വിപണികളില്‍ പുതിയ ആത്മവിശ്വാസം ഉണര്‍ത്തി. അതോടൊപ്പം, സ്വര്‍ണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളില്‍ നിന്ന് നിക്ഷേപകര്‍ പിന്‍വാങ്ങുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+