Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് സ്വര്‍ണം വില കുറയാന്‍ ഇതാണ് കാരണം; 20 ഗ്രാമില്‍ കൂടിയാല്‍ പെട്ടുപോകും, സ്ത്രീകള്‍ക്ക് ഇളവ്

ദുബായ്: കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ ഏത് സംസ്ഥാനത്തേക്കാളും സ്വര്‍ണവില കുറവാണ് ദുബായില്‍. എന്തുകൊണ്ടാണിത് എന്ന് പരിശോധിച്ചിട്ടുണ്ടോ. ഒന്നല്ല, മൂന്ന് കാരണങ്ങളുണ്ട്. മാത്രമല്ല, സ്വര്‍ണം ഇറക്കുമതി ചെയ്യുമ്പോള്‍ ഇന്ത്യയിലുള്ള നികുതി വ്യവസ്ഥയെ കുറിച്ച് അറിയുമോ... അടുത്തിടെ ചില ഇളവുകള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെങ്കിലും സ്വര്‍ണവില ഇന്ത്യയില്‍ ഉയര്‍ന്ന് നില്‍ക്കാന്‍ ഒരു കാരണം നികുതിയാണ്.

വില കുറവാണ് എന്ന് കരുതി ദുബായില്‍ പോയി സ്വര്‍ണം വന്‍തോതില്‍ വാങ്ങി കൊണ്ടുവരാം എന്ന് കരുതരുത്. കാരണം അതിന് ചില നിബന്ധനകളുണ്ട്. അവ അറിഞ്ഞില്ലെങ്കില്‍ വിമാനത്താവളത്തില്‍ പിടിവീഴും. സ്വര്‍ണ ഇടപാടിലെ രസകരമായ ചില വിവരങ്ങള്‍ അറിയാം...

dubai gold price today-1

സ്വര്‍ണ വ്യാപാരികളുടെ പറുദീസയാണ് ദുബായ്. ലോകത്തിലെ എല്ലാ ബ്രാന്‍ഡിലുള്ള ആഭരണങ്ങളും ദുബായില്‍ കിട്ടും. ഏത് മോഡലും ലഭ്യമാണ്. മാത്രമല്ല, മറ്റേത് രാജ്യത്തേക്കാളും വിലക്കുറവും ദുബായിലുണ്ട്. വാങ്ങുന്ന സ്വര്‍ണത്തിന് നികുതി കൊടുക്കേണ്ടതില്ല എന്നതാണ് ദുബായിലെ എടുത്തു പറയേണ്ട പ്രത്യേകത.

മാര്‍ക്കറ്റ് വിലയില്‍ തന്നെ സ്വര്‍ണം വാങ്ങാന്‍ ദുബായില്‍ സാധിക്കും. അധിക ചാര്‍ജ് ആവശ്യമില്ല. ആഭരണങ്ങള്‍ക്ക് പണിക്കൂലി സ്വാഭാവികമായും വേണ്ടി വരും. എന്നാല്‍ ചില ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ ഓഫര്‍ ലഭിക്കുകയും ചെയ്യും.

ഇന്ത്യയില്‍ സ്വര്‍ണം വാങ്ങുമ്പോള്‍ മൂന്ന് ശതമാനം ജിഎസ്ടി നല്‍കണം. ദുബായില്‍ നികുതിയില്ലാത്തതിനാല്‍ ഇന്ത്യയേക്കാള്‍ വിലക്കുറവാണ്. ദുബായില്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുമ്പോള്‍ ചുങ്കം ചുമത്തുന്നില്ല. ഇന്ത്യയില്‍ ആറ് ശതമാനം ഇറക്കുമതി നികുതി നല്‍കേണ്ടതുണ്ട്. നികുതിയില്ലാത്തതിനാല്‍ വില കുറച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കാനും ദുബായിലെ വ്യാപാരികള്‍ക്ക് സാധിക്കും.

ഇന്ത്യയില്‍ നേരത്തെ 15 ശതമാനമായിരുന്നു ഇറക്കുമതി നികുതി. ഇത് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആറ് ശതമാനമാക്കി കുറച്ചു. സ്വര്‍ണക്കടത്ത് കുറയ്ക്കുക, നികുതി പൂര്‍ണമായും പിരിച്ചെടുക്കുക, ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ ആഭരണം ലഭ്യമാക്കുക എന്നീ ലക്ഷ്യത്തോടെയായിരുന്നു നികുതി കുറച്ചത്. എന്നാല്‍ ദുബായില്‍ ഇറക്കുമതി നികുതി ഇല്ലാത്തതിനാല്‍ ഇന്ത്യയേക്കാള്‍ വിലക്കുറവില്‍ സ്വര്‍ണം കിട്ടും.

സ്വര്‍ണവില്‍പ്പന രംഗത്ത് വലിയ മല്‍സരം നല്‍കുന്നുണ്ട് ദുബായില്‍. അതുകൊണ്ടുതന്നെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പല തന്ത്രങ്ങളും വ്യാപാരികള്‍ പയറ്റും. ഈ മല്‍സരം ഉപഭോക്താക്കള്‍ക്ക് നേട്ടമാണ്. കുറഞ്ഞ വിലയില്‍ സ്വര്‍ണം കിട്ടാന്‍ ഇത് വഴിയൊരുക്കും.

ഇന്ന് കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8050 രൂപയാണ് വില. യുഎഇയില്‍ 326.25 ദിര്‍ഹമാണ് വില. അതായത്, ഏകദേശം 7750 രൂപ. ഇത്രയും വില കുറവുണ്ടെങ്കില്‍ കുറച്ച് അധികം സ്വര്‍ണം വാങ്ങി നാട്ടിലേക്ക് കൊണ്ടുവന്നാലോ എന്ന് ചിന്തിക്കുന്നവര്‍ ചില സുപ്രധാന കാര്യങ്ങള്‍ അറിയേണ്ടതുണ്ട്.

പുരുഷന്മാര്‍ക്ക് ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്ന സ്വര്‍ണത്തിന്റെ അളവ് 20 ഗ്രാം ആണ്. അതായത്, രണ്ടര പവന്‍. സ്ത്രീകള്‍ക്ക് ആകട്ടെ, 40 ഗ്രാം കൊണ്ടുവരാന്‍ സാധിക്കും. ഇതിനേക്കാള്‍ അധികം കൊണ്ടുവരുമ്പോള്‍ നികുതി കൊടുക്കണം. കൊണ്ടുവരുന്ന സ്വര്‍ണത്തിന്റെ 10 മുതല്‍ 12 ശതമാനം വരെ ഈ നികുതി കൊടുക്കേണ്ടി വരും. സ്വര്‍ണം വാങ്ങി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് തന്നെ ഇതുസംബന്ധിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കുന്നത് നല്ലതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+