Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് വേറെ ലെവലാണ്, കേരളത്തില്‍ സ്വര്‍ണം വില കൂടിയപ്പോള്‍ ദുബായില്‍ കുറഞ്ഞു; പക്ഷേ

ദുബായ്: കേരളം ഉള്‍പ്പെടെ എല്ലാ സ്ഥലങ്ങളിലും ഇന്ന് സ്വര്‍ണവില കൂടുകയാണ് ചെയ്തത്. ആഗോള വിപണിയില്‍ വില ഉയര്‍ന്നതിന് അനുസരിച്ചാണ് ഈ വര്‍ധന. എന്നാല്‍ യുഎഇയില്‍ മറിച്ചാണ് സംഭവിച്ചിരിക്കുന്നതത്രെ. ദുബായില്‍ സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് .25 ദിര്‍ഹം കുറഞ്ഞുവെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വന്‍തോതില്‍ കൂടിയ ശേഷമാണ് ഇന്നത്തെ കുറവ് എന്നതും എടുത്തു പറയണം.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 64960 രൂപയാണ് വില. ഗ്രാമിന് 8120 രൂപയും. 22 കാരറ്റിന് 55 രൂപ വര്‍ധിച്ചു. മറ്റു പരിശുദ്ധയിലുള്ള സ്വര്‍ണത്തിനും വില കൂടിയിട്ടുണ്ട്. മിക്ക വിപണികളിലും ഇതുതന്നെയാണ് അവസ്ഥ. മാത്രമല്ല, വരുംദിവസങ്ങളിലും വില കൂടുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഇതോടെ ആഭരണം വാങ്ങാന്‍ കൊതിച്ചവര്‍ ആശങ്കയിലാണ്...

dubai gold price decreases today

ബുധനാഴ്ച ദുബായില്‍ സ്വര്‍ണവില വന്‍തോതില്‍ കൂടിയിരുന്നു. 3.5 ദിര്‍ഹമാണ് വില വര്‍ധിച്ചത്. എന്നാല്‍ ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയ വേളയില്‍ .25 ദിര്‍ഹം കുറഞ്ഞു. അതായത്, ബുധനാഴ്ച വൈകീട്ട് 24 കാരറ്റ് സ്വര്‍ണത്തിന് 355 ദിര്‍ഹമായിരുന്നു വില. ഇന്ന് രാവിലെ 354.75 ദിര്‍ഹമായി കുറഞ്ഞു. 330.25, 316.5, 271.25 ദിര്‍ഹം എന്നിങ്ങനെയാണ് 22, 21, 18 കാരറ്റുകളിലെ ഇന്നത്തെ സ്വര്‍ണവില.

ആഗോള വിപണിയില്‍ സ്വര്‍ണവില വര്‍ധിക്കുകയാണ്. ഔണ്‍സ് സ്വര്‍ണത്തിന് 2952 ഡോളര്‍ വരെ എത്തി. വ്യാപാരം തുടരുന്നതിനാല്‍ ചില മാറ്റങ്ങളുണ്ടാകാം. അതേസമയം, ഈ നില തുടര്‍ന്നാല്‍ ഔണ്‍സിന് 2990 വരെ വില ഉയരാനുള്ള സാധ്യതയുണ്ട് എന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ കേരളത്തിലെ സ്വര്‍ണവില 65500ലേക്ക് അടുക്കും.

കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6680 രൂപയായി ഉയര്‍ന്നിട്ടുണ്ട്. 24 കാരറ്റ് സ്വര്‍ണക്കട്ടിയുടെ ബാങ്ക് നിരക്ക് 89 ലക്ഷം കടന്നു. സാധാരണ നവംബര്‍ മുതല്‍ ഫെബ്രുവരി വരെ സ്വര്‍ണവില കയറുകയും പിന്നീട് താഴുകയുമാണ് പതിവ്. എന്നാല്‍ ഇത്തവണ 120 ഡോളര്‍ കുറഞ്ഞ ശേഷം വില ഉയരുകയാണ്. അമേരിക്കയുടെ അപ്രതീക്ഷിത വ്യാപാര നീക്കങ്ങളാണ് വിപണിയെ താളംതെറ്റിക്കുന്നത്.

ആഭരണത്തിന് ആവശ്യക്കാര്‍ കുറയുന്നു

വില കൂടിയ സാഹചര്യത്തില്‍ കേരളത്തിലെ ആഭരണ വിപണി അത്ര സജീവമല്ല. ആവശ്യക്കാര്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ അന്തര്‍ദേശീയ സാഹചര്യങ്ങളാണ് സ്വര്‍ണവില വര്‍ധിപ്പിക്കുന്നത്. സഖ്യകക്ഷി രാജ്യങ്ങളോട് പോലും കൊമ്പുകോര്‍ക്കുന്ന അമേരിക്കയുടെ പുതിയ നയം പ്രതീക്ഷിച്ചതല്ല. ഇതോടെയാണ് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ എല്ലാവരും സ്വര്‍ണം വാങ്ങിക്കൂട്ടുന്നത്.

ഇതിനിടയിലും വിപണിയില്‍ സന്തോഷം നല്‍കുന്ന ചില ഘടകങ്ങളുണ്ട്. ചില്ലറ മേഖലയിലെ പണപ്പെരുപ്പം ഇന്ത്യയിലും അമേരിക്കയിലും കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പലിശ നിരക്ക് രണ്ട് രാജ്യങ്ങളും കുറച്ചേക്കുമെന്നാണ് കരുതുന്നത്. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില കൂടും. പലിശ വരുമാനം കുറയുമെന്ന് കണ്ട് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞാല്‍ മഞ്ഞലോഹത്തിന് വില കൂടുക സ്വാഭാവികം. അമേരിക്ക ഈ വര്‍ഷം രണ്ടു തവണ പലിശ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+